രാജ്യത്ത് ഏറ്റവും മികച്ച പൊതുഭരണനിര്‍വഹണം നടത്തുന്ന സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ പുരസ്കാരം കേരളത്തിന്. ഡല്‍ഹിയിലെ ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ പുരസ്കാരം ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ചടങ്ങില്‍ പങ്കെടുത്തു.
ക്രമസമാധാനം മുഖ്യഘടകമായി പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞരായ ബിബേക് ദെബ്രോയി, ലവീഷ് ഭണ്ഡാരി എന്നിവരായിരുന്നു അവാര്‍ഡ് കമ്മിറ്റിയില്‍. കേന്ദ്രഗവര്‍മ്മെണ്ട് നല്‍കുന്ന രേഖകളും സ്ഥിതിവിവരക്കണക്കുകളും വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഇന്ത്യാ ടുഡെ എഡിറ്റര്‍ ഇന്‍ ചീഫ് അരുണ്‍ പുരിയും എഡിറ്റോറിയല്‍ ഡയറക്ടര്‍ എം.ജെ അക്ബറും ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്റെ മികവിന് വീണ്ടും ദേശീയാംഗീകാരം
പൊതുഭരണനിര്‍വഹണത്തിലെ മികവിനുള്ള ദേശീയാംഗീകാരം കേരളത്തിന് ലഭിക്കുന്നത് തുടര്‍ച്ചയായി നാലാം തവണ. ക്രമസമാധാനപാലന മികവ് മുഖ്യഘടകമാക്കിയതിനൊപ്പം മറ്റ് മേഖലകളിലെ ശ്രദ്ധേയനേട്ടങ്ങള്‍കൂടി പരിഗണിച്ചു. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തിയ ശാസ്ത്രീയ പരിഷ്കാരങ്ങള്‍, കുറ്റകൃത്യങ്ങള്‍ രജിസ്റര്‍ചെയ്യുന്നതിലും തെളിയിക്കുന്നതിലുമുള്ള മികച്ച പ്രകടനം, ജനമൈത്രി-കമ്യൂണിറ്റി പൊലീസിങ്ങിലെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്രമസമാധാനപാലനത്തിലെ മികവായി പരിഗണിച്ചു. കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി ഈ മേഖലയില്‍ മികവു പുലര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞുവെന്ന് ദേശീയതലത്തില്‍ അംഗീകരിക്കുകകൂടിയാണ് ഈ അവാര്‍ഡ്. മറ്റ് സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെത്തന്നെയും മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷമായി കേരളം നടത്തിവരുന്നതെന്നും അവാര്‍ഡിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കമ്യൂണിറ്റി പൊലീസിങ് ആദ്യമായി നടപ്പാക്കിയ സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാണ്. ചില സ്റ്റേഷനുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍കൂടി സ്ഥാപിച്ച് കമ്യൂണിറ്റി പൊലീസിങ്ങിന്റെ മാനം ഉയര്‍ത്തുന്നതിലും കേരളം സവിശേഷശ്രദ്ധ പുലര്‍ത്തി. കമ്യൂണിറ്റി പൊലീസിങ്ങിലൂടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടഞ്ഞതിന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ചീഫ് ഓഫ് പൊലീസിന്റെ അന്താരാഷ്ട്ര പുരസ്കാരം കൊച്ചി പൊലീസിന് ലഭിച്ചിരുന്നു. സംസ്ഥാനത്ത് 43 സ്റ്റേഷനുകളില്‍ കമ്യൂണിറ്റി പൊലീസ് സംവിധാനമുണ്ട്.
ഇതെല്ലാം പരിഗണിച്ചാണ് നവംബര്‍ ആദ്യവാരം 50 രാജ്യങ്ങളിലെ പൊലീസ് മേധാവികള്‍ പങ്കെടുത്ത അന്താരാഷ്ട്ര കമ്യൂണിറ്റി പൊലീസിങ് സമ്മേളനം കൊച്ചിയില്‍ നടത്തിയത്. ഈ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം കേരളത്തിലെ ജനമൈത്രി സുരക്ഷാ പദ്ധതിയെയും സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെയും അഭിനന്ദിക്കുകയുംചെയ്തിരുന്നു. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളില്‍ പണ്ടേതന്നെ കേരളം കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതും അടിസ്ഥാനസൌകര്യവികസനത്തില്‍ സൃഷ്ടിച്ച മുന്നേറ്റങ്ങളും അവാര്‍ഡ് പരിഗണനയ്ക്ക് ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെ ആരോഗ്യം, പശ്ചാത്തലവികസനം, പരിസ്ഥിതി എന്നിവയടക്കം പൊതുവികസന പ്രവര്‍ത്തനമികവിനുള്ള ഐബിഎന്‍-ഔട്ട്ലുക്ക് അവാര്‍ഡും കേരളത്തിന് ലഭിച്ചിരുന്നു.
ദേശാഭിമാനി 201110
രാജ്യത്ത് ഏറ്റവും മികച്ച പൊതുഭരണനിര്‍വഹണം നടത്തുന്ന സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ പുരസ്കാരം കേരളത്തിന്. ഡല്‍ഹിയിലെ ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ പുരസ്കാരം ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ചടങ്ങില്‍ പങ്കെടുത്തു.
ReplyDelete