Wednesday, November 17, 2010

പെട്രോളിനും ഡീസലിനും പ്രത്യേക സെസ്സ് 15,198 കോടി ലഭിച്ചു

പെട്രോളിനും ഹൈസ്പീഡ് ഡീസലിനും പ്രത്യേക സെസ്സ് ഏര്‍പ്പെടുത്തിയതിലൂടെ 2009-10 വര്‍ഷത്തില്‍ 15,198 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചതായി ധന സഹമന്ത്രി പളനി മാണിക്കം രാജ്യസഭയില്‍ പി രാജീവിനെ (സിപിഐ എം) അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 13,265 കോടി രൂപയാണ് ലഭിച്ചത്. ഈ തുക പൂര്‍ണമായും കേന്ദ്രത്തിനുള്ളതാണെന്നും അത് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാറില്ലെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയില്‍ അമേരിക്കയുമായുള്ള സഹകരണം വര്‍ധിച്ച് വരികയാണെന്ന് ലോക്സഭയില്‍ കൃഷി സഹമന്ത്രി കെ വി തോമസ് എം ബി രാജേഷിനെ (സിപിഐ എം) അറിയിച്ചു. കാര്‍ഷികമേഖലയിലെ തന്ത്രപ്രധാന സഹകരണത്തിനു പുറമെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും സഹകരണം വര്‍ധിക്കുകയാണ്. 2007നും 2010നും ഇടയില്‍ കാര്‍ഷികമേഖലയില്‍ അമേരിക്കയില്‍നിന്ന് 31 ലക്ഷം ഡോളര്‍ നിക്ഷേപമുണ്ടായതായും മന്ത്രി അറിയിച്ചു.

deshabhimani 171110

1 comment:

  1. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും പ്രത്യേക സെസ്സ് ഏര്‍പ്പെടുത്തിയതിലൂടെ 2009-10 വര്‍ഷത്തില്‍ 15,198 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചതായി ധന സഹമന്ത്രി പളനി മാണിക്കം രാജ്യസഭയില്‍ പി രാജീവിനെ (സിപിഐ എം) അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 13,265 കോടി രൂപയാണ് ലഭിച്ചത്. ഈ തുക പൂര്‍ണമായും കേന്ദ്രത്തിനുള്ളതാണെന്നും അത് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാറില്ലെന്നും മന്ത്രി പറഞ്ഞു

    ReplyDelete