Saturday, January 5, 2013

ഡല്‍ഹി മാനഭംഗം: പൊലീസ് അനാസ്ഥ കാണിച്ചെന്ന് സുഹൃത്ത്


ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് ബസില്‍ പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. സീന്യൂസ് ചാനലിലാണ് യുവാവിന്റെ അഭിമുഖം വന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംപ്രേഷണം. പരിപാടി സംപ്രേഷണം ചെയ്തതിന് ശനിയാഴ്ച ചാനലിനെതിരെ പോലീസ് കേസെടുത്തു. കേസിലെ ഏകസാക്ഷിയായ യുവാവിന്റെ വ്യക്തിവിരങ്ങള്‍ വെളിപ്പെടുത്തി എന്നാരോപിച്ചാണ് കേസ്.

ഡിസംബര്‍ 16നു ഇയാളെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ്അക്രമികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ബസില്‍ കയറാന്‍ അക്രമികള്‍ തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നെന്നും കൃത്യമായ ആസൂത്രണത്തിലൂടെയാണ് അവര്‍ തങ്ങളെ കീഴ്പ്പെടുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ""ബസില്‍ കയറിയ ഉടനെ അവര്‍ എന്റെ സുഹൃത്തിനെ ശല്യം ചെയ്യാന്‍ തുടങ്ങി. മൂന്നുപേരെ ഞാന്‍ അടിച്ചിട്ടു. എന്നാല്‍, മറ്റൊരാള്‍ ഇരുമ്പുവടി കൊണ്ട് എന്റെ തലയിലടിച്ചു"" -സുഹൃത്ത് പറഞ്ഞു. സംഭവം നടന്ന് കുറേകഴിഞ്ഞാണ് പൊലീസെത്തിയത്. മൂന്ന് പൊലീസ് വാഹനം എത്തിയെങ്കിലും തങ്ങളുടെ അതിര്‍ത്തിയിലല്ല സംഭവം നടന്നതെന്നു പറഞ്ഞ് ഒഴിവാകാനാണ് ഒരോരുത്തരും ശ്രമിച്ചത്. അടുത്ത ആശുപത്രികളില്‍ എത്തിക്കാതെയാണ് ദൂരെയുള്ള സഫ്ദര്‍ജങ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചതെന്നും സുഹൃത്ത് പറഞ്ഞു.

deshabhimani

No comments:

Post a Comment