തൊടുപുഴ: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ തൊടുപുഴയില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം .കഴിഞ്ഞദിവസം മുട്ടം എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിന്റെ തുടര്‍ച്ചയായാണ് എസ്ഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി മജു ജോര്‍ജ്, തൊടുപുഴ ഏരിയാ പ്രസിഡന്റ് ആര്‍നോള്‍ഡ് വിപിന്‍ബാബു എന്നിവരെ തൊടുപുഴയിലെത്തിയ 30 പേരോളംവരുന്ന അക്രമിസംഘം മര്‍ദ്ദിച്ചത്. സിപിഐ എം മണക്കാട് ലോക്കല്‍ കമ്മിറ്റിയംഗവും തൊടുപുഴ അര്‍ബന്‍ ബാങ്ക് ജീവനക്കാരനുമായ ബി സുനിലിനും (ഹരി) മര്‍ദ്ദനമേറ്റു. സുനിലും മജുവും തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാഹനങ്ങളില്‍ സംഘമായെത്തിയവര്‍ എസ്എഫ്ഐയുടെയും സിപിഐ എമ്മിന്റെയും പ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിച്ച് വഴിയാത്രക്കാരില്‍ ചിലരെയും മര്‍ദ്ദിച്ചു.
എബിവിപിയുടെ പഠിപ്പുമുടക്കില്‍ പങ്കെടുക്കാനാവശ്യപ്പെട്ടിട്ട് തയ്യറാകാതിരുന്ന നാല് വിദ്യാര്‍ഥികളെയാണ് ആര്‍എസ്എസ്-എബിവിപി സംഘം കഴിഞ്ഞദിവസം മുട്ടം എന്‍ജിനിയറിങ് കോളേജില്‍ മര്‍ദ്ദിച്ചത്. തൊടുപുഴയില്‍ സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയ ഇവരെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങാന്‍ ടൗണിലെത്തിയപ്പോഴാണ് മജുവിനെ മര്‍ദ്ദിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് ഓട്ടോറിക്ഷ നോക്കി നില്‍ക്കുമ്പോഴായിരുന്നു ഹരിക്കെതിരെയുള്ള ആക്രമണം. തൊടുപുഴ മണക്കാട് കവലയില്‍ വെച്ചായിരുന്നു ഇരുവരെയും ആക്രമിച്ചത്.
എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ എസ്എഫ്ഐ പ്രകടനം നടത്തിയിരുന്നു. അതിനുശേഷം എബിവിപി, ആര്‍എസ്എസ് സംഘവും പ്രകടനം നടത്തി. ഇതിലുണ്ടായിരുന്നവരില്‍ ചിലരാണ് ടൗണില്‍വെച്ച് ആര്‍നോള്‍ഡിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചത്. ആര്‍നോള്‍ഡും ചികിത്സയിലാണ്.
deshabhimani 110811
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ തൊടുപുഴയില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം .കഴിഞ്ഞദിവസം മുട്ടം എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിന്റെ തുടര്‍ച്ചയായാണ് എസ്ഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി മജു ജോര്‍ജ്, തൊടുപുഴ ഏരിയാ പ്രസിഡന്റ് ആര്‍നോള്‍ഡ് വിപിന്‍ബാബു എന്നിവരെ തൊടുപുഴയിലെത്തിയ 30 പേരോളംവരുന്ന അക്രമിസംഘം മര്‍ദ്ദിച്ചത്. സിപിഐ എം മണക്കാട് ലോക്കല്‍ കമ്മിറ്റിയംഗവും തൊടുപുഴ അര്‍ബന്‍ ബാങ്ക് ജീവനക്കാരനുമായ ബി സുനിലിനും (ഹരി) മര്‍ദ്ദനമേറ്റു. സുനിലും മജുവും തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ReplyDeleteമട്ടന്നൂര്‍ : ആയുധങ്ങളുമായെത്തിയ ആര്‍എസ്എസ്സുകാര്‍ സിപിഐ എം പ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ശ്രമിച്ചു. മട്ടന്നൂരിലെ വര്‍ക്ഷോപ്പ് ജീവനക്കാരന്‍ ഉളിയില്‍ ആവിലാടിലെ അനില്‍കുമാറിനെയാണ് ബുധനാഴ്ച ആര്‍എസ്എസ്സുകാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഓട്ടോറിക്ഷയിലും ഓംനി വാനിലും ആയുധങ്ങളുമായെത്തിയ പടിക്കച്ചാലിലെ മഹേഷ്, പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അനില്‍കുമാറിനെ അന്വേഷിച്ചു. സായുധസംഘത്തെ കണ്ടയുടന്‍ അനില്‍കുമാര്‍ രക്ഷപ്പെട്ടു. വധഭീഷണി മുഴക്കിയാണ് അക്രമികള്‍ പോയത്. അനില്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കി. ചാവശേരി മേഖലയിലെ സിപിഐ എം പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കാനൊരുങ്ങുന്ന ആര്‍എസ്എസ് നടപടിയില്‍ സിപിഐ എം ചാവശേരി ലോക്കല്‍കമ്മിറ്റി പ്രതിഷേധിച്ചു. തുടര്‍ച്ചയായി അക്രമം നടത്തുന്ന ആര്‍എസ്എസ്സുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവണമെന്ന് ലോക്കല്‍ സെക്രട്ടറി പി പി അശോകന്‍ ആവശ്യപ്പെട്ടു.
ReplyDelete