Tuesday, July 31, 2012

ഉത്തരേന്ത്യ ഇരുട്ടില്‍, കേരളത്തെയും ബാധിക്കും


എട്ടു സംസ്ഥാനങ്ങളില്‍ വൈദ്യുതിബന്ധം ചൊവ്വാഴ്ചയും താറുമാറായി. ഉത്തരമേഖലാ ഗ്രിഡില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈദ്യുതിബന്ധം പൂര്‍ണ്ണമായും നിലച്ചിരുന്നു. ചൊവ്വാഴ്ചയും സമാനരീതിയില്‍ വൈദ്യുതിതകരാറായി. വൈകിട്ടോടെ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധി കേരളത്തെയും ബാധിക്കും. ഹരിയാനയില്‍ നിന്നുള്ള വൈദ്യുതി ലഭിക്കാതിരുന്നാല്‍ 685 മെഗാവാട്ട് കുറയും. കേരളത്തില്‍ പകുതിയോളം ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. കര്‍ശനമായ നിയന്ത്രണവും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടിവരും. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍, യുപി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ആഗ്രക്ക് സമീപമാണ് ഗ്രിഡില്‍ തകരാര്‍ വന്നത്. ഡല്‍ഹി മെട്രോ സര്‍വീസുകളും മുടങ്ങി.

തിങ്കളാഴ്ചത്തെ തകരാര്‍ ഭാഗികമായി വൈകിട്ട് പുനസ്ഥാപിച്ചു. പൂര്‍ണ്ണമായും തകരാര്‍ പരിഹരിച്ചിരുന്നില്ല. ചൊവ്വാഴ്ച വീണ്ടും തകരാര്‍ വന്നതെ രാജ്യത്തെ ഊര്‍ജവിതരണസംവിധാനത്തെ പ്രതികൂലമായി ബാധിക്കും. വൈദ്യുതിയില്ലാതെ വന്‍നഗരങ്ങളില്‍ വലിയപ്രതിസന്ധിയാണ്. ഡല്‍ഹിയില്‍ അവശ്യ സേവനങ്ങള്‍ മുടങ്ങി. വ്യോമറെയില്‍ ഗതാഗതത്തെയും മെട്രോ സേവനങ്ങളെയും ബാധിച്ചു. ട്രാഫിക്ക് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചത് നഗരത്തില്‍ ഗതാഗതകുരുക്കിനിടയാക്കി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരുന്നൂറോളം ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി. ജലവിതരണവും മുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ 15 മണിക്കൂറോളം ഭഭാഗികമായി സ്തംഭിച്ചു.

ഡല്‍ഹി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. യുപി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലും ചണ്ഡിഗഡിലും വൈദ്യുതി വിതരണം പൂര്‍ണമായി തടസ്സപ്പെട്ടു. ഡല്‍ഹിയുടെ വിവിധ ഭഭാഗങ്ങളില്‍ രാവിലെ പത്തോടെ വിതരണം പുനസ്ഥാപിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളുടെ പല ഭഭാഗങ്ങളിലും വൈകിട്ടാണു വൈദ്യുത വിതരണം സാധാരണ നിലയിലെത്തിയത്. വൈദ്യുതി തകര്‍ച്ചയുടെ കാരണം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.

പല സംസ്ഥാനങ്ങളും അമിതമായി വൈദ്യുതി എടുത്തതാണ് ഗ്രിഡില്‍ തകര്‍ച്ച സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലും പാര്‍ലമെന്റും മറ്റും ഉള്‍പ്പെടുന്ന വിഐപി മേഖലയിലും ഭഭൂട്ടാനില്‍നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് വിതരണം നിലനിര്‍ത്തി. ബദര്‍പ്പൂര്‍ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി കൂടി ഉപയോഗപ്പെടുത്തിയതിനാല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള സ്ഥാപനങ്ങളിലും വൈദ്യുതി ലഭ്യമാക്കി. ആശുപത്രികളുടെയും മെട്രോ, ജലബോര്‍ഡ് എന്നിവയുടെയും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈദ്യുതി തടസം മുപ്പതുകോടിയോളം ജനങ്ങളെ ബാധിച്ചു.

ഉത്തരേന്ത്യയില്‍ 15 മണിക്കൂര്‍ വൈദ്യുതി നിലച്ചു

വടക്കന്‍ ഗ്രിഡിലുണ്ടായ ഗുരുതര വൈദ്യുതി വിതരണ തകര്‍ച്ചയെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ 15 മണിക്കൂറോളം ഭാഗികമായി സ്തംഭിച്ചു. ഡല്‍ഹി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. യുപി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലും ചണ്ഡിഗഡിലും വൈദ്യുതി വിതരണം പൂര്‍ണമായി തടസ്സപ്പെട്ടു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ പത്തോടെ വിതരണം പുനസ്ഥാപിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും വൈകിട്ടാണു വൈദ്യുത വിതരണം സാധാരണ നിലയിലെത്തിയത്. ഡല്‍ഹിയില്‍ അവശ്യ സേവനങ്ങള്‍ മുടങ്ങി. ജനജീവിതം ദുസഹമായി. വ്യോമ-റെയില്‍ ഗതാഗതത്തെയും മെട്രോ സേവനങ്ങളെയും ഇത് ബാധിച്ചു. ട്രാഫിക്ക് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചത് നഗരത്തില്‍ ഗതാഗതകുരുക്കിനിടയാക്കി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരുന്നൂറോളം ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി. ജലവിതരണവും മുടങ്ങി. ഡല്‍ഹിയില്‍ പലയിടങ്ങളിലും തിങ്കളാഴ്ച ഉച്ചയോടെയമാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.

വൈദ്യുതി തകര്‍ച്ചയുടെ കാരണം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. പല സംസ്ഥാനങ്ങളും അമിതമായി വൈദ്യുതി എടുത്തതാണ് ഗ്രിഡില്‍ തകര്‍ച്ച സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലും പാര്‍ലമെന്റും മറ്റും ഉള്‍പ്പെടുന്ന വിഐപി മേഖലയിലും ഭൂട്ടാനില്‍നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് വിതരണം നിലനിര്‍ത്തി. ബദര്‍പ്പൂര്‍ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി കൂടി ഉപയോഗപ്പെടുത്തിയതിനാല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള സ്ഥാപനങ്ങളിലും വൈദ്യുതി ലഭ്യമാക്കി. ആശുപത്രികളുടെയും മെട്രോ, ജലബോര്‍ഡ് എന്നിവയുടെയും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈദ്യുതി തടസം മുപ്പതുകോടിയോളം ജനങ്ങളെ ബാധിച്ചു.

ഒരു ദശകത്തിനിടെ ഇത്രയും വലിയ വൈദ്യുതി തകര്‍ച്ച രാജ്യത്ത് ആദ്യമാണെന്ന് ഊര്‍ജമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 2014 ഓടെ രാജ്യത്തെ എല്ലാ ഗ്രിഡുകളെയും പരസ്പരം ബന്ധിപ്പിക്കുമെന്നും പിന്നീട് ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നും മന്ത്രി ഷിന്‍ഡെ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം തിങ്കളാഴ്ച വൈകീട്ടോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എന്‍ നായിക്ക് പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ അമിതമായി വൈദ്യുതി എടുത്തതാണ് ഗ്രിഡിലെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചു. ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ഊര്‍ജമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

deshabhimani news

1 comment:

  1. എട്ടു സംസ്ഥാനങ്ങളില്‍ വൈദ്യുതിബന്ധം ചൊവ്വാഴ്ചയും താറുമാറായി. ഉത്തരമേഖലാ ഗ്രിഡില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈദ്യുതിബന്ധം പൂര്‍ണ്ണമായും നിലച്ചിരുന്നു. ചൊവ്വാഴ്ചയും സമാനരീതിയില്‍ വൈദ്യുതിതകരാറായി. വൈകിട്ടോടെ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധി കേരളത്തെയും ബാധിക്കും. ഹരിയാനയില്‍ നിന്നുള്ള വൈദ്യുതി ലഭിക്കാതിരുന്നാല്‍ 685 മെഗാവാട്ട് കുറയും. കേരളത്തില്‍ പകുതിയോളം ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. കര്‍ശനമായ നിയന്ത്രണവും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടിവരും. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍, യുപി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ആഗ്രക്ക് സമീപമാണ് ഗ്രിഡില്‍ തകരാര്‍ വന്നത്. ഡല്‍ഹി മെട്രോ സര്‍വീസുകളും മുടങ്ങി.

    ReplyDelete