Wednesday, January 16, 2013
കുടിയന്മാരെ കുടുക്കിയ ഡോ. ടോം പാരി അന്തരിച്ചു
മദ്യപാനികളുടെ പേടിസ്വപ്നമായ ശ്വാസ പരിശോധന യന്ത്രം കണ്ടുപിടിച്ച ഡോ. ടോം പാരി ജോണ്‍സ് അന്തരിച്ചു. വടക്കന്‍ വെയില്‍സിലെ ആംഗ്ലേസിയിലെ വീട്ടിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. റോഡ് സുരക്ഷാ കാര്യത്തില്‍ ലോകമാകെ വിപ്ലവകരമായ മാറ്റംവരുത്തിയ കണ്ടുപിടിത്തമാണ് ഡോ. ടേം പാരിയുടെ ഇലക്ട്രോണിക് ശ്വാസ പരിശോധന യന്ത്രം. 1974 ല്‍ ആണ് ശാസ്ത്രജ്ഞനായ പാരി ഈ കണ്ടുപിടിത്തം നടത്തിയത്. ഇന്ന് ലോകമെങ്ങും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഈ യന്ത്രം ഉപയോഗിക്കുന്നു.
ഉച്ഛ്വാസവായു പിടിച്ചെടുത്ത് രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് സ്കാന്‍ ചെയ്തു കണ്ടെത്തുന്നതാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതി. അതുവരെ, മദ്യപിച്ചതായി സംശയിക്കുന്ന ഡ്രൈവര്‍മാരെ നേര്‍രേഖയില്‍ നടത്തിക്കുക, അപകടകാരികളായ ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് പരിശോധിക്കുക തുടങ്ങിയ പ്രാകൃതരീതികളാണ് നിലവിലുണ്ടായിരുന്നത്.ശ്വാസപരിശോധന യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ പാരി ലയണ്‍ ലബോറട്ടറി എന്ന പേരില്‍ സ്ഥാപനം തുടങ്ങി. യന്ത്രം ലോകമാകെ വിറ്റഴിക്കുകയുംചെയ്തു.
deshabhimani 160113
Labels:
ആദരാഞ്ജലി,
മദ്യാസക്തി,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment