Tuesday, December 15, 2009

എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?

ഭീകരപ്രവര്‍ത്തനത്തിനും തീവ്രവാദത്തിനുമെതിരായ വികാരമാണോ സിപിഐ എമ്മിനെ അധിക്ഷേപിക്കാനും കുറ്റപ്പെടുത്താനുമുള്ള ആവേശമാണോ കേരളത്തിലെ യുഡിഎഫിനെയും അതിന്റെ പിണിയാളുകളായ മാധ്യമങ്ങളെയും നയിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു തീവ്രവാദി പിടിയിലായതുമുതലുള്ള യുഡിഎഫ് നേതാക്കളുടെ പ്രസ്താവനകളും മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്താവതരണവും ഭീകരപ്രവര്‍ത്തനത്തിന്റെ വിപത്ത് ചെറുക്കാനുള്ളതല്ലതന്നെ. മറിച്ച്, ഏതെങ്കിലും തരത്തില്‍ സിപിഐ എമ്മിനെ ബന്ധപ്പെടുത്താനുള്ള വെപ്രാളമാണ് തെളിഞ്ഞുകാണുന്നത്.

അബ്ദുള്‍നാസര്‍ മഅ്ദനി കേരളത്തില്‍ മുമ്പ് ഇസ്ളാമിക തീവ്രവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനവും പരസ്യമായിത്തന്നെ തീവ്രവാദനിലപാടിനോട് ഒട്ടിനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കോയമ്പത്തൂര്‍ സ്ഫോടനമുള്‍പ്പെടെയുള്ള കേസുകളില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതും ദീര്‍ഘകാലം ജയിലിലടയ്ക്കപ്പെട്ടതും. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ അനിശ്ചിതമായി കഴിയേണ്ടിവന്ന മഅ്ദനിയെ തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിച്ചത് ഇന്നാട്ടിലെ കോണ്‍ഗ്രസുകാരാണ്; യുഡിഎഫാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലങ്ങോളമിങ്ങോളം മഅ്ദനിയുടെ ചിത്രംവച്ച് വോട്ട് തേടുകയും പിഡിപിക്ക് രണ്ട് സീറ്റ് നല്‍കുകയും സഖ്യകക്ഷിയായിത്തന്നെ പരിഗണിക്കുകയും ചെയ്തത് യുഡിഎഫാണ്. തീവ്രവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഅ്ദനിയുമായായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ കൂട്ട്. കളമശേരി ബസ് കത്തിക്കല്‍ നടക്കുമ്പോള്‍ മഅ്ദനിയുടെ പാര്‍ടിയുടെ പിന്തുണ എല്‍ഡിഎഫിനായിരുന്നില്ല എന്നെങ്കിലും കുപ്രചാരകര്‍ ഓര്‍ക്കണം.

കുറ്റവിമുക്തനാക്കി കോടതി വിട്ടയച്ച മഅ്ദനി നാട്ടിലെത്തി പറഞ്ഞത്, തനിക്ക് ഇനി തീവ്രവാദനിലപാടുകളുമായി ബന്ധമുണ്ടാകില്ലെന്നാണ്. ഇനിയുള്ള നാളുകളില്‍ മതനിരപേക്ഷനിലപാട് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചു. മാത്രമല്ല, തീവ്രവാദ ആശയങ്ങളെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. അങ്ങനെയുള്ള മഅ്ദനിയുടെ പാര്‍ടിയാണ് 15-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണച്ചത്. അതേ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കടുത്ത തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫിന്റെ പിന്തുണ യുഡിഎഫിനായിരുന്നു. നാടാകെ താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും താലിബാനിസ്റ്റ് പ്രവര്‍ത്തനരീതി കാഴ്ചവയ്ക്കുകയും ചെയ്യുന്ന എന്‍ഡിഎഫിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ, മഅ്ദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി സിപിഐ എമ്മിനെ ആക്രമിക്കുന്നനിലയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. അതിന്റെ മറവില്‍ യുഡിഎഫ് സമര്‍ഥമായി തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി. മതനിരപേക്ഷവാദികളില്‍ ചിലരിലെങ്കിലും ഇടതുപക്ഷത്തിനെതിരായ ചിന്തയുണ്ടാക്കാന്‍ ആ തന്ത്രം കാരണമാവുകയും ചെയ്തു.

