Tuesday, January 15, 2013
പണിമുടക്ക് ചരിത്രദൗത്യം ജോയിന്റ് കൗണ്‍സില്‍
കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനിന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് പകരം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി സാമൂഹിക സുരക്ഷാ അടിത്തറയെ തകിടം മറിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ നയത്തിനെതിരെ നടന്ന അതിശക്തമായ പണിമുടക്കം ചരിത്ര ദൗത്യമാണെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്ത് രണ്ടു പതിറ്റാണ്ടിലേറെക്കാലമായി നടന്നു വരുന്ന നവ-ലബിറല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി സിവില്‍ സര്‍വ്വീസിനെ ഉള്‍പ്പടെ തകര്‍ത്ത് സേവന മേഖലകള്‍ പൂര്‍ണ്ണമായും സ്വകാര്യ വല്‍ക്കരിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്നു പോരുന്നത്. ഇതിന്റെ ഭാഗമായാണ് തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനം വ്യാപകമാക്കുകയും കരാര്‍ നിയമനങ്ങള്‍ പ്രോത്സാഹിപ്പിച്ചും ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത്.
സിവില്‍ സര്‍വ്വീസിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുകയും അതിലൂടെ സാമൂഹ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും. പെന്‍ഷന്‍ എന്ന സാമൂഹ്യ സുരക്ഷ ഇല്ലാതാകുന്നതോടെ സിവില്‍ സര്‍വ്വീസ് അപ്രസക്തമാകും. യോജിച്ച പോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാമായിരുന്ന പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് എന്‍ ജി ഒ അസോസിയേഷന്റെ നിലപാടുമൂലം പൂര്‍ണ്ണ വിജയത്തിലെത്തിയില്ല. ഇതിനവര്‍ വരുംകാലങ്ങളില്‍ മറുപടി പറയേണ്ടിവരും.
ത്യാഗങ്ങള്‍ സഹിച്ചും, ശമ്പളം നഷ്ടപ്പെടുത്തിയും, ശിക്ഷണ നടപടികളെ ധീരമായി നേരിട്ടും പണിമുടക്കില്‍ ഉറച്ചു നിന്ന മുഴുവന്‍ ജീവനക്കാരെയും അഭിവാദ്യം ചെയ്യുന്നതതായി ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
janayugom
Labels:
ട്രേഡ് യൂണിയന്,
രാഷ്ട്രീയം,
സി.പി.ഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment