Monday, April 6, 2009

അവര്‍ക്ക് 'രാഷ്ട്രീയം' മാറാം.... നിങ്ങള്‍ക്ക് പറ്റില്ലെന്നോ?

കൂലിത്തൊഴിലും കൂലിയടിമത്തവും തിരിച്ചുകൊണ്ടുവരുമ്പോഴും; ഇതിനെയൊക്കെ ന്യായീകരിക്കുന്നവരായി ഇതിന്റെ ഇരകള്‍ തന്നെയുണ്ടാവുന്നത് വലിയ വിരോധാഭാസമാണ്.

തലമുറകള്‍ പോരാടിനേടിയ ജന്മാവകാശങ്ങള്‍ക്ക് തിരുത്തലുകള്‍ വരുത്തുകയാണ് ആഗോളവല്‍ക്കരണം ചെയ്തത്. വികസനമെന്നാല്‍ ഒരു ജനതയുടെ മുഴുവന്‍ നന്മനിറഞ്ഞ ജീവിതത്തിനുള്ള ആവശ്യങ്ങളുടെ സാക്ഷാത്ക്കാരമാണെന്ന പഴയ കാഴ്ചപ്പാട് തിരുത്തുകയും പണക്കാരുടെ ആഢംബരങ്ങള്‍ പെരുപ്പിക്കുകയുമാണ് വേണ്ടതെന്ന് എഴുതിച്ചേര്‍ക്കുകയുമാണ് ചെയ്തത്. ദേശീയവും പ്രാദേശികവുമായ മുന്‍ഗണനകള്‍ സമ്പന്നവര്‍ഗ്ഗ പക്ഷപാതമായി പരിണമിക്കുമ്പോഴും വാപൊളിച്ചു നോക്കിനിന്ന് ശീലിച്ചവരും കൂടെ ചേര്‍ന്ന് കൈയടിക്കുന്നവരും ചെന്ന് പെട്ടിരിക്കുന്നത്, വല്ലാത്തൊരു കുരുക്കിലാണ്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ അഭിപ്രായവും വിശ്വാസവുമെല്ലാം വളര്‍ച്ചയ്ക്കുള്ള ചവിട്ടുപടികളായി സമ്പന്നര്‍ ഉപയോഗിക്കുമ്പോള്‍ നേരാംവണ്ണം ഭക്ഷണം കഴിക്കാനോ മക്കളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കാനോ പോലും കഴിയാത്ത തൊഴിലാളിയോ ഗുമസ്ഥനോ ആയ നമ്മളില്‍ ചിലരാവട്ടെ, നമ്മളുടെ തന്നെ കുളം തോണ്ടാന്‍ രാഷ്ട്രീയവിശ്വാസം ഉപയോഗിക്കുന്നു.

കോണ്‍ഗ്രസ്സും ബി.ജെ.പിയും നമ്മുടെ ജീവിതത്തെ അട്ടിമറിച്ചുവെന്ന് വ്യക്തമാവുമ്പോഴും അയല്‍പക്കത്തെ സഹപ്രവര്‍ത്തകന്റ രാഷ്ട്രീയം നമുക്കെതിരാണെന്ന് കരുതുന്നത് എന്തുകൊണ്ട്? ഓഹരി വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും പിരിച്ചുവിടലും വി.ആര്‍.എസും., ലീവ് വെട്ടിക്കുറയ്ക്കലും ശമ്പളത്തിന് പരിധി നിശ്ചയിക്കലും പെന്‍ഷന്‍ കമ്പോളത്തിലേക്ക് കൊടുത്തയക്കലും ഒന്നും നിങ്ങളാഗ്രഹിക്കുന്നില്ലെങ്കിലും അത് ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാര്‍ നിങ്ങളുടെ ബന്ധുക്കളും യജമാനന്‍മാരുമാവുന്നതെങ്ങനെ? കമ്മ്യൂണിസ്റ്റുകാര്‍ കൂലി വെട്ടിക്കുറയ്ക്കുകയോ വ്യവസായം വിറ്റഴിക്കുകയോ; വിദ്യാലയം സ്വകാര്യവല്‍ക്കരിക്കുകയോ; അക്ഷരത്തിന് പറമ്പിന്റെ വിലയിടുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല ഇതൊക്കെ ഓരോ ആളിനും അനുഭവിക്കാന്‍ തക്കവിധം പൊതുസ്വത്താക്കിയതല്ലേയുള്ളൂ? അവര്‍ ചെയ്തത് പാപമല്ല, മഹത്തായ പുണ്യകര്‍മ്മമാണെന്ന് നിങ്ങളുടെ മനസ്സ്പറയുമ്പോഴും ഇടതുപക്ഷത്തെ പുലഭ്യം പറയുന്നവരുടെ മുമ്പില്‍ചെന്ന്നിന്ന് കൈയടിച്ച് കൊടുക്കാന്‍ നിങ്ങള്‍ക്കാവുന്നതെങ്ങിനെ?

