അഴിമതിരഹിതമായ ഭരണസംവിധാനമാണ് രാജ്യത്തെവിടെയുമുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും സ്‌പെക്ട്രം 2-ജി അഴിമതിയും ജനങ്ങളെ വല്ലാതെ ഹതാശരാക്കുന്നുണ്ട്. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നുണ്ട്.
ഇതെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ നടന്ന അഴിമതികളാണ്. എന്നാല്‍ അഴിമതി വിരുദ്ധ പ്രസ്ഥാനമെന്ന് ഇപ്പോള്‍ അനുദിനം നടിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടി അഴിമതിയില്‍ നിന്ന് തെല്ലും വിമുക്തമല്ലെന്നാണ് കര്‍ണാടകയിലെ അനുഭവങ്ങള്‍ വിളിച്ചുപറയുന്നത്.
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ സ്വന്തം മകനുവേണ്ടി കോടാനുകോടി രൂപയുടെ ഇളവുനല്‍കി ഭൂമി അനുവദിച്ചു നല്‍കിയെന്ന ആക്ഷേപം ഏറെക്കുറെ ശരിയാണെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. ദീര്‍ഘകാലമായി സ്വജനപക്ഷപാതത്വത്തിന്റെയും മറ്റും പേരില്‍ യദ്യൂരപ്പ സര്‍ക്കാര്‍ ആക്ഷേപം നേരിടുന്നുണ്ടായിരുന്നു.
കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരും യദ്യൂരപ്പ നേതൃത്വവും കനത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഖനി വ്യവസായ അഴിമതി യദ്യൂരപ്പ സര്‍ക്കാരിനെ പലതവണ ആടിയുലച്ചിരുന്നു. ഖനി മുതലാളിമാരായ മന്ത്രിമാര്‍ യദ്യൂരപ്പ മന്ത്രിസഭയില്‍ അംഗങ്ങളാണ്. എല്ലായ്‌പ്പോഴും ഖനി മുതലാളിമാരുടെ താല്‍പര്യങ്ങള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. റെഡ്ഢി സഹോദരന്‍മാര്‍ നിരന്തരം ഖനി വ്യവസായ അഴിമതിയില്‍ വ്യവഹരിച്ചുകൊണ്ടിരിക്കുകയായിരുന്നൂ. റെഡ്ഢി സഹോദരന്‍മാരുടെ കൊടിയ അഴിമതികള്‍ യദ്യൂരപ്പ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.
ഖനി മുതലാളിമാരുടെ കഠിനമായ കരങ്ങളില്‍ പെട്ടുപോയ യദ്യൂരപ്പ സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളെയൊന്നും മാനിക്കുന്നതേയില്ല.
അതിനൊപ്പമാണ് സ്വന്തം മക്കള്‍ക്കുവേണ്ടിയുള്ള ഭൂമി കുംഭകോണത്തിലൂടെ യദ്യൂരപ്പയും ജനമനസ്സാക്ഷിക്കുമുന്നില്‍ പ്രതിപട്ടികയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്.
പണവും ധനധൂര്‍ത്തും മുഖേന അധികാരം കൈവശമാക്കാമെന്ന വിഷലിപ്ത അജണ്ടയാണ് കര്‍ണാടകയില്‍ ബി ജെ പി അരങ്ങേറ്റികൊണ്ടിരിക്കുന്നത്.
അവതരണങ്ങളിലും പ്രസംഗങ്ങളിലും ചടുലമായ രാജ്യസ്‌നേഹം ഉന്നയിക്കുന്നവര്‍ പറയുന്നതിനൊപ്പമല്ല സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കര്‍ണാടകയിലെ ഭരണം. ബി ജെ പിയുടെ പ്രവര്‍ത്തനരീതികളും പ്രവൃത്തികളും ആവര്‍ത്തിച്ച് തെളിയിക്കുന്നത് അതാണ്.
ഇന്ത്യന്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മതേതര ശക്തികളാണ് മതേതരത്വത്തിന്റെ വിജയം. കര്‍ണാടകയിലെ ഭീമമായ അഴിമതിക്ക് മുന്‍കൈ എടുക്കുന്നവര്‍ ഇന്ത്യന്‍ മതേതരത്ത്വത്തിന്റെ പ്രതിനിധികള്‍ അല്ലെന്ന് തിരിച്ചറിയാനുള്ള സാമാന്യ വിവേകം ഭാരതീയര്‍ക്കുണ്ട്. യദ്യൂരപ്പമാര്‍ ഇത്തരമൊരു കാരണത്തിലാണ് വളരെ വളരെ ഒറ്റപ്പെട്ടുപോകുന്നത് അവര്‍ വര്‍ഗീയതയുടെ മാത്രമല്ല അഴിമതിയുടെ കൂടി പ്രതിനിധികളാണ്.
ജനയുഗം മുഖപ്രസംഗം 191110
യെദ്യൂരപ്പയെ മാറ്റണമെന്ന് 40 എംഎല്‍എമാര്‍
ഭൂമിതട്ടിപ്പ് വിവാദത്തില്‍ ആരോപണവിധേയനായ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ മാറ്റണമെന്ന് ബിജെപി എംഎല്‍എമാര്‍. കോടിക്കണക്കിനു രൂപയുടെ ഭൂമിവിവാദത്തില്‍ ഉള്‍പ്പെട്ട യെദ്യൂരപ്പയില്‍ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി 40 എംഎല്‍എമാര്‍ ഒപ്പിട്ട് ബിജെപി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് ആര്‍എസ്എസ് നേതൃത്വത്തിനും കൈമാറി. കര്‍ണാടകത്തിലെ സംഭവവികാസങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പ എന്നിവരെ ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നേതൃമാറ്റം ചര്‍ച്ച ചെയ്യാനും സര്‍ക്കാരിന്റെ പ്രതിഛായ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനുമാണ് ഇരുവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ദില്ലയിലെത്തി ഇരുവരും കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തും. ബിജെപി കോര്‍കമ്മിറ്റിയോഗം ചേര്‍ന്ന് കര്‍ണാടകയിലെ പ്രശ്നം ചര്‍ച്ച ചെയ്തു. എല്‍ കെ അദ്വാനി, സുഷമ സ്വരാജ്, എം വെങ്കയ്യനായിഡു, നിതിന്‍ ഗഡ്കരി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. യെദ്യൂരപ്പയെ മാറ്റി ദേശീയ ജനറല്‍സെക്രട്ടറി അനന്തകുമാറിനെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചയും തുടങ്ങി.
