സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് ഒരു കേസ് പരിഗണിക്കുന്ന വേളയില്‍, ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ അഭിപ്രായപ്രകടനം അദ്ദേഹത്തിന്റെ പദവിക്കുതന്നെ തളങ്കംചാര്‍ത്തുന്നതാണ്. ഇത് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ശൈലിയിലുള്ളതായിപ്പോയി. അധികാരത്തിന്റെ ശാസനങ്ങളുപയോഗിച്ച് ഭരണനിര്‍വഹണസഭ നടത്തുന്ന ഏകപക്ഷീയമായ രാഷ്ട്രീയപ്രേരിത ഇടപെടലുകളും അതില്‍നിന്നു വ്യത്യസ്തമായി നീതിനിര്‍വഹണസഭ പുലര്‍ത്തേണ്ട നിഷ്പക്ഷ നിലപാടുകളും സംബന്ധിച്ച് ജസ്റ്റിസ് രാംകുമാറിനെപ്പോലെ ഭരണനിര്‍വഹണ പശ്ചാത്തലമുള്ള ഒരാള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതാണ്. ഇങ്ങനെ രാഷ്ട്രീയപ്രേരിതമായി അഭിപ്രായപ്രകടനം നടത്തുന്നത് ഒരു ന്യായാധിപനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിശപ്തമാണ്. ഇത്തരം നടപടികള്‍ മുന്‍വിധികള്‍ കൂടാതെയുള്ള സ്വത്രന്ത്ര നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതാണ്. എന്നാല്‍, ജസ്റ്റിസ് രാംകുമാര്‍ പ്രസ്താവന നടത്തിയപ്പോള്‍ നീതിനിര്‍വഹണത്തിന്റെ ഏറ്റവും മൌലികമായ ഈ മൂല്യങ്ങള്‍ വിസ്മരിക്കുകയായിരുന്നു.
സംസ്ഥാനത്തെ ക്രമസമാധാനനില ഭീകരമായി തകര്‍ന്നുവെന്ന ജസ്റ്റിസ് രാംകുമാറിന്റെ വിചിത്രമായ പ്രസ്താവന സ്വന്തംപദവിയെ അദ്ദേഹം എത്രയേറെ മലിനപ്പെടുത്തി എന്നതിനു തെളിവാണ്. ജസ്റ്റിസ് രാംകുമാറിന്റെ പരിഗണനയ്ക്കുവന്ന കേസില്‍ ഒറ്റവാചകത്തിലുള്ള പ്രസ്താവനയുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ഒരു വാചകത്തില്‍ ചുരുക്കിപ്പറഞ്ഞാല്‍ വേണ്ടത്ര രാഷ്ട്രീയശ്രദ്ധ കിട്ടാനിടയില്ല. അതുകൊണ്ട് ഈ ന്യായാധിപന്‍ രാഷ്ട്രീയപ്രതിയോഗിയെ എതിര്‍ക്കുന്ന മട്ടില്‍ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ചു കാണുകയായിരുന്നു. സീസറുടെ ഭാര്യ എപ്പോഴും സംശയങ്ങള്‍ക്ക് അതീതയായിരിക്കണം. അതുകൊണ്ട് കേസ് പരിഗണനയ്ക്കിടയിലെ സാന്ദര്‍ഭിക പരാമര്‍ശങ്ങള്‍ ഒരു ന്യായാധിപന്റെ ഏറ്റവും അവസാനത്തെ ആശ്രയംമാത്രമാണാകേണ്ടത്. സംസ്ഥാന സര്‍ക്കാരിനു പറയാനുള്ളത് കേള്‍ക്കാതെ ക്രമസമാധാനത്തെപ്പറ്റി ഇത്തരമൊരു പരാമര്‍ശം നടത്തുകവഴി ജസ്റ്റിസ് രാംകുമാര്‍ മറ്റേതൊക്കെവിധത്തില്‍ നല്ലവനായാലും ന്യായാധിപന്റെ വിശുദ്ധവഴിയില്‍നിന്ന് മാറിസഞ്ചരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടയില്‍ നേരിയ ഒരു സാമൂഹ്യപ്രശ്നമോ, രാഷ്ട്രീയതര്‍ക്കമോ ഒക്കെ ഊതിവീര്‍പ്പിക്കപ്പെടാനിടയുണ്ട്. ഭരണരംഗത്തുള്ളവര്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും ഒരുപഷേ ഒഴിവാക്കാന്‍ കഴിയാത്തതാണ് ഇത്തരം തര്‍ക്കവിതര്‍ക്കങ്ങള്‍. എന്നാല്‍, ന്യായാധിപന്മാര്‍ക്ക് ഇത് ആശാസ്യമല്ല. സ്വയംനിയന്ത്രണം അവരുടെ പരമപ്രധാനമായ കര്‍ത്തവ്യംതന്നെയാണ്.
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ 'ദി ഹിന്ദു' പത്രത്തില്‍ എഴുതിയ 'ഒരു വിധിപ്രസ്താവവും ചില നിരീക്ഷണങ്ങളും' എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ നിന്ന്.

ReplyDelete