സ്‌പെക്ട്രം കേസില്‍ സി ബി ഐ ശേഖരിക്കുന്ന തെളിവുകള്‍ക്കു വേണ്ടി കാത്തിരുന്നതിനാലാണ് എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുളള അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ വൈകിയതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സുപ്രിം കോടതിയെ അറിയിച്ചു. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം നല്‍കിയ സത്യവാങ്മൂലത്തിലാണ് പ്രധാനമന്ത്രി ഈ വിശദീകരണം നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രിക്കു വേണ്ടി പി എം ഒ ഡയറക്ടര്‍ വി വിദ്യാവതിയാണ് പതിനൊന്നു പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അന്വേഷണ ഏജന്‍സിയായ സി ബി ഐയില്‍നിന്നുള്ള തെളിവുകളും മറ്റ് കേന്ദ്രങ്ങളില്‍നിന്നുള്ള വസ്തുതകളും പരിശോധിച്ചുമാത്രമേ പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനമെടുക്കാവൂ എന്ന നിയമോപദേശമാണ് നിയമ മന്ത്രാലയത്തില്‍നിന്ന് പ്രധാനമന്ത്രിക്കു ലഭിച്ചതെന്ന് സത്യവാങ്മൂലം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷകനായ സുബ്രഹ്മണ്യം സ്വാമിക്ക് മറുപടി അയയ്ക്കുന്നതിന് നിയമ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ പി എം ഒ ജോയിന്റ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ നിര്‍ദേശം ഈ വര്‍ഷം ഫെബ്രുവരി 13ന് പ്രധാനമന്ത്രി അംഗീകരിച്ചതായി സത്യവാങ്മൂലം പറയുന്നു. എന്നാല്‍ നിയമപരമായ കാര്യങ്ങളില്‍ ഉപദേശം നല്‍കേണ്ട ബാധ്യത മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും മറുപടി അയയ്ക്കാനാവില്ലെന്നും ഫെബ്രുവരി 22ന് നിയമ മന്ത്രാലയം അറിയിച്ചു. ഇതിനെത്തുടര്‍ന്ന് സ്വാമിക്കു കത്തയയ്ക്കാന്‍ പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തോട് നിര്‍ദേശിച്ചു. മാര്‍ച്ച് അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട നോട്ട് തയ്യാറാക്കിയത്. ഇത് വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലം അവകാശപ്പെട്ടു.
2008 നവംബര്‍ 29ന് സുബ്രഹ്മണ്യം സ്വാമി അപേക്ഷ നല്‍കിയതു മുതല്‍ നടന്ന കത്തിടപാടുകളുടെ വിശദമായ വിവരണം സത്യവാങ്മൂലത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ലഭിച്ച മറ്റ് അപേക്ഷകളെക്കുറിച്ചും സത്യവാങ്മൂലം പരാമര്‍ശിക്കുന്നു.
മാര്‍ച്ച് എട്ടിന് സ്വാമിയില്‍നിന്ന് കത്ത് ലഭിച്ചത് അനുസരിച്ച് വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ചും അടിയന്തരമായി വിവരങ്ങള്‍ നല്‍കാന്‍ പഴ്‌സനല്‍ വകുപ്പ് സെക്രട്ടറിക്കും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പു സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ഇരുവരുടെയും മറുപടി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാമിക്കു മറുപടി നല്‍കാന്‍ പഴ്‌സനല്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 19ന് മറുപടി അയച്ചിട്ടുണ്ടെന്നും സത്യവാങ്മൂലം പറയുന്നു. മാര്‍ച്ച് 19ന് അയച്ച മറുപടി മാത്രമേ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചിട്ടുള്ളൂവെന്ന് കഴിഞ്ഞ ദിവസം വാദം കേള്‍ക്കലിനിടെ സുബ്രഹ്മണ്യം സ്വാമി അറിയിച്ചിരുന്നു.
ഡല്‍ഹി ഹൈക്കോടതിയില്‍ സ്വാമി ഹര്‍ജി നല്‍കിയതായി ഏപ്രിലില്‍ നിയമ വകുപ്പ് അറിയിച്ചതായി സത്യവാങ്മൂലം പറയുന്നു. മാര്‍ച്ച് 20, മെയ് 20, ജൂണ്‍ 9, ആഗസ്റ്റ് 30, ഒക്‌ടോബര്‍ 5 തീയതികളില്‍ സ്വാമി പഴ്‌സനല്‍ വകുപ്പിനും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ഇവയെല്ലാം നിയമോപദേശത്തിനായി നിയമമന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്.
അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ തെളിവുകളും ബന്ധപ്പെട്ട് മറ്റ് കേന്ദ്രങ്ങളില്‍നിന്നുള്ള വസ്തുതകളും പരിശോധിച്ചു മാത്രമേ പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനമെടുക്കാവൂ എന്ന് ഫെബ്രുവരി എട്ടിനു നല്‍കിയ നിയമോപദേശത്തിലാണ് നിയമ മന്ത്രാലയം അറിയിച്ചത്. സമാനമായ ആവശ്യമുന്നയിച്ച് സ്വാമി രാഷ്ട്രപതിക്കു നല്‍കിയ അപേക്ഷ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് അയച്ചിരുന്നെന്നും അന്നും ഇത്തരത്തില്‍ നിയമോപദേശം തേടിയിരുന്നതായും സത്യവാങ്മൂലം വിശദീകരിച്ചു. പ്രോസിക്യൂഷന്‍ അനുമതി തേടിയുള്ള അപേക്ഷയ്ക്ക് വസ്തുതകളുടെ പിന്‍ബലമുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു നിയമോപദേശമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
അതിനിടെ സ്‌പെക്ട്രം ഇടപാടില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
janayugom 211110
സ്‌പെക്ട്രം കേസില്‍ സി ബി ഐ ശേഖരിക്കുന്ന തെളിവുകള്‍ക്കു വേണ്ടി കാത്തിരുന്നതിനാലാണ് എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുളള അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ വൈകിയതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സുപ്രിം കോടതിയെ അറിയിച്ചു. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം നല്‍കിയ സത്യവാങ്മൂലത്തിലാണ് പ്രധാനമന്ത്രി ഈ വിശദീകരണം നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രിക്കു വേണ്ടി പി എം ഒ ഡയറക്ടര്‍ വി വിദ്യാവതിയാണ് പതിനൊന്നു പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ReplyDelete