Monday, January 14, 2013
എല്ലാ പഞ്ചായത്തിലും ബാങ്ക് ശാഖ ഉറപ്പാക്കും
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ബാങ്ക് ശാഖ ആരംഭിക്കും. ഇതിനായി സംസ്ഥാനതല ബാങ്കേഴ്സ്് സമിതി നടപടി തുടങ്ങി. ബാങ്ക് ശാഖയില്ലാത്ത പഞ്ചായത്തുകളുടെ കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. ജില്ലാതല ലീഡ് ബാങ്കുകളുടെ മാനേജര്‍മാരാണ് കണക്കെടുപ്പിന് നിര്‍ദേശം നല്‍കിയത്. സമ്പൂര്‍ണ ബാങ്കിങ് സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തിലും ബാങ്ക് ശാഖ ഉറപ്പാക്കുന്നത്.
സംസ്ഥാനത്ത് ആകെ 5931 ബാങ്ക് ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 3296 ശാഖകള്‍ പൊതുമേഖലാ ബാങ്കുകളുടേതാണ്. സ്വകാര്യമേഖലയില്‍ 1752ഉം സഹകരണമേഖലയില്‍ 883ഉം ബാങ്ക് ശാഖകളുണ്ട്. ഇതില്‍ 557 ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് ഗ്രാമാന്തരങ്ങളിലാണ്. നഗരപ്രാന്തപ്രദേശങ്ങളില്‍ 3519ഉം നഗരത്തില്‍ 1855ഉം ബാങ്കുകളുമാണുള്ളതെന്ന് സംസ്ഥാനതല ബാങ്കേഴ്സ്് സമിതിയുടെ കണക്കെടുപ്പില്‍ വ്യക്തമാക്കി. ദേശീയതലത്തിലുള്ള ബാങ്കുകള്‍ കൂടുതലും നഗരപ്രാന്തങ്ങളിലാണ്്. 1149 ശാഖകളാണ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുപത് ദേശീയബാങ്കുകളുടെ 1715 ശാഖകളാണ് സംസ്ഥാനത്തുള്ളത്. ഗ്രാമങ്ങളിലിത് 92ഉം നഗരത്തില്‍ 474ഉം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ 17 ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ 221 ശാഖകള്‍ ഗ്രാമങ്ങളിലും 1163 എണ്ണം നഗരപ്രാന്തപ്രദേശങ്ങളിലും 368എണ്ണം നഗരത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണമേഖലയില്‍ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിനും പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍ക്കുംകൂടി 115 ശാഖകളുണ്ട്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും, കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍ക്കുംകൂടി സംസ്ഥാനത്ത് 883 ബാങ്ക് ശാഖകളുണ്ട്. നഗരത്തില്‍ 723ഉം, നഗരപ്രാന്ത പ്രദേശങ്ങളില്‍ 45ഉം ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
(സുപ്രിയ സുധാകര്‍)
deshabhimani 140113
Subscribe to:
Post Comments (Atom)
No comments:
Post a Comment