Tuesday, January 1, 2013
രോഗശയ്യയില്‍നിന്ന് ഷാവേസിന്റെ ആശംസ
ക്യൂബയില്‍ അര്‍ബുദ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശ്വാസകോശ അണുബാധയുണ്ടായ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കടുത്ത സാഹചര്യമാണ് നേരിടുന്നതെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ പറഞ്ഞു. ഷാവേസുമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ദേശീയകാര്യങ്ങളും സംസാരിച്ചതായും മഡൂറോ അറിയിച്ചു.
മുഴുവന്‍ വെനസ്വേലന്‍ കുടുംബങ്ങള്‍ക്കും പുതുവര്‍ഷാശംസ കൈമാറാന്‍ ഷാവേസ് പ്രത്യേകം ആവശ്യപ്പെട്ടതായും മഡൂറോ അറിയിച്ചു. രണ്ടാമതുമുണ്ടായ അര്‍ബുദത്തിന് ക്യൂബയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഷാവേസിന്റെ ആരോഗ്യനില ദുര്‍ബലമാണ്. ശ്വാസകോശ അണുബാധയുടെ ഫലമാണ് പുതിയ സങ്കീര്‍ണാവസ്ഥ. പുരോഗതി വിലയിരുത്താന്‍ ഹവാനയില്‍ എത്തിയ മഡൂറോ ഷാവേസിന്റെ കുടുംബത്തോടൊപ്പമുണ്ട്. ഷാവേസിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് മകള്‍ മരിയ ഗബ്രിയേല ഷാവേസ് ട്വിറ്റര്‍ സന്ദേശത്തില്‍ നന്ദി അറിയിച്ചു.
വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാവേസ് ജനുവരി 10ന് പുതിയ ഊഴത്തിന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് രോഗബാധിതനായത്. പുതിയ അറിയിപ്പിനെത്തുടര്‍ന്ന് വെനസ്വേല തലസ്ഥാനത്തെ പുതുവര്‍ഷാഘോഷ പരിപാടി റദ്ദാക്കിയതായി വാര്‍ത്താ വിതരണ മന്ത്രി ഏണസ്റ്റോ വില്ലെഗാസ് അറിയിച്ചു.
deshabhimani 010113
Labels:
വെനസ്വേല
Subscribe to:
Post Comments (Atom)
No comments:
Post a Comment