Tuesday, September 18, 2012

ബ്ലേഡ് ഉണ്ടാക്കാന്‍ 5 രൂപ തുട്ട്; ഒരുരൂപ കൊണ്ട് വാഷറും

പുതിയ അഞ്ചുരൂപ നാണയങ്ങളും പഴയ ഒരുരൂപ നാണയങ്ങളും ഉരുക്കി ബ്ലേഡും വാഷറും നിര്‍മിക്കുന്ന സംഘം സംസ്ഥാനത്ത് സജീവം. നാണയക്ഷാമത്തെപ്പറ്റി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചാണ് പുതിയ അഞ്ചുരൂപ തുട്ട് നിര്‍മിക്കുന്നത്. ഇവ ഉരുക്കി ബ്ലേഡ് നിര്‍മിക്കാനാകും. ആറു ബ്ലേഡ് വരെ ഒരു നാണയത്തില്‍ നിന്ന് ഉണ്ടാക്കാം. ബ്ലേഡിന് രണ്ടുരൂപ വച്ചുകണക്കാക്കിയാല്‍ ഒരു തുട്ടുകൊണ്ട് 12 രൂപയുടെ മൂല്യം സൃഷ്ടിക്കാനാകും. ഇതുപോലെ പഴയ ഒരു രൂപ തുട്ട് ഉരുക്കി വാഷറുകള്‍ ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തുട്ടുകള്‍ ഉരുക്കി വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതായി സംശയിക്കുന്ന സംഘങ്ങളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് നാണയം ശേഖരിച്ച് അയല്‍സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രത്തിലാണ് ഉല്‍പ്പന്നനിര്‍മാണം. സ്ഥാപനങ്ങളും മറ്റും പ്രത്യേക അപേക്ഷ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് 60,000 രൂപവരെ നാണയമായി നല്‍കാറുണ്ട്. സ്വര്‍ണക്കട ഉടമകളും മറ്റും ഇത്തരത്തില്‍ ചില്ലറ വാങ്ങാറുണ്ട്. ഇവര്‍ക്ക് എന്തിനാണ് ഇത്രമാത്രം ചില്ലറയെന്ന സംശയം പൊലീസിനുണ്ട്. ബ്ലേഡിനും വാഷറിനും പുറമെ ആഭരണമുണ്ടാക്കാനും നാണയം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന സംശയവുമുണ്ട്.

deshabhimani 180912

1 comment:

  1. പുതിയ അഞ്ചുരൂപ നാണയങ്ങളും പഴയ ഒരുരൂപ നാണയങ്ങളും ഉരുക്കി ബ്ലേഡും വാഷറും നിര്‍മിക്കുന്ന സംഘം സംസ്ഥാനത്ത് സജീവം. നാണയക്ഷാമത്തെപ്പറ്റി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചാണ് പുതിയ അഞ്ചുരൂപ തുട്ട് നിര്‍മിക്കുന്നത്. ഇവ ഉരുക്കി ബ്ലേഡ് നിര്‍മിക്കാനാകും. ആറു ബ്ലേഡ് വരെ ഒരു നാണയത്തില്‍ നിന്ന് ഉണ്ടാക്കാം. ബ്ലേഡിന് രണ്ടുരൂപ വച്ചുകണക്കാക്കിയാല്‍ ഒരു തുട്ടുകൊണ്ട് 12 രൂപയുടെ മൂല്യം സൃഷ്ടിക്കാനാകും. ഇതുപോലെ പഴയ ഒരു രൂപ തുട്ട് ഉരുക്കി വാഷറുകള്‍ ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തുട്ടുകള്‍ ഉരുക്കി വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതായി സംശയിക്കുന്ന സംഘങ്ങളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

    ReplyDelete