ഇന്നലത്തെ മനോരമയില്‍ ‘ഒന്നും നേടാനാകാതെ സമരനാടകത്തിന്റെ അന്ത്യം’ എന്നൊരു ഊക്കന്‍ ഐറ്റം വാര്‍ത്തയെന്ന പേരില്‍ സ്വലേ വകയായി വന്നിട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം താല്‍കാലികമായി പിന്വലിക്കുന്നതിനു മുന്‍പ് മന്ത്രി കെ.എം.മാണിയുമായും മുഖ്യമന്ത്രിയുമായും സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ റണ്ണിംഗ് കമന്ററിയാണ് വാര്‍ത്ത. ആരോ ചോദിച്ച പോലെ ‘അണ്ണാ, അണ്ണന്‍ അടച്ചിട്ട മുറിക്കുള്ളില്‍ എല്ലാം കേട്ടോണ്ട് നിപ്പാരുന്നല്ലേ?” എന്ന് ചോദിക്കാന്‍ തോന്നിപ്പിക്കുന്ന തരം ഐറ്റം.
ഈ ഐറ്റത്തില്‍ തുടക്കം തൊട്ട് അവസാനം വരെ ഒലിക്കുന്ന സമരവിരുദ്ധതയും പുച്ഛവും ഇതച്ചടിച്ച പത്രമിട്ട് തന്നെ തുടച്ച് കളയേണ്ടിവരും. യു.ഡി.എഫ് സര്‍ക്കാരിനെ രക്ഷിക്കാനും എല്ലാ തരം സമരങ്ങളെയും അവയുടെ പിന്നണിപ്രവര്‍ത്തകരെയും താറടിക്കാനും ഏത് അറ്റം വരെയും മനോരമ പോകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പടപ്പ്. ആക്ഷേപഹാസ്യം എന്ന ലേബലൊട്ടിച്ച് വിടേണ്ട വളിപ്പുകളൊക്കെ സ്വലേയുടെ വാര്‍ത്തയാക്കി വിളമ്പുന്ന പത്രധര്‍മ്മത്തിനൊരു നല്ല നമസ്കാരം. ഇതിനെ അധികരിച്ച് ഫേസ്‌ബുക്കില്‍ വന്ന ഒരു കുറിപ്പ് ഷെയര്‍ ചെയ്ത് കളിയ്ക്കുന്ന കെ.എസ്.യു കുട്ടന്മാര്‍ക്ക് അതിലേറെ വലിയ ഒരു നല്ല നമസ്കാരം.
പരിഹാസമാണ് വാര്‍ത്തയുടെ സ്വഭാവം.(നിഷ്കപക്ഷമായ പരിഹാസം..യേദ്?) ബാഡി ലാംഗ്വേജ് വെച്ച് രാഷ്ടീയവിശകലനം നടത്തുന്ന ചാനല്‍ പുലികളില്‍ നിന്ന് ചില നമ്പ്രകളൊക്കെ സ്വലേ പഠിച്ച് വെച്ചിട്ടുണ്ട്. ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ മാത്രം ഈ ചവറില്‍ നിന്ന് തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു...നേരം പോണ്ടേന്ന്..
“...മുന്‍പൊരു സമരകാലത്തും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ പ്രകടിപ്പിക്കാത്ത ക്ഷമയും സഹിഷ്ണുതയുമാണ് ആ നേതാക്കളില്‍ പ്രകടമായത് “
(വോ..അത് തന്നെ..ഇടതുപക്ഷത്തെ ആര്‍ക്കെങ്കിലും ക്ഷമയും സഹിഷ്ണുതയും ഉണ്ടെന്ന് മനോരമ പറയുന്നുവെങ്കില്‍ അത് അവരെയിട്ട് കുത്താനായുള്ള നിന്ദാസ്തുതി ആയിരിക്കണമല്ലോ)
“......എല്ലാം ആ ഇരിപ്പില്‍ വ്യക്തമായിരുന്നു.“
(മനസിലായില്ലേ...? അതില്‍ ചിലര്‍ക്ക് പൈത്സ് ഉണ്ടായിരുന്നെന്ന്....)
“....നിരന്തരം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരക്കാര്‍ക്കു കാണാന്‍ അവസരം നല്‍കിയെന്ന ഗര്‍വൊന്നും മന്ത്രിയുടെ നടപ്പിലും ഭാവത്തിലും തെല്ലും പ്രകടമായില്ല.“
(പൊട്ടനാണെങ്കിലും അതിന്റെ അഹങ്കാരമൊന്നും അവനില്ല എന്ന ഹരിശ്രീ അശോകന്‍ ഡയലോഗ് ഓര്‍മ്മ വരുന്നില്ലേ?)
“വന്നപാടെ മുറിക്കുള്ളില്‍ കയറി കതകടച്ച മന്ത്രി അരമണിക്കൂറിനകം കുളിച്ചു കുട്ടപ്പനായി ചര്‍ച്ചയ്ക്കെത്തി.“
(കുളിമുറിയില്‍ ലേഖകന്‍ കയറിയില്ലെന്ന് തോന്നുന്നു..കയറിയിരുന്നെങ്കില്‍ എന്താവുമായിരുന്നു എഴുത്ത്... ഹോ..പേട്യാവുന്നു)
“ എന്നാല്‍ സമരക്കാര്‍ക്കൊപ്പമുള്ള ചിത്രം ക്യാമറകള്‍ ഒപ്പിയെടുക്കാതിരിക്കാന്‍ മാണി സ്വന്തം കാറില്‍ തന്നെ ക്ളിഫ് ഹൌസിലേക്കു കയറി. മുഖ്യമന്ത്രിയുടെ അടുത്തേക്കു ധനമന്ത്രിയാണു വിളിച്ചുകൊണ്ടുപോയതെന്നു നാളെ സമരക്കാര്‍ പറഞ്ഞാലോ?“
(മാണീന്റെ മനസ് പിന്നേം വായിച്ച്..സമരക്കാരന്റെ ഭാവി വിചാരോം വായിച്ച്...മാണീനെ രക്ഷിച്ച്)
“മുഖ്യമന്ത്രി തുടക്കത്തിലേ അതു തള്ളി. “
(തള്ളുന്നത് സ്വലേ പുറത്ത് നിന്ന് എക്സ്‌റേ കണ്ണു കൊണ്ട് കണ്ടാരുന്നേ...)
“എന്നിട്ടും സമരം തീര്‍ന്നില്ല. “
(ഞങ്ങളിത്രേം പാടുപെട്ട് എഴുതിത്തോല്‍പ്പിക്കാന്‍ നോക്കീട്ടും..)
ഈ സമരം നടത്തിയതെങ്ങാനും എന്‍.ജി.ഒ അസോസിയേഷനും (ചുമ്മാ തമാശക്ക്) ഭരിച്ചിരുന്നത് ഇടതുപക്ഷ സര്‍ക്കാരുമായിരുന്നിരിക്കണം...സമരക്കാരെ കാത്തിരിപ്പിച്ച സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം, കുളിയും തേവാരവും സഖാക്കള്‍ക്ക് പ്രധാനമോ? കുളിച്ചാലും അവര്‍ കുട്ടപ്പനാകുമോ? അങ്ങിനെയങ്ങിനെയങ്ങിനെ മനോരമ കത്തിക്കേറുന്നത് കാണാമായിരുന്നു..എല്ലാത്തിനും ഒരു യോഗം വേണം..
No comments:
Post a Comment