Thursday, August 11, 2011

ബംഗാള്‍ ഫണ്ടിലേക്ക് 3.54 കോടി

ബംഗാളില്‍ മൃഗീയമായ കടന്നാക്രമണത്തിനിരയാകുന്ന സിപിഐ എം പ്രവര്‍ത്തകരെ സഹായിക്കാന്‍ കേരളം 3,54,32,333 രൂപ നല്‍കി. ബംഗാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏഴിനും എട്ടിനും നടന്ന ഫണ്ട്ശേഖരണത്തിന് വന്‍ പ്രതികരണമാണുണ്ടായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുകയും വീട് നഷ്ടപ്പെടുകയും ജീവിക്കാന്‍ മറ്റ് ഉപാധികള്‍ ഇല്ലാതാവുകയും ചെയ്തവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് പിരിച്ചത്. ബംഗാളിലെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണത്തിനുള്ള സമരമാണെന്ന് തിരിച്ചറിഞ്ഞ് ഇടപെട്ട എല്ലാ ജനവിഭാഗങ്ങളെയും സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.

ഫണ്ടിന്റെ കണക്ക് ജില്ലതിരിച്ച്: കാസര്‍കോട്- 9,00,000, കണ്ണൂര്‍ - 38,15,740, വയനാട്- 4,00,000, കോഴിക്കോട്- 30,00,000, മലപ്പുറം, 10,00,000, പാലക്കാട്- 31,68,368, തൃശൂര്‍ - 33,28,373, എറണാകുളം- 31,17,813, ഇടുക്കി- 23,00,000, കോട്ടയം- 10,25,000, ആലപ്പുഴ- 41,59,597, പത്തനംതിട്ട- 12,50,000, കൊല്ലം- 40,00,000, തിരുവനന്തപുരം- 39,67,442. ആകെ- 3,54,32,333.

deshabhimani 110811

1 comment:

  1. ബംഗാളില്‍ മൃഗീയമായ കടന്നാക്രമണത്തിനിരയാകുന്ന സിപിഐ എം പ്രവര്‍ത്തകരെ സഹായിക്കാന്‍ കേരളം 3,54,32,333 രൂപ നല്‍കി. ബംഗാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏഴിനും എട്ടിനും നടന്ന ഫണ്ട്ശേഖരണത്തിന് വന്‍ പ്രതികരണമാണുണ്ടായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

    ReplyDelete