Saturday, December 8, 2012
മുഖ്യമന്ത്രി വീണ്ടും പ്രതിക്കൂട്ടില്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന 500 കോടി രൂപയുടെ സൈന്‍ബോര്‍ഡ് അഴിമതിക്കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് നല്കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക കോടതി തള്ളിയത് യുഡിഎഫ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. കേസില്‍ തുടരന്വേഷണം നടത്തണമെന്നും അന്വേഷണ റിപ്പോര്‍ട്ട് 2013 മാര്‍ച്ച് ആറിനകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും വിജിലന്‍സ് സൂപ്രണ്ടായ ജഡ്ജി ഉത്തരവിട്ടിരിക്കുന്നു.
സൈന്‍ബോര്‍ഡ് സ്ഥാപിക്കാനുള്ള കരാറിന്റെ മറവില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന് മുന്‍ മന്ത്രി ടി എം ജേക്കബ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചതാണ്. 2004ലാണ് വിജിലന്‍സ് ഈ കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്ജിനിയര്മാര്കൂടി പ്രതികളായ ഈ കേസ് എട്ടുവര്‍ഷമായി ഇഴഞ്ഞുനീങ്ങുകയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2006ല്‍ ഈ കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരുന്നു. അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന ഉപേന്ദ്രവര്‍മ നിരസിച്ചതിനെത്തുടര്‍ന്നാണ് കേസ് തുടരാനിടയായത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയെങ്കിലും വീണ്ടും മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി അനുമതി നിരസിക്കുകയായിരുന്നു. താനുള്‍പ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി നിരപരാധിയാണെന്നുറപ്പുണ്ടെങ്കില് അന്വേഷണം പൂര്‍ത്തിയാക്കി നിരപരാധിത്വം ജനങ്ങളുടെ മുമ്പില്‍ തെളിയിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിനുപകരം 500 കോടി രൂപയുടെ അഴിമതിക്കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിതന്നെ മുന്‍കൈ എടുക്കുന്നത് അപമാനകരമായ നടപടിയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അഴിമതിയുടെ കാര്യത്തില്‍ ഒരേനയമാണ് കൈക്കൊള്ളുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്.
deshabhimani editorial
Labels:
അഴിമതി
Subscribe to:
Post Comments (Atom)

ReplyDelete