സംസ്ഥാനസര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സ് കേന്ദ്ര ലോട്ടറി നിയമത്തിന് അനുസൃതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ കേന്ദ്രനിയമത്തിന് വിരുദ്ധമല്ലെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോസല്‍ അജിത്പ്രകാശ് വിശദീകരിച്ചു. ഇന്ത്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പ്. കരാര്‍ ലംഘനമുണ്ടോയെന്ന് കേന്ദ്ര വിദേശമന്ത്രാലയം പരിശോധിക്കുകയാണ്. കേന്ദ്ര ലോട്ടറിനിയമത്തിലെ വ്യവസ്ഥ ലംഘിച്ചാണ് ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പെന്ന സംസ്ഥാനസര്‍ക്കാരിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അത് പരിശോധിച്ച് നടപടിയെടുക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ലോട്ടറി ഓര്‍ഡിനന്‍സ് ചോദ്യംചെയ്ത് വിതരണക്കാരായ മേഘ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ വാദം പൂര്‍ത്തിയാക്കവേയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനസര്‍ക്കാരിന്റെ വാദത്തോട് കേന്ദ്രത്തിന് വിയോജിപ്പ് ഉണ്ടാവില്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും കേന്ദ്രഅഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ലോട്ടറിനിയമമാണ് ലോട്ടറി ഓര്‍ഡിനന്‍സിലൂടെ സംസ്ഥാനം നടപ്പാക്കുന്നതെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഭൂട്ടാന്‍ ലോട്ടറികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഭൂട്ടാന്‍സര്‍ക്കാര്‍ പ്രതിനിധിയില്‍നിന്ന് വിശദീകരണം തേടിയതെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ നിതീഷ് ഗുപ്ത പറഞ്ഞു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥ കേന്ദ്ര ലോട്ടറിനിയമത്തിനും ഭരണഘടനയ്ക്കും അനുസൃതമായതിനാല്‍ കോടതിയിടപെടലിന് കാരണമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി 24ന് കൂടുതല്‍ വാദത്തിനായി ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം മാറ്റി.
ദേശാഭിമാനി 201110
സംസ്ഥാനസര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സ് കേന്ദ്ര ലോട്ടറി നിയമത്തിന് അനുസൃതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ കേന്ദ്രനിയമത്തിന് വിരുദ്ധമല്ലെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോസല്‍ അജിത്പ്രകാശ് വിശദീകരിച്ചു. ഇന്ത്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പ്. കരാര്‍ ലംഘനമുണ്ടോയെന്ന് കേന്ദ്ര വിദേശമന്ത്രാലയം പരിശോധിക്കുകയാണ്. കേന്ദ്ര ലോട്ടറിനിയമത്തിലെ വ്യവസ്ഥ ലംഘിച്ചാണ് ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പെന്ന സംസ്ഥാനസര്‍ക്കാരിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അത് പരിശോധിച്ച് നടപടിയെടുക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ലോട്ടറി ഓര്‍ഡിനന്‍സ് ചോദ്യംചെയ്ത് വിതരണക്കാരായ മേഘ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ വാദം പൂര്‍ത്തിയാക്കവേയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ReplyDeleteസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തിയതിനെ സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി അന്യസംസ്ഥാന ലോട്ടറി വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ പാലക്കാട് കുന്നത്തൂര്‍മേടിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തി. ഇടുക്കി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ വ്യാജ ലോട്ടറിടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതു സംബന്ധിച്ച് കേസ് നിലവിലുണ്ട്. 2010 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാനാണ് ഇടുക്കി എസ്ഐയും സംഘവും ഇവിടെ എത്തിയത്. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ മേഘയില്‍നിന്നാണോ വില്‍പ്പന നടത്തിയതെന്നറിയുകയായിരുന്നു സന്ദര്‍ശനലക്ഷ്യം.അന്വേഷണസംഘം പാലക്കാട് ഡിവൈഎസ്പി എം കെ പുഷ്കരനുമായും വാണിജ്യനികുതി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. വരുംദിവസങ്ങളിലും അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഹെഡ് ഓഫീസിലുണ്ടായ തീപിടിത്തത്തെസംബന്ധിച്ച് ഹൈടെക് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഹെഡ് ഓഫീസില്‍ തീപിടിത്തമുണ്ടായത്. (ദേശാഭിമാനി 201110)
ReplyDelete