Saturday, September 15, 2012

ഡീസല്‍ വിലവര്‍ധന ന്യായം: പ്രധാനമന്ത്രി


ഡീസല്‍വിലവര്‍ധനവിനെതിരെ രാജ്യത്താകെ വിമര്‍ശനം ഉയരുന്നതിനിടയില്‍ തീരുമാനങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. ഡീസല്‍വില വര്‍ധനവ് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ സമ്പുര്‍ണ്ണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പദ്ധതിരേഖ അംഗീകരിക്കകാനാണ് യോഗം ചേരുന്നത്.

ഊര്‍ജ്ജനയത്തില്‍ കാര്യമായ പുനഃപരിശോധന വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ്ജകമ്മി പരിഹരിക്കാന്‍ നയം മാറ്റം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

deshabhimani news

2 comments:

  1. ഡീസല്‍വിലവര്‍ധനവിനെതിരെ രാജ്യത്താകെ വിമര്‍ശനം ഉയരുന്നതിനിടയില്‍ തീരുമാനങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. ഡീസല്‍വില വര്‍ധനവ് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.

    ReplyDelete
  2. ഊര്‍ജ നയമല്ല സര്‍കാര്‍ ആണ് മാറേണ്ടത്.. അലവലാതി അലുവാലിയയും(MEANING - കിഴങ്ങന്‍)))0]) , മിണ്ടാപൂച്ചയും നേതൃത്വം കൊടുക്കുന്ന ജനവിരുദ്ധ സമിതിയല്ലേ ഈ ആമൂത്ര കമ്മിഷന്‍... .. വലിയ ജനാധിപത്യ രാജ്യമാ.. വെറും പുളു... ഭരണഘടന ഭേദഗതി ചെയ്യണം... ലോക്സഭ MPമാര്‍ക്ക് മാത്രം പ്രധാന മന്ത്രിയും മറ്റു മന്ത്രിമാരും ആകാന്‍ അവസരം... മന്ത്രിയായിട്ട് ഇലക്ഷ്നില്‍ മത്സരിച്ചു MP ആകുന്ന പരിപാടിയും നിര്‍ത്തണം... മന്തിയാകണോ ഇലക്ഷ്നില്‍ ജയിക്കണം...

    ReplyDelete