Tuesday, January 15, 2013

സ്ത്രീ സുരക്ഷാബില്‍ പരിധിയില്‍ സൈനികരെയും ഉള്‍പ്പെടുത്തണം



തിരു: സ്ത്രീ സുരക്ഷ നിയമം സംബന്ധിച്ച കരട് ബില്ലിന്റെ പരിധിയില്‍ സൈനിക-അര്‍ധസൈനിക വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലും അസമിലും പട്ടാളക്കാര്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതായി പരാതികള്‍ ഉയരുന്നു. കരട് ബില്ലില്‍ ഇവര്‍ക്കെതിരെ നിയമനടപടികളെക്കുറിച്ച്ഒന്നും പറയുന്നില്ല. ബലാല്‍സംഗ കേസുകള്‍ മൂന്നുമാസം കൊണ്ട് തീര്‍പ്പാക്കണം. അന്വേഷണത്തില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. കാലതാമസം വരുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമുണ്ടാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, പി കെ ശ്രീമതി, ജില്ലാ പ്രസിഡന്റ് എസ് പുഷ്പലത, എം ജി മീനാംബിക, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment