Tuesday, January 1, 2013

ഈ പത്രത്തിനൊപ്പം ഞങ്ങളും

ആദിവാസിക്ക് ദേശാഭിമാനിയല്ലാതെ മറ്റേത് പത്രം, പിന്നോക്കക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പത്രത്തിനൊപ്പം ഞങ്ങളും നില്‍ക്കും." ആദിവാസി ഭാഷയുടെ ചുവയുമില്ലാതെ കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ പി പി വാസു പറഞ്ഞു.

"എന്റെ പത്രം ദേശാഭിമാനി"യോട് ആദിവാസികളും ആവേശപൂര്‍വമാണ് പ്രതികരിക്കുന്നത്. അടിയാളരുടെ അവകാശപോരാട്ടങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് ദേശാഭിമാനിയെ ഇവരുടെ ഹൃദയത്തിലുറപ്പിച്ചത്. "വീട്ടില്‍ സ്വന്തമായി പത്രം വേണമെന്ന ആഗ്രഹത്തിലാണ് ഹുണ്ടികവച്ചത്. നാണയത്തുട്ടുകളിട്ട് പത്രം സ്വന്തമാക്കുമെന്നും വാസു പറഞ്ഞു. തലചായ്ക്കാന്‍ ഭൂമിക്കായി നടത്തുന്ന തങ്ങളുടെ സമരങ്ങളുടെ കുന്തമുനയായാണ് ഗോത്രവര്‍ഗം ഈ ജനകീയപത്രത്തെ കാണുന്നത്. ഭൂസമരത്തെ അധിക്ഷേപിക്കുകയും അധികാരികളുടെ വഞ്ചനയ്ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാട് പല മാധ്യമങ്ങളും കൈക്കൊള്ളുമ്പോഴാണ് ദേശാഭിമാനിയുടെ ധീരമായ ഇടപെടല്‍. ആദിവാസികളുടെ സമരം രാജ്യശ്രദ്ധയില്‍ കൊണ്ടുവരാന്‍ ദേശാഭിമാനിയ്ക്കായി. കോളനികളില്‍ മുഴുവന്‍ കയറിയിറങ്ങി പത്രപ്രചാരണം നടത്തുമെന്നും ആദിവാസികളെ വായനയുടെ ലോകത്തെത്തിക്കുമെന്നും "ദേശാഭിമാനി എന്റെ പത്രം" പദ്ധതിയുടെ ഹുണ്ടിക ഉയര്‍ത്തി കാണിച്ച് വാസു പറഞ്ഞു.


വയനാട്ടില്‍ ഹുണ്ടികയിലൂടെ ദേശാഭിമാനി ഒന്നാംസ്ഥാനത്തേക്ക്

കല്‍പ്പറ്റ: പത്രപ്രചാരണ ചരിത്രത്തില്‍ മുന്നേറ്റം കുറിച്ച് വയനാട്ടില്‍ ദേശാഭിമാനി ഒന്നാമതെത്തുന്നു. മെയ് ഒന്നു മുതല്‍ ജില്ലയില്‍ ദേശാഭിമാനി പത്രത്തിന് 30000 വരിക്കാരുണ്ടാകും. സിപിഐഎം ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പുതുതായി 20000 വീടുകളില്‍ എത്തിച്ച ഹുണ്ടികകളില്‍ ദിവസേന പത്ത് രൂപ വീതം നിക്ഷേപിച്ച് വാര്‍ഷിക വരിസംഖ്യയുണ്ടാക്കി ജനകീയ കൂട്ടായ്മയിലൂടെയാണ് ജില്ലയില്‍ ദേശാഭിമാനി ഒന്നാമതെത്തുക. നിലവിലുണ്ടായിരുന്ന പതിനായിരം വരിക്കാര്‍ കൂടിയാകുമ്പോള്‍ മറ്റ് പത്രങ്ങളെ പിന്നിലാക്കി പ്രചരണരംഗത്ത് ദേശാഭിമാനി ചരിത്രം കുറിക്കും. ജില്ലയിലെ വിവിധ ബ്രാഞ്ചുകള്‍ക്ക് കീഴിലായി 10361 വീടുകളില്‍ ഹുണ്ടികകള്‍ വെച്ചു കഴിഞ്ഞു. ബാക്കി വീടുകളില്‍ ജനുവരി അവസാനത്തോടെ ഹുണ്ടിക എത്തിക്കും. ഏപ്രിലില്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ ഹുണ്ടികകള്‍ തുറന്ന്് തുക സമാഹരിക്കും. മെയ് മുതല്‍ 30000 വീടുകളില്‍ വാര്‍ത്തകളും വിശേഷങ്ങളുമായി ദേശാഭിമാനിയെത്തും.


deshabhimani 010113

No comments:

Post a Comment