മൊബൈല്‍ ഫോണും ഹൈടെക് ആശുപത്രിയും സ്വാശ്രയ കോളേജുകളും ഒഴുകിവന്നപ്പോള്‍ ഇതൊക്കെ നമുക്കുള്ളതാണെന്ന് കരുതിപ്പോയോ? വീടും പറമ്പും എഴുതിവിറ്റാല്‍പോലും മക്കള്‍ക്ക്പഠിക്കാനാവാത്ത വിധത്തില്‍ നിങ്ങളെ മൂലയ്ക്കിരുത്താന്‍ അവര്‍ കണ്ടുപിടിച്ച എളുപ്പവഴികളാണവയെന്ന് ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലെന്നോ? കമ്പനികള്‍ അടച്ചു പൂട്ടുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ വെട്ടിമാറ്റിയത് നിങ്ങളുടെ ജീവിതംതന്നെയാണെന്ന് അറിഞ്ഞുകൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യുന്നതെങ്ങനെ?
അച്ഛനോ മുത്തച്ഛനോ കോണ്‍ഗ്രസ്സ് ആയതുകൊണ്ട് നിങ്ങളും കോണ്‍ഗ്രസ്സ് ആയി തുടരുകയാണെന്നാവും ഉത്തരം. ശരിയാണ് അന്നത്തെ കോണ്‍ഗ്രസ് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തവരായിരുന്നു. പൊതുമേഖലയും തൊഴില്‍ ശാലകളും വഴി ജനങ്ങള്‍ക്ക് പണി നല്‍കിയിവരായിരുന്നു. അന്നത്തെ കോണ്‍ഗ്രസ്സിന്റെ ഭരണം കൊണ്ട് 'സോഷ്യലിസം' വന്നില്ലെങ്കിലും പാവങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഭരണകൂടത്തിന്റെ പങ്ക് അവര്‍ അംഗീകരിച്ചിരുന്നു. ഭൂപരിഷ്കാരമോ വ്യാവസായിക വിപ്ളവമോ കോണ്‍ഗ്രസ്സ് അജണ്ടയല്ലായിരുന്നെങ്കിലും ബാങ്കും ഇന്‍ഷൂറന്‍സും വ്യവസായങ്ങളുമൊക്കെ പൊതുമുതലായിരിക്കുമ്പോള്‍ രാഷ്ട്രം വികസിക്കുകയും തൊഴിലുണ്ടാവുകയും ചെയ്യുമെന്ന് അന്നത്തെ കോണ്‍ഗ്രസ് വിശ്വസിച്ചിരുന്നു. എന്നാല്‍ 1991ന് ശേഷം കോണ്‍ഗ്രസ്സ് ആഗോളമുതലാളിമാരുടെ ദല്ലാള്‍ പണിയാരംഭിച്ചു. സമ്പന്ന വര്‍ഗ്ഗത്തിന്റെ അജണ്ടകളിലേക്ക് കോണ്‍ഗ്രസ്സ് ചുവട് മാറ്റി. നിങ്ങളുടെ അച്ഛനും മുത്തച്ചനും അമ്മാവനും കോണ്‍ഗ്രസ് ആയത്, അന്നത്തെ കോണ്‍ഗ്രസ്സിന്റെ അജണ്ട അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയിരുന്നത് കൊണ്ടാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ തിരസ്കരിക്കുന്ന ഇന്നത്തെ കോണ്‍ഗ്രസ് എവിടെ?
ഇടതുപക്ഷം എല്ലാം തികഞ്ഞവരൊന്നുമല്ല. അതിസമ്പന്നരുടെ ആത്മവിശ്വാസം കണ്ട് കണ്ണ് തള്ളുന്നവരും അവരിലുണ്ട്. ഒരുപാട് സമ്പന്നവര്‍ഗ്ഗ ആശയങ്ങള്‍ ഇടതുപക്ഷത്തിനിടയില്‍ കടത്തിവിട്ട് ദരിദ്രരുടെ പ്രതിരോധം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ പരാധീനതകള്‍ മാത്രമാണവര്‍ക്കുള്ളത്. ഒരര്‍ത്ഥത്തില്‍ നിങ്ങള്‍ നെഞ്ചിലേറ്റുന്ന ദര്‍ശനത്തിന്റെ സ്വാധീനമാണത്. പക്ഷെ ദരിദ്രരുടെ ചേരികളില്‍ മുതല്‍ സാധാരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വരെ ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരെ പോരടിക്കാന്‍ അവര്‍ മാത്രമല്ലേ ഉള്ളൂ.

