ന്യൂഡല്‍ഹി: അമേരിക്കന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലകപ്പെട്ടിരിക്കെ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് കണക്ക് പ്രകാരം ഇന്ത്യയുടെ ആഭ്യന്തരകടം 37.7 ലക്ഷം കോടിയാണ്. ഇത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജിഡിപി) 77% വരും. കോര്‍പ്പറേറ്റ് മേഖലയിലെ കടം 30 ലക്ഷം കോടി രൂപയാണ്. ഇത് ജിഡിപിയുടെ 52% വരും. ഇന്ത്യയുടെ വിദേശകടം 30590 കോടി ഡോളര്‍ ആയിരിക്കേ, കരുതല്‍ വിദേശ നാണ്യ ശേഖരം 31900 കോടി ഡോളറാണെന്നതാണ് ആശങ്കാജനകം.
വിദേശ കടത്തില്‍ 4500 കോടി ഡോളറും വര്‍ധിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നത് വായ്പ്പകളുടെ ഭാരം വര്‍ധിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സാമ്പത്തിക നില ഗുണകരമല്ല. വിപണിയില്‍ കൂടുതല്‍ നിക്ഷേപങ്ങളുണ്ടായില്ലെങ്കില്‍ വിദേശ നിക്ഷേപത്തെ ബാധിക്കും. ഇന്ത്യയുടെ മൊത്തം ഉത്പാദനവും വിദേശകടവും തമ്മിലുള്ള അനുപാതം കുറഞ്ഞുവരുന്നതും ആശങ്കയുണര്‍ത്തുന്നതായി വിദഗ്ധര്‍ പറഞ്ഞു.
ഭക്ഷ്യ പണപ്പെരുപ്പം വീണ്ടും രണ്ടക്കത്തിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭക്ഷ്യ പണപ്പെരുപ്പം വീണ്ടും രണ്ടക്കത്തിലേക്ക്. ജൂലൈ 30 ന് അവസാനിച്ച ആഴ്ചയില്‍ 9.9 ശതമാനമാണ് നിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ 23 ന് അവസാനിച്ച ആഴ്ചയില്‍ ഇത് 8.04 ശതമാനമായിരുന്നു. ആഭ്യന്തരഉപഭോഗം കൂടുതലുള്ള പച്ചക്കറി, മുട്ട, ഉള്ളി, മാംസം എന്നിവയുടെ വിലവര്‍ധനയാണ് ഭക്ഷ്യപണപ്പെരുപ്പത്തിന്റെ വര്‍ധനക്കും കാരണമായത്. തൊട്ടുമുമ്പത്തെ ആഴ്ചയെക്കാളും 12.22 ശതമാനം വര്‍ധനയുണ്ട്. ഇന്ധനത്തിന് 14.91 ശതമാനവും കൂടി.
deshabhimani mews
അമേരിക്കന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലകപ്പെട്ടിരിക്കെ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് കണക്ക് പ്രകാരം ഇന്ത്യയുടെ ആഭ്യന്തരകടം 37.7 ലക്ഷം കോടിയാണ്. ഇത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജിഡിപി) 77% വരും. കോര്‍പ്പറേറ്റ് മേഖലയിലെ കടം 30 ലക്ഷം കോടി രൂപയാണ്. ഇത് ജിഡിപിയുടെ 52% വരും. ഇന്ത്യയുടെ വിദേശകടം 30590 കോടി ഡോളര്‍ ആയിരിക്കേ, കരുതല്‍ വിദേശ നാണ്യ ശേഖരം 31900 കോടി ഡോളറാണെന്നതാണ് ആശങ്കാജനകം.
ReplyDelete