Wednesday, January 16, 2013
2012ല്‍ 349 യുഎസ് സൈനികര്‍ ആത്മഹത്യ ചെയ്തു
വാഷിങ്ടണ്‍: 2012ല്‍ 349 അമേരിക്കന്‍ സൈനികര്‍ ആത്മഹത്യചെയ്തതായി പെന്റഗണ്‍. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം 229 സൈനികരാണ് കൊല്ലപ്പെട്ടത്. 2011ല്‍ 301 സൈനികരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാനിരക്ക് ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ആത്മഹത്യാനിരക്കില്‍ മുന്നിലുള്ള സേനാവിഭാഗം മറീന്‍ കോറാണ്. മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം മറീനുകള്‍ കഴിഞ്ഞവര്‍ഷം ജീവനൊടുക്കി. 48 പേര്‍. പൊതുവേ ആത്മഹത്യാനിരക്ക് കുറഞ്ഞ വ്യോമസേനയിലും നാവികസേനയിലും ഇക്കുറി കൂടുതല്‍പേര്‍ ആത്മഹത്യ ചെയ്തു. 60 നാവികസേനാംഗങ്ങളും 59 വ്യോമസേനാംഗങ്ങളുമാണ് ജീവനൊടുക്കിയത്. സൈനികരുടെ മാനസികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ക്ലിനിക്ക് തുടങ്ങിയെങ്കിലും ഇതൊന്നും ഫലപ്രദമായിട്ടില്ല. ആത്മഹത്യ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രശ്നത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ പഠിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പെന്റഗണ്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
deshabhimani 160113
Labels:
അമേരിക്ക
Subscribe to:
Post Comments (Atom)
No comments:
Post a Comment