ലോകായുക്ത ആര്‍ എല്‍ മേത്തയെ നീക്കാനുള്ള ഗുജറാത്ത് നരേന്ദ്രമോഡിയുടെ ശ്രമങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. ഗുജറാത്ത് ലോകായുക്തയുടെ നിയമനം സുപ്രീം കോടതി ശരിവച്ചു. മോഡിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ബി എസ് ചൗഹാന്‍, എഫ് എം ഇബ്രാഹിം ഖലീഫുള്ള എന്നിവരുള്‍പ്പെട്ട ബെഞ്ച് നീക്കാന്‍ തയ്യാറായില്ല. ഈ പരാമര്‍ശങ്ങള്‍ നീക്കി ഗവര്‍ണ്ണര്‍ ഏകപക്ഷീയമായി ലോകായുക്തയെ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഡി സുപ്രീം കോടതിയെ സമീപിച്ചത്. വര്‍ഷങ്ങളായി ഗുജറാത്തില്‍ ലോകായുക്ത നിലവില്ലായിരുന്നു. നിര്‍ബന്ധമായും ലോകായുക്തയെ നിയമിക്കണമെന്ന നിര്‍ദേശം ഗുജറാത്ത് മന്ത്രിസഭ എട്ടുവര്‍ഷമായി അംഗീകരിച്ചില്ല.
അഴിമതി തടയുന്നതിന് ലോകായുക്ത നിയമനം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2011 ആഗസ്റ്റ് 25ന് ഗവര്‍ണ്ണര്‍ കമല ബ്വെന്‍വാള്‍ നേരിട്ട് ലോകായുക്തയായി ആര്‍ എല്‍ മേത്തയെ നിയമിച്ചു. ഗവര്‍ണ്ണറുടെ തീരുമാനത്തിനെതിരെ നരേന്ദ്രമോഡി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജഡ്ജി വി എം സഹായ് വളരെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി മോഡിയെ വിമര്‍ശിച്ചു. ഭരണഘടനാപരമായ പ്രതിസന്ധിയാണ് മോഡി സൃഷ്ടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമനത്തില്‍ മുഖ്യമന്ത്രിയുടെ തന്നിഷ്ടം ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്നും സഹായ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി അപമാനകരമായ പരാമര്‍ശമാണ് നടത്തിയതെന്നു കാട്ടി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതി സമീപിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗവര്‍ണ്ണര്‍ ലോകായുക്തയെ നിയമിച്ചത് റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി.
തരൂരിനെതിരായ കേസ്: ജഡ്ജി പിന്‍മാറി
കൊച്ചി: കേന്ദ്രമന്ത്രി ശശി തരൂരിനെതിരെയുള്ള കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രന്‍ നായര്‍ പിന്‍മാറി. ദേശീയഗാനത്തെ അപമാനിച്ചെന്ന കേസില്‍ മറ്റൊരു ബെഞ്ച് വാദം കേള്‍ക്കും. കൊച്ചിയില്‍ ഒരു സ്വകാര്യപരിപാടിയില്‍ ദേശീയഗാനം ആലപിക്കവേ ശശി തരൂര്‍ അമേരിക്കന്‍ മാതൃകയില്‍ നെഞ്ചില്‍ കൈ ചേര്‍ത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹര്‍ജി. ദേശീയഗാനത്തെ തരൂര്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി.
deshabhimani
No comments:
Post a Comment