Wednesday, September 19, 2012

കരാര്‍ത്തൊഴിലാളി അവകാശദിനം 24ന്


കരാര്‍ത്തൊഴിലാളികളുടെ അവകാശദിനം 24ന് ആചരിക്കാന്‍ കേന്ദ്ര പൊതുമേഖലാ ട്രേഡ്യൂണിയന്‍ ഭാരവാഹികളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കേന്ദ്ര പൊതുമേഖലാ കോ-ഓര്‍ഡിനേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു കണ്‍വന്‍ഷന്‍. എല്ലാവര്‍ക്കും കൂലിയും ഭക്ഷണവും തൊഴിലും ഉറപ്പുവരുത്തുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 26നു നടക്കുന്ന സെക്രട്ടറിയറ്റ്-കലക്ടറേറ്റ് വളയല്‍ സമരത്തില്‍ കുടുംബസമേതം പങ്കെടുത്ത് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. 1000 ദിവസം പിന്നിടുന്ന എച്ച്എംടി സമരത്തിന് പിന്തുണപ്രഖ്യാപിച്ച് കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തും. സംയുക്ത ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 2013 ഫെബ്രുവരി 20നും 21നും നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും.

അമേരിക്കയ്ക്കായി ഏജന്‍സിപ്പണി ചെയ്യുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ അധഃപതിച്ചിരിക്കുകയാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു. കുത്തകകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവുനല്‍കുന്ന സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷനിലേയ്ക്ക് തൊഴിലാളികളെ തള്ളിവിടുകയാണ്. സാമ്പത്തികഭാരം തൊഴിലാളികളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയോടൊപ്പം പൊതുമുതലും സ്വകാര്യവല്‍ക്കരിക്കുകയാണെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി ചന്ദ്രന്‍പിള്ള പറഞ്ഞു. ഭൂമിയും രാജ്യത്തിനുലഭിക്കുന്ന നികുതികളും നഷ്ടമാകുന്നതിന് പ്രത്യേക സാമ്പത്തികമേഖലാനിയമങ്ങള്‍ വഴിവച്ചതായും അദ്ദേഹം പറഞ്ഞു.

സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടറി പി എസ് മോഹനന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എന്‍ ഗോപിനാഥ്, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ എസ് പ്രകാശന്‍, സി ഡി നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇരുപത്താറ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊളിലാളി യൂണിയന്‍ ഭാരവാഹികളായ കെ വി ജോസഫ് (എച്ച്ഐഎല്‍, തിരുവനന്തപുരം), പി ബി ശശിധരന്‍ (എച്ച്പിസിഎല്‍), ടി ബി മോഹനന്‍ (എച്ച്എന്‍എല്‍), ടി കെ സന്തോഷ് (കണ്‍സ്ട്രക്ഷന്‍), പ്രഭാകരന്‍ (ഷിപ്പ്യാര്‍ഡ്), ജി വിജയന്‍ (ഷിപ്പ്യാര്‍ഡ്), പി എസ് മുരളി (ഫാക്ട്), പി എം അലി (എച്ച്ഐഎല്‍), പി ബി മുത്തു (കൊച്ചിന്‍ പോര്‍ട്ട്്), പ്രേമന്‍ (ഐടിഐ, പാലക്കാട്്), ബി ബാലഗോപാലന്‍ (ബിപിസിഎല്‍), എം ജി അജി (കൊച്ചിന്‍ റിഫൈനറി), മോഹനന്‍ (ബിഎസ്എന്‍എല്‍), ബാലകൃഷ്ണപിള്ള (എച്ച്ഒസി), കെ വി എ അയ്യര്‍ (പോര്‍ട്ട്ട്രസ്റ്റ്), ഒ സി സുശീലന്‍ (ഐആര്‍ഇ), രാജ്ഭാനു (റെയില്‍വേ) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 190912

1 comment:


  1. കരാര്‍ത്തൊഴിലാളികളുടെ അവകാശദിനം 24ന് ആചരിക്കാന്‍ കേന്ദ്ര പൊതുമേഖലാ ട്രേഡ്യൂണിയന്‍ ഭാരവാഹികളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കേന്ദ്ര പൊതുമേഖലാ കോ-ഓര്‍ഡിനേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു കണ്‍വന്‍ഷന്‍. എല്ലാവര്‍ക്കും കൂലിയും ഭക്ഷണവും തൊഴിലും ഉറപ്പുവരുത്തുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 26നു നടക്കുന്ന സെക്രട്ടറിയറ്റ്-കലക്ടറേറ്റ് വളയല്‍ സമരത്തില്‍ കുടുംബസമേതം പങ്കെടുത്ത് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

    ReplyDelete