Sunday, January 6, 2013
അസമില്‍ വീട്ടമ്മയെ ബലാത്സംഗംചെയ്ത കോണ്‍. നേതാവിനെ ജയിലിലടച്ചു
ഗുവാഹത്തി: മാസങ്ങള്‍ക്കുമുമ്പ് വംശീയകലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട അസമിലെ ചിരാന്‍ഗില്‍ ഗോത്രവംശജയെ ബലാത്സംഗംചെയ്തതിന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിക്രംസിങ് ബ്രഹ്മയെ ജയിലിലടച്ചു. അതേസമയം, ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സിലിലെ കോണ്‍ഗ്രസ് പാര്‍ടി ചീഫ് കോ-ഓര്‍ഡിനേറ്റര്‍കൂടിയായ അമ്പത്തിനാലുകാരനായ ബ്രഹ്മയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അണിയറനീക്കം ശക്തമാക്കി. ബോഡോ ഗോത്രമേഖലയിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാവാണ് ബ്രഹ്മ.
എന്നാല്‍, യുവതിയെ സഹായവാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവിന് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അസമില്‍ പ്രക്ഷോഭം ശക്തമായി. സംസ്ഥാനത്തൊട്ടാകെ യുവജനങ്ങളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും പ്രതിഷേധയോഗവും ചേര്‍ന്നു. ഭൂട്ടാന്‍ അതിര്‍ത്തിപ്രദേശമായ ചിരാന്‍ഗിലെ സല്‍ബാരിയില്‍ സന്ദര്‍ശനം നടത്തിയ ബ്രഹ്മ ബുധനാഴ്ച രാത്രി തങ്ങിയ വീട്ടിലെ വിവാഹിതയായ സ്ത്രീയോടാണ് അപമര്യാദയായി പെരുമാറിയത്. സ്ത്രീയുടെ മകന് ദിവസങ്ങള്‍ക്കുമുമ്പ് അപകടത്തില്‍ പരിക്കു പറ്റിയിരുന്നു. സാമ്പത്തികസഹായം വാഗ്ദാനംചെയ്ത ബ്രഹ്മ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബഹളംകേട്ട ഗ്രാമത്തിലെ സ്ത്രീകളടക്കമുള്ളവര്‍ സംഘടിച്ച് ബ്രഹ്മയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ബ്രഹ്മയുടെ ആഡംബരവാഹനം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. സ്ര്തീയുടെ മൊഴി രേഖപ്പെടുത്തിയ കൊക്രാജര്‍ ജുഡീഷ്യല്‍മജിസ്ട്രേറ്റാണ് ബ്രഹ്മയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. അതേസമയം, നാട്ടുകാര്‍ പിതാവിനെ ശാരീരികമായി കൈയേറ്റം ചെയ്തെന്ന പരാതിയുമായി ബ്രഹ്മയുടെ മകന്‍ പൊലീസിനെ സമീപിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു ബോധ്യപ്പെട്ടശേഷമേ നടപടി എടുക്കൂ എന്നാണ് അസം കോണ്‍ഗ്രസ് പ്രസിഡന്റ് ഭുവനേശ്വര്‍ കാലിടയുടെ നിലപാട്. ചാപാഗുരിയില്‍ 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബ്രഹ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. ബക്സ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാണ്
deshabhimani 060113
Subscribe to:
Post Comments (Atom)
No comments:
Post a Comment