Monday, September 17, 2012

റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമില്ല; കരുതല്‍ ധനാനുപാതം കുറച്ചു


റിസര്‍വ് ബാങ്കിന്റെ മധ്യപാദ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം 25 ബേസിക് പോയിന്റ് കുറച്ചിട്ടുണ്ട്. സിആര്‍ആര്‍ നിരക്ക് കുറച്ചതോടെ വിപണിയിലേക്ക് 17,000 കോടി രൂപ അധികമായി എത്തുമെന്നാണ് കണക്കാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തിന്റെ അടിസ്ഥാനത്തില്‍ പലിശ നിരക്ക് കുറയ്ക്കണോ എന്ന കാര്യം ആലോചിക്കാന്‍ ചൊവ്വാഴ്ച യോഗം ചേരുമെന്ന് എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍ ഫലംകണ്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞദിവസം വന്ന പണപ്പെരുപ്പനിരക്കിലെ വര്‍ധന. അവശ്യവസ്തുക്കളുടെ വില ഇത്തവണ 10.08 ശതമാനമായി ഉയര്‍ന്നു. നിര്‍മാണവസ്തുക്കളുടെ നിരക്ക് 6.14 ശതമാനവും ഇന്ധനവിലപ്പെരുപ്പം 8.32 ശതമാനവുമായി. ഭക്ഷ്യവസ്തുക്കളുടെ നിരക്ക് 9.1 ശതമാനത്തിലെത്തി. ജൂണിലെ പണപ്പെരുപ്പ നിരക്ക് 7.25 ശതമാനത്തില്‍നിന്ന് 7.58 ശതമാനമായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്. ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം.

deshabhimani news

No comments:

Post a Comment