Monday, January 14, 2013

അരങ്ങിലെ പുതുക്കാഴ്ചകള്‍ നാളെമുതല്‍


അഞ്ചാമത് അന്താരാഷ്ട്രനാടകോത്സവത്തിന് ചൊവ്വാഴ്ച അരങ്ങുണരും. അന്തര്‍ദേശീയ പനോരമയില്‍ 13, ദേശീയപനോരമയില്‍ എട്ട്്, പനോരമ ഡി സോളോയില്‍ നാല് ഏകാംഗ അവതരണവും മലയാളം പനോരമയില്‍ അഞ്ച് പ്രാദേശിക അവതരണവും അരങ്ങേറും. മുടിയേറ്റ്, യക്ഷഗാനം തുടങ്ങി പരമ്പരാഗത രംഗകലകളും അവതരിപ്പിക്കും. ആറ് വേദിയിലായി അവതരണങ്ങളും സംവിധായകരുമായുള്ള മുഖാമുഖവും സെമിനാറും നടക്കും. 15ന് വൈകിട്ട് ആറിന് മന്ത്രി കെ സി ജോസഫ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. എബിലിറ്റി അണ്‍ലിമിറ്റഡ് എന്ന സംഘടന അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍ അരങ്ങേറും. പോളണ്ടിലെ ലാം ഒര്‍ട്ട് തിയറ്ററിന്റെ ഹാംലറ്റ് മെഷീനാണ് ഉദ്ഘാടന നാടകം.

കിഴക്കന്‍ യൂറോപ്യന്‍ നാടകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന നാടകോത്സവം പാശ്ചാത്യനാടകവേദിയിലേയും ഇന്ത്യന്‍ നാടകവേദിയിലേയും യുവപ്രതിഭകളുടെ സംഗമംകൂടിയാണ് . ഫ്രാന്‍സിലെ ഫുട്സ്ബാന്‍, ഇറ്റലിയിലെ തിയറ്ററോ പൊട്ളാഷ്, നോര്‍വെയിലെ ഗ്രൂസംഹോട്ടന്‍, ഉസ്ബെക്കിസ്ഥാനിലെ അവാര, പോളണ്ടിലെ തിയറ്റര്‍ ബ്യൂറോ പെഡ്രോസി തുടങ്ങി പ്രശസ്ത സംഘങ്ങളുടെ രംഗാവതരണങ്ങളുണ്ടാകും. മറാഠി സമകാലീന നാടകവേദിയിലെ ശ്രദ്ധേയനായ മോഹിത് തഹല്‍കര്‍, സുനില്‍ ഷാന്‍ബാഗ്, അസമീസ് നാടകവേദിയിലെ പബിത്ര റബ, ത്രിപുരാരി ശര്‍മ, ഏകാംഗ അവതരണങ്ങളില്‍ ശ്രദ്ധേയയായ യുവനാടകപ്രവര്‍ത്തക മല്ലിക പ്രസാദ്, ഇന്ത്യന്‍ നാടകവേദിയിലെ ഉജ്വലപ്രതിഭ മായ കൃഷ്ണ റാവു, മലയാള സമകാലീന മലയാളനാടകപ്രതിഭകള്‍ മാര്‍ട്ടിന്‍ ജോണ്‍ സി, അഭിമന്യു, രാജു നരിപ്പറ്റ, സജിത മഠത്തില്‍ എന്നിവരുടെ സാന്നിധ്യവും അവതരണങ്ങളും ഇറ്റ്ഫോക്കില്‍ ആകര്‍ഷകമാകും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ ഭരത് മുരളി ചെയര്‍മാനായിരിക്കെയാണ് ഇറ്റ്ഫോക് ആരംഭിച്ചത്
(കെ ഗിരിഷ്)

deshabhimani 140113

No comments:

Post a Comment