Thursday, August 11, 2011

ബര്‍ലിന്‍ പറഞ്ഞത് തെറ്റ്: വിഎസ്

ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ തെറ്റായ പരാമര്‍ശങ്ങളാണ് പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെക്കുറിച്ചും പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ബര്‍ലിന്റെ സ്വന്തമായ അഭിപ്രായമാണ് നടത്തിയിട്ടുള്ളത.് അതില്‍ തനിക്ക് ഉത്തരാവാദിത്തമില്ല. പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയെയും പറ്റി പറഞ്ഞത് വളരെ തെറ്റായ പരാമര്‍ശമാണെന്ന് അന്നുതന്നെ കുഞ്ഞനന്തന്‍നായരെ വിളിച്ച് പറഞ്ഞിരുന്നു. സിഎച്ച് ജന്മശതാബ്ദി പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് തലശേരിയില്‍ പോയത്. അതുവഴി കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി സംസാരിച്ചു. അല്‍പനേരം കഴിഞ്ഞു മടങ്ങി. താന്‍ മടങ്ങിയതിനുശേഷമാണ് ബര്‍ലിന്‍ മാധ്യമങ്ങളെ വിളിച്ച് പലകാര്യങ്ങളും പറഞ്ഞത്്.

മുഖ്യമന്ത്രി ഏജിയെ വിളിപ്പിച്ചത് സത്യപ്രതിജ്ഞാ ലംഘനം: വിഎസ്

പാമോലിന്‍ കേസില്‍ ഏജിയെയും പബ്ലിക് പ്രോസിക്യൂട്ടറെയും വിളിച്ചുവരുത്തി നിയമോപദേശം തേടിയ മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഡ്വക്കറ്റ് ജനറലും പബ്ലിക് പ്രോസിക്യൂട്ടറും ചെയ്തതും സത്യപ്രതിജ്ഞാ ലംഘനമാണ്. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടു പോയിട്ടില്ല. കോടിയേരി ആദ്യം പറഞ്ഞതില്‍ ചെറിയ ആശയക്കുഴപ്പമുണ്ടായെങ്കിലും പിന്നീട് സബ്ജക്റ്റ് കമ്മറ്റിയില്‍ അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി തന്നെ വിജിലന്‍സിന്റെ തലപ്പത്തിരുന്ന് തനിക്കെതിരെയുള്ള അന്വേഷണം നടത്തുന്നത് ശരിയല്ല. ആസൂത്രണകമ്മീഷന്‍ അംഗമായി തരുണ്‍ദാസിനെ നിയമിച്ചത് ശരിയല്ല. കേരളത്തില്‍ നിന്നും ജലമൂറ്റിക്കൊണ്ടുപോയ കൊക്കകോളയുടെ അഭിഭഷകനാണ് തരുണ്‍ദാസ്. ധനവിനിയോഗ ബില്ലില്‍ നിയമസഭയില്‍ വോട്ടിങ്ങില്‍ കൃത്രിമം നടന്നിട്ടുണ്ട്. കള്ളവോട്ടു നടത്തിയെന്ന് നിയമസഭയില്‍ പറഞ്ഞിട്ടില്ല. ഒരു മണിക്ക് നടക്കേണ്ട വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയതുതന്നെ തട്ടിപ്പാണ്. ദിവസങ്ങള്‍ക്കു ശേഷം അതിന്റെ വീഡിയോ പ്രദര്‍ശിപ്പിക്കുന്നതില്‍ കാര്യമില്ല. വിദഗ്ധരെ കൊണ്ട് വീഡിയോ പരിശോധിച്ചാല്‍ മാത്രമേ അതില്‍ പങ്കെടുക്കുകയുള്ളുവെന്ന് വ്യക്തമാക്കിയിരുന്നു.

deshabhimani news

1 comment:

  1. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ തെറ്റായ പരാമര്‍ശങ്ങളാണ് പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെക്കുറിച്ചും പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ബര്‍ലിന്റെ സ്വന്തമായ അഭിപ്രായമാണ് നടത്തിയിട്ടുള്ളത.് അതില്‍ തനിക്ക് ഉത്തരാവാദിത്തമില്ല. പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയെയും പറ്റി പറഞ്ഞത് വളരെ തെറ്റായ പരാമര്‍ശമാണെന്ന് അന്നുതന്നെ കുഞ്ഞനന്തന്‍നായരെ വിളിച്ച് പറഞ്ഞിരുന്നു.

    ReplyDelete