കോമണ്‍വെല്‍ത്ത് ഗെയിംസ് പദ്ധതികളില്‍ നിര്‍മാണ ചെലവ് 65 ശതമാനം വരെ പൊലിപ്പിച്ചുകാണിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ കണ്ടെത്തി. പരിശോധന, സാമഗ്രികള്‍ വാങ്ങല്‍, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലെല്ലാം നിര്‍മാണത്തില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി വിജിലന്‍സ് കമ്മിഷന്റെ സാങ്കേതിക പരിശോധന വിഭാഗത്തിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ചെലവ് 65 ശതമാനം വരെ പെരുപ്പിച്ചുകാണിച്ചെന്നാണ് കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഗെയിംസ് ഗ്രാമത്തില്‍ നീന്തല്‍ കുളം, പരിശീലന ഹാള്‍, ഫിറ്റ്‌നസ് സെന്റര്‍, അത്‌ലറ്റിക് ട്രാക്ക് എന്നിവ നിര്‍മിച്ചതിലാണ് ചെലവ് പെരുപ്പിച്ചു കാണിച്ചിരിക്കുന്നത്. സ്‌പോര്‍ട്ടിന പെയ്‌സി ഇന്‍ഫ്രസ്ട്രക്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സോര്‍ഷ്യത്തിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരുന്നത്. ഗെയിംസ് ഗ്രാമത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിതമായ കണ്‍സോര്‍ഷ്യമാണ് സ്‌പോര്‍ട്ടിന. നിര്‍മാണത്തിനു ലഭിച്ച ടെന്‍ഡറുകളില്‍ ഏറ്റവും കുറവ് സ്‌പോര്‍ട്ടിനയുടേതായിരുന്നു. 64.86 കോടിയാണ് സ്‌പോര്‍ട്ടിന ടെന്‍ഡറില്‍ കാണിച്ചിരുന്നത്. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ കണക്കാക്കപ്പെട്ട തുകയുടെ 67.39 ശതമാനം അധികമാണെന്ന് വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തുക പിന്നീട് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി 63.09 കോടിയായി പുതുക്കിയിരുന്നു. എന്നാല്‍ പുതുക്കിയ തുകയും യഥാര്‍ഥത്തില്‍ കണക്കാക്കപ്പെട്ട തുകയുടെ 62.77 ശതമാനം അധികമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ചട്ടങ്ങള്‍ പാലിക്കാതെയാണ് സ്‌പോര്‍ട്ടിന കണ്‍സോര്‍ഷ്യം രൂപീകരിച്ചതെന്നും ഇതു പരിശോധിക്കാതെയോ കണ്ടില്ലെന്നു നടിച്ചോ അവര്‍ക്ക് കരാര്‍ അനുവദിക്കുകയായിരുന്നെന്നും സി വി സി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനയുഗം 151110

ReplyDelete