കേരളത്തിലെ പാമോയില്‍ ഇറക്കുമതി നിരോധനം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള
കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ തുറമുഖങ്ങളിലൂടെ പാമോയില്‍ ഇറക്കുമതി
ചെയ്താല്‍ വെളിച്ചെണ്ണ വില വന്‍തോതില്‍ ഇടിയും. ഇറക്കുമതി ലോബിയെ വഴിവിട്ട് തുണയ്ക്കാന്‍ കേന്ദ്ര നടപടി. ഇത് കേരളത്തിന് ഏറെ
ആശങ്കാജനകമാണ്. കാര്‍ഷികമേഖലയുടെ നട്ടെല്ലായ 35 ലക്ഷത്തില്‍പ്പരം നാളികേര കര്‍ഷകരെയാണ് ബാധിക്കുക. മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കയറ്റുമതി ലോബിയെ സഹായിക്കാനാണ് കേന്ദ്രം ഉത്സാഹിക്കുന്നത്.
സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം 90 ശതമാനംവരെ ആയിരുന്നത് പല ഘട്ടത്തിലായി കുറച്ച് ഏഴര ശതമാനത്തില്‍ എത്തിക്കുകയും ഇറക്കുമതി ചെയ്യുന്ന പാമോയിലിന് കിലോക്ക് 15 രൂപ തോതില്‍ സബ്സിഡി അനുവദിക്കുകയുമാണ് മുന്‍ യുപിഎ ഗവമെന്റ് ചെയ്തത്. പിന്നീട് ഇറക്കുമതിക്ക് തീരുവ ഉപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഉല്‍പ്പാദന ചെലവുപോലും കിട്ടാതെ നാളികേര കൃഷിക്കാര്‍ നട്ടംതിരിഞ്ഞു. ഇതിനിടെയാണ് രണ്ടുവര്‍ഷംമുമ്പാണ് കേരളത്തിലെ തുറമുഖങ്ങളിലൂടെയും പാമോയില്‍ സ്വതന്ത്രമായി ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനെതിരെ സംസ്ഥാനത്ത് ഉയര്‍ന്ന പ്രക്ഷോഭത്തിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി കേരളത്തിലെ തുറമുഖങ്ങളില്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന് അനുവദിക്കുകയും ചെയ്തിരുന്നു.
വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ കമ്പോളത്തില്‍ ന്യായവില ലഭിക്കുന്നതിന്റെ മറവിലാണ് സംസ്ഥാനത്തും പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര വാണിജ്യമന്ത്രാലയം ശുപാര്‍ശചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന പാമോയില്‍ കമ്പോളത്തില്‍ ഇപ്പോള്‍തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനുമധ്യേയാണ് കേരള തുറമുഖങ്ങളിലെ ഇറക്കുമതി നിരോധനം ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ കര്‍ഷകരും സംസ്ഥാനതാല്‍പ്പര്യം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും മുന്നോട്ടുവരണമെന്ന് ജയരാജന്‍ അഭ്യര്‍ഥിച്ചു.
ദേശാഭിമാനി 191110
കേരളത്തിലെ പാമോയില്‍ ഇറക്കുമതി നിരോധനം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള
ReplyDeleteകര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ തുറമുഖങ്ങളിലൂടെ പാമോയില്‍ ഇറക്കുമതി