Tuesday, September 18, 2012

വി എസിനെ പൊലീസ് തടഞ്ഞു


കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടക്കുന്നവരെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പൊലീസ് തടഞ്ഞു.

ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസിന്റെ മുന്നറിയിപ്പ് പരിഗണിച്ച് താന്‍ തിരികെ പോകുകയാണെന്ന് അറിയിച്ച് വി എസ് അവിടെ നിന്ന് മടങ്ങി. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് എത്തിയതെന്നും സമരസ്ഥലത്തേക്ക് പോകാന കഴിയാത്തതില്‍ നിരാശയുണ്ടെന്നും വി എസ് പറഞ്ഞു.

deshabhimani news

1 comment:

  1. കൂടംകുളം സമരസമിതി നേതാവ് എസ് പി ഉദയകുമാറിനെതിരെ അറസ്റ്റ് വാറണ്ട്. വള്ളിയൂര്‍ കോടതിയാണ് ഉദയകുമാറിനെതിരായി വാറണ്ട് പുറപ്പെടുവിച്ചത്. സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ ഉദയകുമാറിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഉദയകുമാര്‍ കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയേറി. പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചതോടെയാണ് ഉദയകുമാര്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറിയത്. കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ ഉദയകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊര്‍ജിതമാക്കാനാണ് സാധ്യത.

    ReplyDelete