ഹൈദരാബാദ് മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ ഹൈന്ദവ തീവരവാദി സംഘടനയുമായി ബന്ധമുള്ള സ്വാമി അസിമാനന്ദ് എന്ന ജതിന്‍ ചാറ്റര്‍ജി(59)യെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന സ്വാമിയെ വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിദ്വാറില്‍ നിന്നാണ് പിടികൂടിയത്. അബിനവ് ഭാരത് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ പ്രചാരകനായ സ്വാമിയുടെ പേര് മലേഗാവ്, അജ്മീര്‍ സ്ഫോടനങ്ങളുടെ അന്വേഷണത്തിനിടയിലും ഉയര്‍ന്നു വന്നിരുന്നു. 2007 മെയ് 19നുണ്ടായ മെക്ക മസ്ജിദ് സ്ഫോടനത്തില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ വെടിവെയ്പില്‍ അഞ്ചു പേരും മരിച്ചു.
അസിമാനന്ദിനെ ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ടേട്ട് അജയ് പാണ്ഡെയുടെ മുന്നില്‍ ഹാജരാക്കി. ഹൈദരാബാദിലെ കോടതിയില്‍ ഹാജരാക്കാന്‍ 48 മണിക്കൂര്‍ സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം മജിസ്ട്രേട്ട് അംഗീകരിച്ചു. മുമ്പ് പിടിയിലായ സന്ദീപ് ദര്‍ഗെ, രാംചന്ദ്ര കത്സാംഗ്ര എന്നിവരോടൊപ്പമാണ് സ്വാമി അസിമാനന്ദിനെ മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതിയാക്കിയതെന്ന് സി.ബി.ഐ അറിയിച്ചു.
ഹരിദ്വാറില്‍ വ്യാജപേരില്‍ കഴിഞ്ഞ അസിമാന്ദില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തു. 2009ലാണ് സ്വാമിക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്. സി.ബി.ഐയും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയും ചേര്‍ന്ന് മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പശ്ചിമബംഗാളിലെ ഹുഗ്ലിയില്‍ ജനിച്ച അസിമാനന്ദ സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1990ല്‍ ഗുജറാത്തിലെ ഗിരിവര്‍ഗ മേഖലയായ ദംഗയിലെത്തി. തുടര്‍ന്ന് ഇവിടെയായിരുന്നു പ്രവര്‍ത്തനം. മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിങ്ങില്‍ നിന്നും സ്വാമിയുടെ ഡ്രൈവറുടെ ടെലിഫോണ്‍ നമ്പര്‍ ലഭിച്ചിരുന്നു.
ദേശാഭിമാനി 201110
ഹൈദരാബാദ് മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ ഹൈന്ദവ തീവരവാദി സംഘടനയുമായി ബന്ധമുള്ള സ്വാമി അസിമാനന്ദ് എന്ന ജതിന്‍ ചാറ്റര്‍ജി(59)യെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന സ്വാമിയെ വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിദ്വാറില്‍ നിന്നാണ് പിടികൂടിയത്. അബിനവ് ഭാരത് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ പ്രചാരകനായ സ്വാമിയുടെ പേര് മലേഗാവ്, അജ്മീര്‍ സ്ഫോടനങ്ങളുടെ അന്വേഷണത്തിനിടയിലും ഉയര്‍ന്നു വന്നിരുന്നു. 2007 മെയ് 19നുണ്ടായ മെക്ക മസ്ജിദ് സ്ഫോടനത്തില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ വെടിവെയ്പില്‍ അഞ്ചു പേരും മരിച്ചു.
ReplyDeleteമക്ക മസ്ജിദ് സ്ഫോടനം: ആര്‍എസ്എസ് നേതാവിനെ ചോദ്യംചെയ്തു
ReplyDeleteന്യൂഡല്‍ഹി: 2007ലെ ഹൈദരാബാദ് മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെ സിബിഐ ചോദ്യംചെയ്തു. ആര്‍എസ്എസ് കേന്ദ്ര പ്രവര്‍ത്തകസമിതി അംഗമായ ഇന്ദ്രേഷ്കുമാറിന് സ്ഫോടനങ്ങളുടെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണിത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നേരത്തെ ഇന്ദ്രേഷ്കുമാറിന് നോട്ടീസ് അയച്ചിരുന്നു. 2007 മെയ് 18ന് മക്കാ മസ്ജിദില്‍ ജുമാ നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്പില്‍ അഞ്ചുപേരും കൊല്ലപ്പെട്ടു. ഒക്ടോബര്‍ 11ന് അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഈ കേസിന്റെ കുറ്റപത്രത്തില്‍ ഇന്ദ്രേഷ്കുമാറിന്റെ പേരുണ്ട്. ഹിന്ദുത്വ ഭീകരര്‍ ഈ സ്ഫോടനങ്ങള്‍ ആസൂത്രണംചെയ്യാന്‍ ജയ്പുരില്‍ യോഗംചേര്‍ന്നത് ഇന്ദ്രേഷ്കുമാറിന്റെ അധ്യക്ഷതയിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, തനിക്ക് മക്കാ മസ്ജിദ് സ്ഫോടനവുമായി ബന്ധമില്ലെന്നും കോഗ്രസിന്റെ ഗൂഢാലോചനയാണിതെന്നും ഇന്ദ്രേഷ്കുമാര്‍ പ്രതികരിച്ചു. ജനിച്ച കാലംമുതലും ആര്‍എസ്എസില്‍ ചേര്‍ന്നശേഷവും താന്‍ സുതാര്യമായ ജീവിതമാണ് നയിക്കുന്നതെന്നും രാഷ്ട്രത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കയാണെന്നും ഇന്ദ്രേഷ്കുമാര്‍ അവകാശപ്പെട്ടു.
പഞ്ചകുല (ഹരിയാന): മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടന കേസുകളില്‍ പ്രതിയും ഹിന്ദുത്വ ഭീകര സംഘടന അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകനുമായ സ്വാമി അസിമാനന്ദിനെ ജനുവരി മൂന്നുവരെ എന്‍ഐഎ കസ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. മക്ക മസ്ജിദ് കേസില്‍ ഹൈദരാബാദില്‍ ചോദ്യംചെയ്യുകയായിരുന്ന അസിമാനന്ദിനെ കഴിഞ്ഞ ദിവസമാണ് പഞ്ചകുലയില്‍ എത്തിച്ചത്. നവംബര്‍ 19നാണ് സിബിഐ അസിമാനന്ദിനെ അറസ്റ് ചെയ്തത്. (ദേശാഭിമാനി 251210)
ReplyDelete