Friday, January 4, 2013
കമീഷനെ വഞ്ചിച്ച എംഎല്‍എമാരെ അയോഗ്യരാക്കണം വി എസ്
സാമ്പത്തിക കുറ്റകൃത്യം നടത്തിയ യുഡിഎഫ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും കുറ്റകൃതം തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ചെലവുകണക്കു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് തെറ്റായ കണക്കുനല്‍കിയ ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും പ്രതിനിധികളെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിക്കണം.
റ്റുജി സ്പെക്ട്രം അഴിമതിയിലൂടെയും വാള്‍മാര്‍ട്ട് കോഴയിലൂടെയും കിട്ടിയ പണം കൊണ്ട് സാമ്പത്തിക കുറ്റകൃത്യത്തിലൂടെയാണ് നേരിയ ഭൂരിപക്ഷമെങ്കിലും കിട്ടിയത്. കേരളത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് പത്തു ലക്ഷം വീതം നല്‍കിയിരുന്നതായി എഐസിസി പറയുന്നു. എന്നാല്‍ ലീഗ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ കണക്കില്‍ ഈ പണമില്ല. ഈ പണം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടിച്ചെടുത്തോ അതോ ലീഗിന്റെ നേതൃത്വം തന്നെ അമുക്കിയോ എന്ന് വ്യക്തമാക്കണം. എഐസിസിയില്‍ നിന്നും പണം വാങ്ങിയ മാണി അക്കാര്യം കണക്കില്‍ പറയുന്നേയില്ല. യുഡിഎഫ് ഘടകകക്ഷികള്‍ കള്ളക്കണക്ക് നല്‍കി തെരഞ്ഞെടുപ്പ് കമീഷനെ വഞ്ചിച്ചു.
കെട്ടിട നിര്‍മ്മാണചട്ടം ഭേദഗതി ചെയ്യുന്നത് കെട്ടിടമാഫിയക്കുവേണ്ടിയാണ്. പണം നല്‍കി നിയമം ലംഘിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സൂര്യനെല്ലി കേസില്‍ സംസ്ഥാനസര്‍ക്കാരിനു വേണ്ടി അഭിഭാഷകന്‍ ഹാജരാകാത്തത് ഗൂഢാലോചനയുടെ ഭാഗമാണ്. കേസ് അനന്തമായി നീട്ടുന്നത് യുഡിഎഫിലെ ചിലരുടെ താല്‍പര്യപ്രകാരമാണെന്നും വിഎസ് ആരോപിച്ചു.
കേരളത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിനായി 10 ലക്ഷം രൂപ വീതം ഓരോ സ്ഥാനാര്‍ഥിക്കും നല്‍കിയതായി എഐസിസി തെരഞ്ഞെടുപ്പ് കമീഷന് കൊടുത്ത കണക്കുകളിലുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച കണക്കുകളില്‍ ഈ തുകയില്ല. ഇക്കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മറുപടി പറഞ്ഞില്ല. ചെലവു സംബന്ധിച്ച് ലീഗും കോണ്‍ഗ്രസും നല്‍കിയ കണക്കുകള്‍ തമ്മില്‍ ബന്ധമില്ല.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment