Thursday, January 17, 2013
വിപ്ലവത്തിന്റെ കനല്‍പ്പൂക്കളുമായി "ഭഗത്സിങ്" അരങ്ങിലേക്ക്
ബാലുശേരി: "സ്വപ്നങ്ങളും പ്രതീക്ഷകളുമായി നാളത്തെ സൂര്യോദയം കാണേണ്ട സുഗന്ധ പൂക്കളുടെ തലനുള്ളിയാല്‍ ഏത് ദൈവമാണ് പ്രസാദിക്കുക..?" നാടക റിഹേഴ്സല്‍ ക്യാമ്പില്‍നിന്നും ഇടിമുഴക്കംപോലെയുള്ള സംഭാഷണങ്ങള്‍ വിപ്ലവ നിറ യൗവനങ്ങളുടെ ചങ്കില്‍നിന്നടര്‍ന്നുവീണ ചോരത്തുള്ളികളില്‍നിന്ന് പോര്‍സമരങ്ങള്‍ക്ക് അഗ്നികൊളുത്തിയ പകലുകള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര വഴികളില്‍ പൂത്തുപൊലിഞ്ഞ ഭഗത്സിങ്ങിന്റെ ധീര വിപ്ലവ ചരിത്രം അരങ്ങിലെത്തുകയാണ്. ബാലുശേരിയിലെ സഫ്ദര്‍ ഹാശ്മി ആര്‍ട്സ് ആന്‍ഡ് റീഡേഴ്സ് ഫോറം (ഷാര്‍ഫ്) ബാലുശേരി "നന്മ"യിലെ കലാകാരന്മാരെ അണിനിരത്തി നാടക വേദിയെ പുതിയ രംഗപാഠത്തിന്റെ അനിവാര്യതയിലേക്ക് നയിക്കുകയാണ്. വിപ്ലവാവേശത്തിന്റെ തൂക്കുകയറിനുമുന്നില്‍ ഭഗത്സിങ്ങും സുഖ്ദേവും, രാജ്ഗുരുവും ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുമ്പോള്‍ അരങ്ങില്‍ കനല്‍പ്പൂക്കള്‍ നിറയുകയാണ്.
എം കെ രവിവര്‍മ്മ രചനയും വിജയന്‍ ആയാടത്തില്‍ സംവിധാനവും നിര്‍വഹിക്കുന്ന നാട്യകത്തില്‍ ഭഗത്സിങ്ങായി എന്‍ സി സുധീഷും, സുഖ്ദേവായി തങ്കയം ശശികുമാറും രാജ്ഗുരുവായി കെ എം ഉണ്ണികൃഷ്ണനും വേഷമിടുന്നു. ഹരീന്ദ്രനാഥ് ഇയ്യാട്, ആര്‍ കെ ജയപ്രകാശ് (കൈരളി ടി വി), രാജീവന്‍ കോക്കല്ലൂര്‍, ഹരിദാസ് പനായി, ഹരിദാസന്‍ കോക്കല്ലൂര്‍, മാസ്റ്റര്‍ സായന്ത്, സുലോചന നന്മണ്ട, ഗീത പാവണ്ടൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയലക്ഷ്മിയുടെ ഗാനങ്ങള്‍ക്ക് നവോദയ ബാലകൃഷ്ണന്‍ സംഗീതം പകരുന്നു. ശശി കോട്ട് രംഗപടവും ഷാജി കണയങ്കോട് ദീപവിതാനവും നിര്‍വഹിക്കുന്നു. ജനുവരി അവസാനത്തോടെ ഭഗത്സിങ് അരങ്ങിലെത്തും. ഫോണ്‍: 9745892651, 9847963162.
deshabhimani 170113
Labels:
കല,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment