ലണ്ടന്‍: ബ്രിട്ടനിലെ കലാപം മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയുടെ `പ്രത്യക്ഷ ഉല്‍പ്പന്ന' മാണെന്ന് ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍ (ഡബ്ല്യു എഫ് ഡി വൈ) പ്രസ്‌താവിച്ചു.
പൊലീസിന്റെ മൃഗീയ നടപടികള്‍, യുവജനങ്ങള്‍ക്കും മറ്റ് സാമൂഹ്യസേവനങ്ങള്‍ക്കും ചിലവഴിച്ചിരുന്ന പൊതുപണം വന്‍തോതില്‍ വെട്ടിച്ചുരുക്കിയത്, ഭാവിയെക്കുറിച്ചുള്ള ആശങ്ക എന്നിങ്ങനെയുള്ള പല ഘടകങ്ങളുടെ ഫലമാണ് യുവജനതയുടെ രോഷം. യുവാക്കളുടെ രോഷം. ക്രിയാത്മകമായ രീതിയില്‍ വഴിതിരിച്ചുവിടുന്നതിനും നിലവിലുള്ള സാമൂഹ്യക്രമത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് വിടുന്നതിനും വിപ്ലവകരമായ രീതിയില്‍ രാജ്യത്ത് പരിവര്‍ത്തനമുണ്ടാക്കാന്‍ വേണ്ടി സംഘടിതരാകുന്നതിനും ബ്രിട്ടനിലെ യുവാക്കളെ ഡബ്ലയു എഫ് ഡി വൈ ആഹ്വാനം ചെയ്‌തു. പൊതുമുതലും സ്വകാര്യമുതലും തകര്‍ക്കുന്ന നശീകരണപരമായ പാതയില്‍ നിന്നും പിന്തിരിയുവാനും യുവാക്കളെ ഫെഡറേഷന്‍ ആഹ്വാനം ചെയ്‌തു.
കാടത്തം ഉപേക്ഷിച്ച് സോഷ്യലിസത്തിനുവേണ്ടി പൊരുതുകയെന്നത് മാത്രമാണ് യുവാക്കള്‍ക്ക് മുന്നിലുള്ളതെന്ന് ബ്രിട്ടനിലെ യങ് കമ്മ്യൂണിസ്റ്റ് ലീഗ് ആക്‌ടിംഗ് ജനറല്‍ സെക്രട്ടറി മൈക് കാര്‍ത്തി പറഞ്ഞു. ബ്രിട്ടനില്‍ നിലവിലുളള സ്ഥിതിഗതികള്‍ മുതലെടുക്കുന്നതില്‍ നിന്നും തീവ്ര വലതുപക്ഷ ശക്തികളെ തടയാന്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഫാസിസ്റ്റ് വിരുദ്ധ സംഘടനയായ `ഹോപ്, നോട്ട് ഹേറ്റ്' ആഹ്വാനം ചെയ്‌തു. ബി എന്‍ പി, ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്നിങ്ങനെയുള്ള വലതു സംഘടനകള്‍ വംശീയ അസ്വസ്ഥതകളെ മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. പല സ്ഥലങ്ങളിലും ഈ സംഘടനകളില്‍പ്പെട്ടവര്‍ തെരുവുകളില്‍ കുടിച്ചുകൂത്താടുകയും ജനങ്ങളെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ `മോണിംഗ് സ്റ്റാര്‍' റിപ്പോര്‍ട്ട് ചെയ്‌തു. വംശീയ വിദ്വേഷങ്ങള്‍ ആളിപ്പടര്‍ത്തുകയാണ് വലതുപക്ഷ സംഘടനകള്‍ ചെയ്യുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്‌തു. പൊലീസ് വെടിവയ്‌പില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് കലാപം വ്യാപിക്കുന്ന ലണ്ടനില്‍ 1300 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപം തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞു.
ഒരു കലാപകാരിയെയും വെറുതെ വിടില്ലെന്ന് കലാപം തടയാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്‌ത അടിയന്തര യോഗത്തിനു ശേഷം കാമറോണ്‍ പ്രഖ്യാപിച്ചു. കലാപകാരികളുടെ നേരിടുന്നതിന്റെ ഭാഗമായി പതിനയ്യായിരത്തിലേറെ പൊലീസുകാരെ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ലണ്ടനു പുറത്തേയ്‌ക്കും കലാപം പടര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ പല പ്രദേശങ്ങളും ഭീതിയിലാണ്.
ലണ്ടനില്‍ ഇന്നലെ സ്ഥിതി പൊതുവേ ശാന്തമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. നഗരത്തിലെ പല മേഖലയിലും ഇന്നലെയുണ്ടായ കനത്ത മഴ കലാപം രൂക്ഷമാവുന്ന സാഹചര്യം ഒഴിവാക്കി. പലയിടത്തും നടക്കുന്ന രാഷ്‌ട്രീയ സമരമോ പ്രതിഷേധമോ അല്ലെന്നും കേവലം മോഷണവും കൊള്ളയുമാണെന്നും ഡേവിഡ് കാമറോണ്‍ പറഞ്ഞു.
janayugom 120811
ബ്രിട്ടനിലെ കലാപം മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയുടെ `പ്രത്യക്ഷ ഉല്‍പ്പന്ന' മാണെന്ന് ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍ (ഡബ്ല്യു എഫ് ഡി വൈ) പ്രസ്‌താവിച്ചു.
ReplyDeleteപൊലീസിന്റെ മൃഗീയ നടപടികള്‍, യുവജനങ്ങള്‍ക്കും മറ്റ് സാമൂഹ്യസേവനങ്ങള്‍ക്കും ചിലവഴിച്ചിരുന്ന പൊതുപണം വന്‍തോതില്‍ വെട്ടിച്ചുരുക്കിയത്, ഭാവിയെക്കുറിച്ചുള്ള ആശങ്ക എന്നിങ്ങനെയുള്ള പല ഘടകങ്ങളുടെ ഫലമാണ് യുവജനതയുടെ രോഷം. യുവാക്കളുടെ രോഷം. ക്രിയാത്മകമായ രീതിയില്‍ വഴിതിരിച്ചുവിടുന്നതിനും നിലവിലുള്ള സാമൂഹ്യക്രമത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് വിടുന്നതിനും വിപ്ലവകരമായ രീതിയില്‍ രാജ്യത്ത് പരിവര്‍ത്തനമുണ്ടാക്കാന്‍ വേണ്ടി സംഘടിതരാകുന്നതിനും ബ്രിട്ടനിലെ യുവാക്കളെ ഡബ്ലയു എഫ് ഡി വൈ ആഹ്വാനം ചെയ്‌തു. പൊതുമുതലും സ്വകാര്യമുതലും തകര്‍ക്കുന്ന നശീകരണപരമായ പാതയില്‍ നിന്നും പിന്തിരിയുവാനും യുവാക്കളെ ഫെഡറേഷന്‍ ആഹ്വാനം ചെയ്‌തു.