Monday, September 17, 2012

സ്വകാര്യ ബസുകള്‍ 25 മുതല്‍ പണിമുടക്കിലേക്ക്


ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസുകളിലെ മിനിമം ചാര്‍ജ് 5 രൂപയില്‍ നിന്ന് ഏഴാക്കി ഉയര്‍ത്തണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് പരിഷ്കരിക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 25 മുതല്‍ സമരം തുടങ്ങുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മിനിമം ചാര്‍ജ് 7 രൂപയാക്കി ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ബസ് ചാര്‍ജിന്റെ 50 ശതമാനമാക്കി ഉയര്‍ത്തണമെന്നും തൃശൂരില്‍ ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ലോറി ഉടമകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. ഡീസല്‍ നിരക്ക് വര്‍ധിപ്പിച്ചതിന് ആനുപാതികമായി നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.

deshabhimani news

1 comment:

  1. ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസുകളിലെ മിനിമം ചാര്‍ജ് 5 രൂപയില്‍ നിന്ന് ഏഴാക്കി ഉയര്‍ത്തണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് പരിഷ്കരിക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 25 മുതല്‍ സമരം തുടങ്ങുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

    ReplyDelete