ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ സാക്ഷികള്‍ക്ക് പൊലീസിന്റെ വക പരിശീലനം. കേസിലെ സാക്ഷികളെ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വള്ളിക്കട്ടെത്തിച്ച് "പഠിപ്പിക്കല്‍" നടത്തി. അന്വേഷണ സംഘത്തില്‍പ്പെട്ട ഡിവൈഎസ്പി ജോസി ചെറിയാന്റെ വാഹനത്തിലാണ് സാക്ഷികളെ കൊണ്ടു വന്നത്. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ കെ പി കുമാരന്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. സാക്ഷികളെ വള്ളിത്തോട്ടെത്തിച്ച പൊലീസിന്റെ അസാധാരണ നടപടികള്‍ പകര്‍ത്തിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. മറ്റൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ പുറത്തുവിട്ടു.
പിന്നീട് ഒഞ്ചിയത്തെ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലും സാക്ഷികളെ എത്തിച്ചു. ഈ സ്ഥലത്തെക്കുറിച്ച് ഒന്നുമറിയാത്ത സാക്ഷികളെ പൊലീസ് ഉണ്ടാക്കിയ കള്ളക്കഥ പഠിപ്പിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു കേസില്‍ പ്രോസിക്യൂട്ടറും പൊലീസും ചേര്‍ന്ന് സാക്ഷികളെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് കോടതിയില്‍ എന്തു പറയണമെന്ന് പഠിപ്പിക്കുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നിരിക്കെയാണ് സാക്ഷികളെ പൊലീസിന്റെ സാന്നിധ്യത്തില്‍ സ്ഥലത്തെത്തിച്ചത്. സാക്ഷിക്കൂട്ടില്‍ എന്തു പറയണമെന്ന് കൃത്യമായി പഠിപ്പിക്കാന്‍ വേണ്ടിയാണ് കൊണ്ടുവന്നത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സംഘം സാക്ഷികളുമായി സ്ഥലം വിട്ടു.
deshabhimani news
No comments:
Post a Comment