ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ-വാതക കമ്പനികള്‍ ലാഭത്തിലാണെന്നും മൂന്നുവര്‍ഷമായി ലാഭം വര്‍ധിച്ചുവരികയാണെന്നും മന്ത്രി ആര്‍പിഎന്‍ സിങ് എം ബി രാജേഷിനെ അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ ലാഭം ഇപ്രകാരമാണ് (തുക കോടിയില്‍): ഒഎന്‍ജിസി-16,126-16,768- 18,924. ഒഐഎല്‍ : 2,162-3140-3561. ജിഎഐഎല്‍ : 2804-3140-3561. പാചകവാതക സിലിണ്ടറുകള്‍ ഫൈബറാക്കാന്‍ പൊതുമേഖല വാതക കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ആഗോളതലത്തില്‍ താല്‍പര്യപത്രം ക്ഷണിച്ചു-മന്ത്രി അറിയിച്ചു.
ഭോപാല്‍ ദുരന്തത്തിനിരയായവരുടെ സ്ഥിതിവിവരകണക്കുകള്‍ അപൂര്‍ണമാണെന്നും നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ ഇനിയുമുണ്ടെന്നും എ സമ്പത്തിന്റെ ചോദ്യത്തിന് മന്ത്രി ശ്രീകാന്ത് ജെന മറുപടി നല്‍കി. 30,126 കേസുകളില്‍ നഷ്ടപരിഹാരം നല്‍കി. യഥാര്‍ഥ പരാതിക്കാര്‍ക്ക് അവസരം നല്‍കുന്നതിന് അഞ്ചംഗ ജഡ്ജി സമിതിയെ നിയോഗിക്കും. ഇന്ദിരാ ആവാസ് യോജന (ഐഎവൈ) പദ്ധതി പ്രകാരം ഈ സാമ്പത്തികവര്‍ഷം 33.44 ലക്ഷം വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജയറാം രമേശ് പി കരുണാകരനെ അറിയിച്ചു. കേരളത്തിന് 18160 ലക്ഷം രൂപ ഈയിനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൊല്ലം-തെങ്കാശി പാതയിലെ പുനലൂര്‍ ചൊട്ട ലൈനിന്റെ ഗേജ്മാറ്റം പണിനടക്കുകയാണെന്നും 2015 ല്‍ മാത്രമേ പണി പൂര്‍ത്തിയാവുകയുള്ളൂവെന്നും മന്ത്രി മുനിയപ്പ കൊടിക്കുന്നില്‍ സുരേഷിനെ അറിയിച്ചു.
deshabhimani 120811
പൊതുമേഖലാ എണ്ണ-വാതക കമ്പനികള്‍ ലാഭത്തിലാണെന്നും മൂന്നുവര്‍ഷമായി ലാഭം വര്‍ധിച്ചുവരികയാണെന്നും മന്ത്രി ആര്‍പിഎന്‍ സിങ് എം ബി രാജേഷിനെ അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ ലാഭം ഇപ്രകാരമാണ് (തുക കോടിയില്‍): ഒഎന്‍ജിസി-16,126-16,768- 18,924. ഒഐഎല്‍ : 2,162-3140-3561. ജിഎഐഎല്‍ : 2804-3140-3561.
ReplyDelete