Tuesday, September 18, 2012

ബസ് ചാര്‍ജ് വര്‍ധന നാളെ ചര്‍ച്ചചെയ്യും: മുഖ്യമന്ത്രി


ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണോ എന്ന കാര്യം ബുധനാഴ്ച ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഗതാഗത മന്ത്രി സ്ഥലത്തില്ലാത്തതിനാലാണ് മന്ത്രിസഭായോഗം ചാര്‍ജ് വര്‍ധനയെക്കുറിച്ച് ചര്‍ച്ചചെയ്യതിരുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച മന്ത്രിമാരുടെ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡീസല്‍ വില വര്‍ധിച്ചതിലുള്ള പ്രതിഷേധം സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വില വര്‍ധനമൂലം സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതി വേണ്ടെന്ന് വെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നെല്ലിന്റെ സംഭവണ വില 15ല്‍ നിന്ന് 17 ആയി ഉയര്‍ത്തി. നെല്ല് സംഭരിക്കുമ്പോള്‍ത്തന്നെ വില നല്‍കും. എമര്‍ജിങ് കേരളയില്‍ വന്ന പദ്ധതികള്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ നിക്ഷേപ ക്ലയിറന്‍സ് ബോര്‍ഡ് രൂപീകരിക്കും. ചീഫ് സെക്രട്ടറിയായിരിക്കും ബോര്‍ഡിന്റെ ചെയര്‍മാന്‍. സംസ്ഥാനം കൂടുതല്‍ നിക്ഷേപ അനുകൂലമാക്കാന്‍ നിയമഭേദഗതികൊണ്ടുവരാനും മന്ത്രിസഭ തത്വത്തില്‍ തീരുമാനമെടുത്തു. ഇതിനായി ധനമന്ത്രി കെ എം മാണി ചെയര്‍മാനായി കമ്മിറ്റിയുണ്ടാക്കും. മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാനത്ത് ഇന്‍വെസ്റ്റമെന്റ് പ്രമോഷന്‍ കൗണ്‍സിലും രൂപവത്കരിക്കും. വ്യവസായ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുക ഈ കണ്‍സിലായിരിക്കും

deshabhimani news

No comments:

Post a Comment