അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സഞ്‌ജീവ് ഭട്ടിനു പുറമേ മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥനെതിരെയും ഗുജറാത്ത് സര്‍ക്കാര്‍ പ്രതികാര നടപടിക്കൊരുങ്ങുന്നു. കലാപം നടന്ന സമയത്തുള്ള ഫോണ്‍ കോള്‍ റെക്കോഡുകളുള്ള സി ഡി പ്രത്യേക അന്വേഷണസംഘം ഉള്‍പ്പെയുള്ളവര്‍ക്ക് നല്‍കിയതില്‍ കേസെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോഡി സര്‍ക്കാര്‍ രാഹുല്‍ ശര്‍മയ്‌ക്ക് നോട്ടീസ് നല്‍കി. ഡി ഐ ജി റാങ്കിലുള്ള ഇദ്ദേഹം സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കാണിച്ചാണ് ശര്‍മ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് കോടതി ഇന്ന് പരിഗണിക്കും. കാരണം കാണിക്കല്‍ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ രാഹുല്‍ ശര്‍മയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഗുജറാത്ത് കലാപം അന്വേഷിക്കുന്ന നാനാവതി കമ്മിഷന്‍, സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം എന്നിവ ഉള്‍പ്പെടയുള്ള ഏജന്‍സികള്‍ക്ക് കലാപകാലത്തെ ഫോണ്‍കോളുകളുടെ വിവരങ്ങളടങ്ങിയ സി ഡി കൈമാറിയെന്നാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ ഈ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് ആരാഞ്ഞ് ശര്‍മ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ നടപടിയുണ്ടായിട്ടില്ലെന്ന് ശര്‍മ പറഞ്ഞു.
രാഹുല്‍ ശര്‍മയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുകയാണെങ്കില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രതികാരത്തിന് ഇരയാകുന്ന രണ്ടാമനായിരിക്കും ഇദ്ദേഹം. 1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ സഞ്‌ജീവ് ഭട്ടിനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിനാണ് ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ ചെയ്‌തത്. ഗോദ്ര സംഭവത്തിനു ശേഷം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഹിന്ദുക്കളെ ക്ഷോഭം പ്രകടിപ്പിക്കാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മോഡി നിര്‍ദേശം നല്‍കിയിരുന്നെന്ന് ഭട്ട് സുപ്രിം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകളില്‍നിന്ന് സ്വീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശര്‍മയാണ് മന്ത്രിമാരുടെയും പൊലീസ് ഉന്നതരുടെയും വിശ്വഹിന്ദ് പരിഷത്ത്, ബജ്‌റംദള്‍ നേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സി ഡി തയ്യാറാക്കിയത്. ഈ സി ഡിയുടെ പകര്‍പ്പ് രാഹുല്‍ ശര്‍മ നാനാവതി കമ്മിഷനും ബാനര്‍ജി കമ്മിഷനും സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും സമര്‍പ്പിച്ചിരുന്നു.
janayugom 120811
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സഞ്‌ജീവ് ഭട്ടിനു പുറമേ മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥനെതിരെയും ഗുജറാത്ത് സര്‍ക്കാര്‍ പ്രതികാര നടപടിക്കൊരുങ്ങുന്നു. കലാപം നടന്ന സമയത്തുള്ള ഫോണ്‍ കോള്‍ റെക്കോഡുകളുള്ള സി ഡി പ്രത്യേക അന്വേഷണസംഘം ഉള്‍പ്പെയുള്ളവര്‍ക്ക് നല്‍കിയതില്‍ കേസെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോഡി സര്‍ക്കാര്‍ രാഹുല്‍ ശര്‍മയ്‌ക്ക് നോട്ടീസ് നല്‍കി. ഡി ഐ ജി റാങ്കിലുള്ള ഇദ്ദേഹം സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കാണിച്ചാണ് ശര്‍മ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് കോടതി ഇന്ന് പരിഗണിക്കും. കാരണം കാണിക്കല്‍ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ രാഹുല്‍ ശര്‍മയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ReplyDeleteഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറായ രാഹുല്‍ ശര്‍മ്മയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുറ്റപത്രം നല്‍കി. ഗോധ്ര സംഭവത്തിനുശേഷം അരങ്ങേറിയ വര്‍ഗീയ കലാപത്തെക്കുറിച്ചുള്ള ടെലിഫോണ്‍ സംഭാഷണ രേഖകള്‍ സര്‍ക്കാരിനെ അറിയിക്കാതെ നാനാവതി കമ്മീഷന് കൈമാറിയെന്ന കുറ്റം ആരോപിച്ചാണ് നടപടി. ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച് അധികാര ദുര്‍വിനിയോഗ കുറ്റമാണ് രാഹുല്‍ ശര്‍മ്മയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. ശര്‍മ്മയെ കേസന്വേഷണത്തില്‍ സഹായിയായി നിയമിച്ചത് 2002 മെയ് 28ന് ആണ്. എന്നാല്‍ അന്വേഷണത്തിനു ചുമതലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മെയ് 14 ന്റെയും 25ന്റെയും ഫോണ്‍രേഖകള്‍ ശേഖരിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. നിയമ വിരുദ്ധമായ വസ്തുതാശേഖരണമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയ പ്രധാനകുറ്റം. അന്വേഷണത്തിന്റെ പ്രധാന ചുമതല വഹിച്ച ഓഫീസര്‍ക്ക് രേഖകള്‍ കൈമാറിയില്ല എന്നതാണ് മറ്റൊരു കുറ്റം. ഗാന്ധിനഗറിലെ വസതിയില്‍ ശനിയാഴ്ച രാവിലെയാണ് ശര്‍മ്മയ്ക്ക് കുറ്റപത്രം എത്തിച്ചത്.
ReplyDelete