വ്യാഴാഴ്ച രാവിലെയാണ് 40 എംഎല്‍എമാര്‍ പ്രത്യേകയോഗം ചേര്‍ന്ന് നേതൃത്വത്തിന് കത്ത് കൈമാറിയത്. സ്ഥാനം നഷ്ടപ്പെട്ട മുന്‍ വിദ്യാഭ്യാസമന്ത്രി അരവിന്ദ് ലിംബാവലിയുടെ വീട്ടിലായിരുന്നു യോഗം. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയോഗത്തിലും യെദ്യൂരപ്പയ്ക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നു. അതിനിടെ, അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്ന ഭൂമി യെദ്യൂരപ്പയുടെ മക്കളും ബന്ധുക്കളും സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ ബിജെപി ദേശീയനേതൃത്വം നിര്‍ദേശിച്ചു. തദ്ദേശമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ നേതൃത്വത്തിലാണ് വിമതനീക്കം ആരംഭിച്ചത്. റെഡ്ഡി സഹോദരങ്ങളുടെ വിശ്വസ്തനായാണ് ഷെട്ടാര്‍ അറിയപ്പെടുന്നത്. ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണ് റെഡ്ഡിമാര്‍ നീക്കം നടത്തുന്നത്. നേതൃമാറ്റം അനിവാര്യമാണെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം, പാര്‍ടി ജനറല്‍സെക്രട്ടറി അനന്ത്കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടത്തുന്നതായി ചൂണ്ടിക്കാട്ടി യെദ്യൂരപ്പ ഗഡ്കരിക്ക് പരാതി നല്‍കി. യെദ്യൂരപ്പയുടെ വിശ്വസ്തയും വൈദ്യുതിമന്ത്രിയുമായ ശോഭ കരന്ത്ലാജെയ്ക്കെതിരെയും ഭൂമിവിവാദം ഉയര്‍ന്നു. ഇല്ലാത്ത കമ്പനിക്കായി കുടകില്‍ 166 ഏക്കര്‍ ഭൂമി വ്യാജരേഖകള്‍ ഉപയോഗിച്ച് സ്വന്തമാക്കിയെന്നാണ് ആരോപണം. കഴിഞ്ഞദിവസം അടുത്ത ബന്ധുക്കള്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ യെദ്യൂരപ്പ ഇടപെട്ടതിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നിരുന്നു.
ഭൂമി വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പ തല്‍സ്ഥാനം രാജിവയ്ക്കണമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഖനന മാഫിയകളുടെ സഹായത്തോടെ കുമാരസ്വാമി ഗൂഢനീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പ പറഞ്ഞു. ഭൂമി കുംഭകോണം ദേശീയതലത്തിലും വിവാദമായതോടെ പ്രശ്നം ചര്‍ച്ചചെയ്യാനായി എല്‍ കെ അദ്വാനി, സുഷമാ സ്വരാജ് എന്നിവര്‍ 25ന് ബംഗളൂരുവില്‍ എത്തും. അതേസമയം, ഭൂമി കുംഭകോണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ട. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇതിനൊപ്പം കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാ ഡവലപ്പ്മെന്റ് ബോര്‍ഡിലെ ഭൂമി ഡീനോട്ടിഫൈ ചെയ്തത് സംബന്ധിച്ചും അന്വേഷണം നടത്തും.
ദേശാഭിമാനി 191110
അഴിമതിരഹിതമായ ഭരണസംവിധാനമാണ് രാജ്യത്തെവിടെയുമുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും സ്‌പെക്ട്രം 2-ജി അഴിമതിയും ജനങ്ങളെ വല്ലാതെ ഹതാശരാക്കുന്നുണ്ട്. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നുണ്ട്.
ReplyDeleteഇതെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ നടന്ന അഴിമതികളാണ്. എന്നാല്‍ അഴിമതി വിരുദ്ധ പ്രസ്ഥാനമെന്ന് ഇപ്പോള്‍ അനുദിനം നടിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടി അഴിമതിയില്‍ നിന്ന് തെല്ലും വിമുക്തമല്ലെന്നാണ് കര്‍ണാടകയിലെ അനുഭവങ്ങള്‍ വിളിച്ചുപറയുന്നത്.
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ സ്വന്തം മകനുവേണ്ടി കോടാനുകോടി രൂപയുടെ ഇളവുനല്‍കി ഭൂമി അനുവദിച്ചു നല്‍കിയെന്ന ആക്ഷേപം ഏറെക്കുറെ ശരിയാണെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. ദീര്‍ഘകാലമായി സ്വജനപക്ഷപാതത്വത്തിന്റെയും മറ്റും പേരില്‍ യദ്യൂരപ്പ സര്‍ക്കാര്‍ ആക്ഷേപം നേരിടുന്നുണ്ടായിരുന്നു.