Monday, January 14, 2013

ജീവനക്കാരും അധ്യാപകരും നടത്തിവന്ന സമരം പിന്‍വലിക്കാന്‍ ധാരണ

കഴിഞ്ഞ 5 ദിവസമായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിവന്ന സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ധാരണയായി. സമരസമിതിനേതാക്കളും ധനമന്ത്രി കെ എം മാണിയുമായി സംസാരിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. മിനിമം പെന്‍ഷന്‍ നടപ്പിലാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെകുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും പെന്‍ഷന്‍ വിഹിതം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും ചര്‍ച്ചയില്‍ തീരുമാനിച്ചു.പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ കുറഞ്ഞ പെന്‍ഷന്‍ ഇപിഎഫ് പെന്‍ഷന്‍നിലുള്ളതിനേക്കാള്‍ കുറവായിരിക്കരുതെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തുവെന്ന കാരണംകൊണ്ട് ജീവനക്കാരുടെ പേരില്‍ ശിക്ഷണനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പിന്‍വലിക്കും. സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി തങ്ങള്‍ സഹകരിക്കുമെന്നും സമരസമിതി. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതിനേതാക്കള്‍ പറഞ്ഞു.ചര്‍ച്ചയില്‍ സംഘടനാപ്രതിനിധികളായ എ ശ്രീകുമാര്‍, സി ആര്‍ ജോസ്പ്രകാശ്, എ ഷാജഹാന്‍, പി എച്ച് എം ഇസ്മായില്‍, കെ ശിവകുമാര്‍, വിജയകുമാരന്‍നായര്‍, എ നിസാറുദീന്‍, ധനവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി വി പി ജോയി എന്നിവരും പങ്കെടുത്തു.

deshabhimani

No comments:

Post a Comment