പാലക്കാട് പെരുവെമ്പില്‍ പതിനാലുകാരിയെ യൂത്തുകോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറിയടക്കം നാലുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. പരാതി കൊടുത്ത് നാലു ദിവസമായിട്ടും പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. പ്രതികളുടെ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുകയാണ്. തമിഴ് ദളിത് കുടുംബാംഗമാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. പുതുവര്‍ഷദിനത്തിലാണ് എട്ടാം ക്ലാസുകാരിയെ ബലാല്‍സംഗം ചെയ്തത്. ആദ്യം പെണ്‍കുട്ടിയെ ചെറിയച്ഛന്റെ മകന്‍ പീഡിപ്പിച്ചു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തും പീഡിപ്പിച്ചതായി പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനും പെരുവെമ്പ് സ്വദേശിയുമായ ഗണേശ്(20)ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഉത്സവപ്പറമ്പില്‍ കളിപ്പാട്ടം വില്‍പ്പനക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ജനുവരി ഒന്നിന് പുലര്‍ച്ചെ ഇവര്‍ വീട്ടിലില്ലാത്ത സമയത്താണ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ഗണേശ് മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് യാത്ര പുറപ്പെട്ടു. എന്നാല്‍, വിഷ്ണു(20) എന്ന സൃഹൃത്ത് യാത്രക്കിടെ മടങ്ങിവന്നു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി നിലവിളിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടതായി പുതുനഗരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊല്ലങ്കോട് സിഐ എസ് പി സുധീരനാണ് അന്വേഷണച്ചുമതല.കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയതെന്ന് എം പി രാജേഷ് എംപി പറഞ്ഞു. ഉടന്‍ നടപടിയെടുക്കുമെന്ന് പാലക്കാട് കലക്ടര്‍ അറിയിച്ചു.
deshabhimani
ഇവനെ ഒക്കെ കാന്താരി മുളക് തേച്ച പച്ചീർക്കിൽ കയറ്റണം..
ReplyDelete