ഉന്നതവിദ്യാഭ്യാസമേഖലയില്‍ അധ്യാപകനിയമനത്തിന് പ്രത്യേകകോളേജ് സര്‍വീസ് കമീഷന്‍ രൂപീകരിക്കണമെന്ന് ഡോ. യു ആര്‍ അനന്തമൂര്‍ത്തി ചെയര്‍മാനായുള്ള സമിതി ശുപാര്‍ശ ചെയ്തു. ഉന്നത വിദ്യാഭ്യാസ നയരേഖ തയ്യാറാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സിലാണ് സമിതിയെ നിയോഗിച്ചത്.
മറ്റു പ്രധാന ശുപാര്‍ശകള്‍ ഇവയാണ്: സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിപ്രവേശനത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തണം. അധ്യാപക പരിശീലനത്തിനായി സര്‍വകലാശാലകളില്‍ അക്കാദമിക് സ്റാഫ് കോളേജുകള്‍ സ്ഥാപിക്കണം. സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ സഹകരണ, സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണം. വിദ്യാഭ്യാസ മേഖലയ്ക്കായി ബജറ്റിന്റെ മുപ്പത് ശതമാനം നീക്കിവയ്ക്കണം. ഈ തുകയില്‍ മൂന്നിലൊന്ന് ഉന്നത വിദ്യാഭ്യാസമേഖലയ്ക്കും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കുമായി ചെലവഴിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടേതടക്കമുള്ള എല്ലാ ഒഴിവുകളും കൃത്യമായി നികത്തണം. കരാര്‍, ഗസ്റ്റ് നിയമനങ്ങള്‍ ഒഴിവാക്കണം. എല്ലാ സ്ഥാപനങ്ങളിലും അടിസ്ഥാന സൌകര്യ വികസനവും ആധുനികവല്‍ക്കരണവും ഫലപ്രദമായി നടപ്പാക്കണം. കരിക്കുലം കാലോചിതമായി പരിഷ്കരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണം.അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും സംരക്ഷിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവരാകാശ നിയമം ശക്തമായി നടപ്പാക്കണം. കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ കൌസിലിന് സമര്‍പ്പിച്ചു. ഡിസംബര്‍ ഒന്നിനു ചേരുന്ന കൌണ്‍സില്‍ ഭരണസമിതി റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുത്ത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കും.
ഡോ. പി ചന്ദ്രമോഹന്‍, ഡോ. ടി ജയരാമന്‍, പ്രൊഫ. നൈനാന്‍കോശി, ഡോ. ഫാത്തിമത്തുസുഹ്റ(കണ്‍വീനര്‍)എന്നിവരാണ് സമിതി അംഗങ്ങള്‍.
ദേശാഭിമാനി 161110
ഉന്നതവിദ്യാഭ്യാസമേഖലയില്‍ അധ്യാപകനിയമനത്തിന് പ്രത്യേകകോളേജ് സര്‍വീസ് കമീഷന്‍ രൂപീകരിക്കണമെന്ന് ഡോ. യു ആര്‍ അനന്തമൂര്‍ത്തി ചെയര്‍മാനായുള്ള സമിതി ശുപാര്‍ശ ചെയ്തു. ഉന്നത വിദ്യാഭ്യാസ നയരേഖ തയ്യാറാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സിലാണ് സമിതിയെ നിയോഗിച്ചത്.
ReplyDelete