അതിന്റെ തുടര്‍ച്ചയായിട്ടാകണം, തടിയന്റവിട നസീര്‍ എന്ന ഭീകരസംഘക്കാരന്‍ പിടിക്കപ്പെട്ടപ്പോഴും സിപിഐ എമ്മിനെ വലിച്ചിഴച്ചുകൊണ്ടുള്ള പ്രചാരണയുദ്ധവുമായി യുഡിഎഫും മാധ്യമങ്ങളും ഇറങ്ങിയത്. പിഡിപിയും ഇടതുപക്ഷവും തമ്മില്‍ നേരത്തെ യുഡിഎഫ് ഉണ്ടാക്കിയതുപോലത്തെ ഒരു ധാരണയും നിലവിലില്ല. തെറ്റുകള്‍ ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും ചെയ്ത മഅ്ദനി ഏതെങ്കിലും പുതിയ കേസില്‍ അകപ്പെട്ടിട്ടില്ല; വര്‍ഗീയപ്രചാരണം നടത്തുന്നതായി യുഡിഎഫുപോലും ആരോപിച്ചിട്ടുമില്ല. എന്നിട്ടും മഅ്ദനിയെ ചാരി സിപിഐ എമ്മിനെ തല്ലുന്നതിന്റെ സാംഗത്യമെന്താണ്? അതിനുപിന്നിലെ ചേതോവികാരം എന്താണ്? എന്തിനെയും വിവാദമാക്കി വളര്‍ത്തി ഇടതുപക്ഷത്തിനുനേരെ തിരിച്ചുവിടാനുള്ള വ്യഗ്രത യുഡിഎഫിനെയും മാധ്യമങ്ങളെയും എത്രവലിയ ചെളിക്കുണ്ടിലാണ് എത്തിച്ചിട്ടുള്ളതെന്ന് അവര്‍തന്നെ ചിന്തിച്ചുനോക്കട്ടെ.

എല്‍ഡിഎഫിനൊപ്പം ഒരു വര്‍ഗീയവാദിയുമില്ല; ഭീകരനുമില്ല. യുഡിഎഫിന്റെ എളിയിലാണ് എസ്ഡിപിഐ ആയി മാറിയ എന്‍ഡിഎഫ് എന്ന താലിബാനിസ്റ്റ് ഭീകരന്‍ ഇരിക്കുന്നത്. അതിന്റെ പിന്തുണയാണ് യുഡിഎഫ് പരസ്യമായി നേടിയിട്ടുള്ളത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വോട്ട് വാങ്ങിയതും മറയില്ലാതെ അവരുമായി കൂട്ടുകെട്ടുകളുണ്ടാക്കിയതും യുഡിഎഫാണ്. വര്‍ഗീയശക്തികളെ; വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സംഘടിച്ച രാഷ്ട്രീയപാര്‍ടികളെ തള്ളിപ്പറയാനും എതിര്‍ക്കാനും യുഡിഎഫ് തയ്യാറാകുമോ? എന്‍ഡിഎഫ് ബന്ധം അറുത്തുമാറ്റുമോ? ഘടകകക്ഷികളിലേതിനെങ്കിലും തീവ്രവാദിബന്ധമോ തീവ്രവാദശക്തികളെ സംരക്ഷിക്കുന്ന പതിവോ ഉണ്ടെന്ന് തെളിഞ്ഞാല്‍ ആ കക്ഷിയെ പുറത്താക്കാനുള്ള തന്റേടം യുഡിഎഫിനുണ്ടോ?

