തിരുവനന്തപുരം ചാല ഏരിയയിലെ കരിമഠം കോളനിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വഞ്ചിയൂര്‍ ഏരിയയിലെ മണ്ണന്തല കുളപ്പറകോണത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പ്രവര്‍ത്തനം ഉദ്ഘാടനംചെയ്യും. ചങ്ങനാശ്ശേരി ഏരിയയിലെ കുറിച്ചിയില്‍ മൂന്ന് മണിക്ക് യാക്കോബായ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ സഹരിയാസ് മാര്‍ പോളി കാര്‍പോസ് ഉദ്ഘാടനം ചെയ്യും. സാന്ത്വനപരിചരണ രംഗത്ത് പുതിയ ചുവടുവയ്പായാണ് പാര്‍ടി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. പരിചരണം, ചികിത്സാസഹായം, കൗണ്‍സലിങ്, മരുന്നും ഉപകരണങ്ങളും വിതരണം ചെയ്യല്‍, സാമൂഹികമായ ഒറ്റപ്പെടലില്‍നിന്നുള്ള സംരക്ഷണം തുടങ്ങിയവ ഏറ്റെടുക്കും. പാര്‍ടി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ സേവനസംരംഭമായ ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് തലസ്ഥാനജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍.
ജില്ലയിലെ 154 ലോക്കല്‍കമ്മിറ്റികള്‍ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനം. 1540 സ്ത്രീ വളന്റിയര്‍മാരും 1540 പുരുഷ വളന്റിയര്‍മാരും രംഗത്തുണ്ടാകും. കണ്ണൂര്‍ ജില്ലയില്‍ 1800 വളന്റിയര്‍മാര്‍. ചിറക്കലില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ചത് "ഇനിഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍" എന്ന പേരില്‍ ചൊവ്വാഴ്ച ജില്ലയിലാകെ വ്യാപിപ്പിക്കും. ഏരിയാതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലാതല ഉദ്ഘാടനം വൈറ്റിലയില്‍ നടന്‍ ക്യാപ്റ്റന്‍ രാജു നിര്‍വഹിക്കും. അര്‍ബുദരോഗവിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍ സംബന്ധിക്കും. വയനാട് ജില്ലയില്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കും. പാലക്കാട് ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരിയിലാണ്. കോട്ടയം ജില്ലയില്‍ 12 ഏരിയകളിലെ 12 പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച പദ്ധതിക്ക് തുടക്കമാകും. മറ്റു ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും.
ഇന്ന് ലോക സാന്ത്വന ദിനം കടക്കെണിക്കൊപ്പം രോഗങ്ങളും ജില്ലയെ കാര്‍ന്ന് തിന്നുന്നു
വൈത്തിരി: കടക്കെണിയും വരള്‍ച്ചയും നാശം വിതക്കുന്ന വയനാടന്‍ മണ്ണില്‍ രോഗങ്ങളും വര്‍ദ്ധിക്കുന്നു. ക്യാന്‍സര്‍, വൃക്ക രോഗം,ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ മൂലം നരകിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്.ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ക്യാന്‍സര്‍ ബാധിതരാണ്. 100 രോഗികളില്‍ 70 പേരും ക്യാന്‍സര്‍ രോഗികളാണെന്നാണ് പാലിയേറ്റീവ് അധികൃതരുടെ കണക്ക്. 2012 ഡിസംബര്‍ 31 വരെ 6816 രോഗികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിന്റെ മൂന്നിരട്ടിയോളം വരും.ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും അവരുടെ ചികിത്സക്കും പരിചരണത്തിനും മതിയായ സൗകര്യങ്ങളില്ലാത്തതും ജില്ലയിലെ രോഗികളുടെയും ബന്ധുക്കളുടേയും ദുരിതം ഇരട്ടിക്കുന്നു. ആദിവാസികള്‍ക്കിടയിലും തോട്ടം തൊഴിലാളികള്‍ക്കിടയിലുമാണ് രോഗം കൂടുതലായും കണ്ടു വരുന്നത്. എട്ട് വയസുമുതല്‍ 60 വയസു പ്രായമുള്ളവര്‍ക്കിടയിലാണ് രോഗലക്ഷണം കൂടുതലായി കാണുന്നത്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാതെ നടത്തുന്ന അമിത കീടനാശിനി പ്രയോഗവും മറ്റുമാണ് രോഗത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ക്യാന്‍സറിന് പുറമേ , വൃക്കരോഗം മാനസികരോഗം എന്നിവയും ജില്ലയില്‍ വര്‍ദ്ധിച്ച് വരികയാണ്.വയനാട്ടില്‍ ചികില്‍സ സൗകര്യം ഇല്ലാത്തത് ഇവരുടെ ദുരിതം വര്‍ദിക്കുകയാണ്. ആദിവാസികള്‍ക്കിടയില്‍ വായിലും വയറ്റിലുമാണ് ക്യാന്‍സര്‍ ബാധിക്കുന്നത് കിമോതെറാപ്പി ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാസം തോറും പോകാന്‍ സൗകര്യം ഇല്ലാത്തിനാല്‍ പലരും ചികില്‍സ പാതിവഴിയില്‍ മുടക്കുകയാണ്. കാരുണ്യലോട്ടറിയുടെ ബെനിഫില്‍ ഫണ്ട് വയനാട്ടിലുള്ളവര്‍ക്ക് ലഭിക്കാത്തതും ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രജിസ്റ്റര്‍ ചെയ്ത രോഗിക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. മാനസിക രോഗത്തിനും . വൃക്കരോഗികള്‍ക്ക് ഡയാലിസ് ചെയുന്നതിന് സൗകര്യങ്ങള്‍ ഇല്ലാത്തത് ജില്ലക്ക് പുറത്തുള്ള ആശൂപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ആതുര സേവന രംഗത്ത് മികച്ച രീതിയിലുള്ള സൗകര്യങ്ങള്‍ നടപ്പാക്കിയിലെങ്കില്‍ വരുനാളുകളില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കും.
deshabhimani 150113
No comments:
Post a Comment