Sunday, January 13, 2013
കര്‍ണാടക ഉപലോകായുക്ത നിയമനം സുപ്രീംകോടതി റദ്ദാക്കി
ജസ്റ്റിസ് ചന്ദ്രശേഖരയ്യയെ കര്‍ണാടക ഉപലോകായുക്തയായി നിയമിച്ച സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ഭരണകാര്യങ്ങളില്‍ നിയമാനുസൃത നടപടിക്രമം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാരിന് കോടതിവിധി കനത്ത തിരിച്ചടിയായി. ഹൈക്കോടതി ചീഫ്ജസ്റ്റിസുമായി ചര്‍ച്ച ചെയ്യാതെയാണ് ഉപലോകായുക്ത നിയമനം നടത്തിയതെന്നതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, മദന്‍ ബി ലോകുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിയമനം അസാധുവാക്കിയത്. നിയമനകാര്യത്തില്‍ മുഖ്യമന്ത്രി തെറ്റായ നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ അഭിഭാഷകരായ എം ആനന്ദ്, ജനഗരെ കൃഷ്ണ എന്നിവര്‍ നിയമനത്തിനെതിരെ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഉപലോകായുക്ത നിയമനം നിയമാനുസൃതമല്ലെന്ന് കണ്ടെത്തി ഇത് റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്ത് രണ്ട് ഉപലോകായുക്ത സ്ഥാനമാണുള്ളത്. ജസ്റ്റിസ് എസ് ബി മജഗെയാണ് ആദ്യ ഉപലോകായുക്ത. 2011 ജനുവരിയിലാണ് അന്നത്തെ മുഖ്യമന്ത്രി സദാനന്ദഗൗഡ ചന്ദ്രശേഖരയ്യയെകൂടി ഉപലോകായുക്തയായി നിയമിച്ചത്. ചന്ദ്രശേഖരയ്യയുടെ നിയമനം അസാധുവായതോടെ ഉപലോകായുക്തയുടെ എണ്ണം ഒന്നായി.
ഗഡ്കരിയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
നാഗ്പുര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയ്ക്ക് നികുതി വെട്ടിപ്പുക്കേസില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. സെന്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് യൂണിറ്റ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് നോട്ടീസ് അയച്ചത്. ഗഡ്കരിയുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കമ്പനികള്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജനുവരി 21-ന് ഗഡ്കരിയോട് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ നേരിട്ട് ഹാജരാകാന്‍ മൂന്നാഴ്ചത്തെ സാവകാശം ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.
deshabhimani 130113
Subscribe to:
Post Comments (Atom)
No comments:
Post a Comment