മഅ്ദനിയെന്നല്ല മറ്റാരായാലും കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും ആരും എതിരല്ല. ഇവിടെ അതല്ല. രാഷ്ട്രീയ ദുരുദ്ദേശ്യം വച്ചുള്ള കുപ്രചാരണയുദ്ധമാണുണ്ടാകുന്നത്. വസ്തുതകളല്ല, കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന വികാരോദ്ദീപകമായ പ്രചാരണവും പര്‍വതീകരണം, തമസ്കരണം, വക്രീകരണം, സ്തോഭവല്‍ക്കരണം തുടങ്ങിയ മാധ്യമകുതന്ത്രങ്ങളുമാണ് അരങ്ങേറുന്നത്. ഇത് അസഹ്യമാണ്; നെറിയില്ലാത്തതാണ്. ഭീകരവാദത്തെ നേരിടുന്നതിന് ഒറ്റക്കെട്ടായി മുന്നേറേണ്ട ഘട്ടത്തിലാണ് അത്തരം മുന്‍കൈകളെ ദുര്‍ബലപ്പെടുത്തുന്ന ഹീനതന്ത്രങ്ങളുമായി യുഡിഎഫ് രംഗത്തുവരുന്നത് എന്നത് നിസ്സാരമല്ല.

ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഈ മതത്തിലെയോ മറ്റേ മതത്തിലെയോ ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ മാറ്റിനിര്‍ത്താനോ അവരോട് എന്തെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിനോ തയ്യാറാകരുതെന്നാണ് സിപിഐ എം പ്രഖ്യാപിച്ചിട്ടുള്ള ഉറച്ചനിലപാട്. വര്‍ഗീയവാദവും മതതീവ്രവാദവും ഭീകരാക്രമണപ്രവര്‍ത്തനങ്ങളെ ഊട്ടിവളര്‍ത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം, പീഡനത്തിന് ഇരയായവരോടുള്ള നീതിനിഷേധം തുടങ്ങിയവ ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൌലികവാദശക്തികള്‍ ശക്തിപ്പെടുന്നതിന് ഇടയാക്കുന്നു. മുസ്ളിം ജനതയുടെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് എതിരാകയാല്‍ ന്യൂനപക്ഷസമുദായത്തിനകത്ത് വിഭാഗീയലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൌലികവാദത്തിനും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ പ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണ് സിപിഐ എം. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ മതപരമായ, വര്‍ഗീയവാദശക്തികള്‍ക്കെതിരായ നിലപാടും അവരെ ഒറ്റപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. അത്തരമൊന്ന് യുഡിഎഫിന് അവകാശപ്പെടാനുണ്ടോ? സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താനും എല്ലാതരം വിഭാഗീയ താല്‍പ്പര്യങ്ങളെയും കീഴ്പെടുത്തി രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കാനുമുള്ള മുന്നേറ്റത്തില്‍ ഇന്നത്തെ നിലയില്‍ യുഡിഎഫിന് അണിചേരാനാകുമോ? അതിന് വര്‍ഗീയ-ഭീകരവാദ ചങ്ങാത്തം അവരെ അനുവദിക്കുമോ? ഈ ദയനീയാവസ്ഥ മൂടിവയ്ക്കാനുള്ള വെപ്രാളമല്ലേ ഇന്നു കാണുന്ന വിവാദം? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന ലേബലണിഞ്ഞവര്‍ തയ്യാറാകുമോ? എന്നിട്ടുപോരേ, മഅ്ദനി ഒരിക്കല്‍ പിന്തുണ നല്‍കി എന്നതിന്റെ പേരില്‍ സിപിഐ എമ്മിനുമേല്‍ തീവ്രവാദത്തിന്റെ ചെളി വാരിയെറിയാനുള്ള സാഹസം?

ദേശാഭിമാനി മുഖപ്രസംഗം 151209

7 comments:

  1. അബ്ദുള്‍നാസര്‍ മഅ്ദനി കേരളത്തില്‍ മുമ്പ് ഇസ്ളാമിക തീവ്രവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനവും പരസ്യമായിത്തന്നെ തീവ്രവാദനിലപാടിനോട് ഒട്ടിനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കോയമ്പത്തൂര്‍ സ്ഫോടനമുള്‍പ്പെടെയുള്ള കേസുകളില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതും ദീര്‍ഘകാലം ജയിലിലടയ്ക്കപ്പെട്ടതും. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ അനിശ്ചിതമായി കഴിയേണ്ടിവന്ന മഅ്ദനിയെ തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിച്ചത് ഇന്നാട്ടിലെ കോണ്‍ഗ്രസുകാരാണ്; യുഡിഎഫാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലങ്ങോളമിങ്ങോളം മഅ്ദനിയുടെ ചിത്രംവച്ച് വോട്ട് തേടുകയും പിഡിപിക്ക് രണ്ട് സീറ്റ് നല്‍കുകയും സഖ്യകക്ഷിയായിത്തന്നെ പരിഗണിക്കുകയും ചെയ്തത് യുഡിഎഫാണ്. തീവ്രവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഅ്ദനിയുമായായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ കൂട്ട്. കളമശേരി ബസ് കത്തിക്കല്‍ നടക്കുമ്പോള്‍ മഅ്ദനിയുടെ പാര്‍ടിയുടെ പിന്തുണ എല്‍ഡിഎഫിനായിരുന്നില്ല എന്നെങ്കിലും കുപ്രചാരകര്‍ ഓര്‍ക്കണം.

    ReplyDelete
  2. എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?

    രണ്ടും ഭീകരന്മാരായതുകൊണ്ടു ജനങ്ങള്‍ ചെകുത്താന്റിടയില്‍ പെട്ടു മരിക്കണൊ, കടലില്‍ ചാടി മരിക്കണൊ എന്ന ചിന്തയിലാണു.

    ReplyDelete
  3. "കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന വികാരോദ്ദീപകമായ പ്രചാരണവും പര്‍വതീകരണം, തമസ്കരണം, വക്രീകരണം, സ്തോഭവല്‍ക്കരണം തുടങ്ങിയ മാധ്യമകുതന്ത്രങ്ങളുമാണ് അരങ്ങേറുന്നത്. ഇത് അസഹ്യമാണ്; നെറിയില്ലാത്തതാണ്."



    എന്റമ്മൊ, വായിക്കുംബൊള്‍ തന്നെ ഒരു ഭീകരത.

    ReplyDelete
  4. പാഞ്ഞിരിപ്പാടം

    അപ്പോളപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന തന്റെ കൊണയിലെ ഡയലോഗ് കൊണ്ട് ചെന്ന് തന്റെ ആത്മീയ ഗുരു കരുണാകരന്റെ അടുത്ത് പ്രയോഗിച്ചാൽ മതി. ചെന്നിത്തലയുടെ അണ്ടർവെയർ കഴുകി കൊടുക്കുന്ന ഈ പാഞ്ഞിരിപ്പാടം എന്ന മൂന്നാംകിട കൂട്ടിക്കൊടുപ്പുകാരന് ദിവസവും സി പി എം നെ നാൽ തെറി പറഞ്ഞില്ലെങ്കിൽ വയറ്റിന്ന് പോകില്ല.മറ്റെ പെയിന്റെറുടെ കാലു നക്കി നടക്കുന്ന് ഇവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. സ്വന്തമായി എന്തെങ്കിലും നാലക്ഷരം എഴുത് ആദ്യം..എന്നിട്ടാകാം ഇരിഞ്ഞാലക്കുടമുതൽ ബാംഗളൂർ വഴി അമേരിക്ക വരെ നീളുന്ന തന്റെ പിമ്പിങ്

    ReplyDelete
  5. seeing the way the communist run many countries (N Korea), i thnk there is nt much diff b/n communist and religional fanatics...

    @ prathirodham
    wen someone says something against ur belief, accept it gracefully. ur method of resposne is enuf evidence of what i said in the beginning

    ReplyDelete
  6. പ്രതിരോധം,
    നല്ല സംസ്കാരം... ഇതു തന്നെ ആയിരിക്കും പ്രതിരോധത്തിന്റെ നേതാക്കളുടെയും, വീട്ടുകാരുടെയും. അല്ലേ?


    പ്രതിരോധിക്കാന്‍ കുറെ ബുദ്ധിമുട്ടുമല്ലൊ.....
    :)

    ReplyDelete
  7. ഇടതന്മാര്‍ വായിച്ചിരിക്കേണ്ടത്

    http://www.mathrubhumi.com/story.php?id=71427

    തെറിവിളി പ്രതീക്ഷിക്കുന്നു :)

    ReplyDelete