ബി.ജെ.പിയും കോണ്‍ഗ്രസ്സും നടപ്പാക്കുന്ന കൂലിയടിമത്വം നിങ്ങളടങ്ങിയ സമൂഹത്തെയാകെ ഒരു നൂറ്റാണ്ട് പിറകിലേക്ക് വലിച്ചിഴക്കുകയും സമ്പന്നരെ അടുത്ത നൂറ്റാണ്ടിലേക്ക് എടുത്ത് പറക്കുകയും ചെയ്യുകയാണ്. നിങ്ങളൊരു തൊഴിലാളിയോ കര്‍ഷകനോ ആരുമാവട്ടെ, നിങ്ങള്‍ ഒരു അതിസമ്പന്നനല്ലെങ്കില്‍ ഇടതുപക്ഷത്തെ തുണക്കുക മാത്രമല്ല ഉറച്ച ഇടതുപക്ഷക്കാരനായി മാറുകയും ചെയ്യണമെന്നാണ് ജീവിതം നിങ്ങളോടാവശ്യപ്പെടുന്നത്. ഈ ചരിത്ര സന്ദര്‍ഭത്തില്‍ അതു നടക്കുന്നില്ലെങ്കില്‍ നമുക്ക് നമ്മുടെ മക്കളോടുള്ള കടമ പോലും നിറവേറ്റാന്‍ കഴിഞ്ഞെന്നുവരില്ല.

പി.എ.ജി

2 comments:

  1. കൂലിത്തൊഴിലും കൂലിയടിമത്തവും തിരിച്ചുകൊണ്ടുവരുമ്പോഴും; ഇതിനെയൊക്കെ ന്യായീകരിക്കുന്നവരായി ഇതിന്റെ ഇരകള്‍ തന്നെയുണ്ടാവുന്നത് വലിയ വിരോധാഭാസമാണ്.

    ReplyDelete
  2. ഞങ്ങളും മാറുന്നു, ഇപ്പൊ ഞങ്ങള്‍ മൂന്നാം മുന്നണി തട്ടി കൂട്ടിയിട്ടുണ്ട്, ആര്‍ക്കും ചേരാം....
    ഞങ്ങള്‍ക്കു നേതാവില്ലാ, ഞങ്ങള്‍ക്കു ആരേയും കൂടെ കൂട്ടാം.നോക്കൂ, ഞങ്ങളുടെ കൂടെ കൂടിയപ്പൊള്‍ ബീ ജെ ഡി മാറി,മദനി മാറി,രാമന്‍പിള്ള മാറി,പിന്നെ ജമ അത് ഇസ്ലാമ്മി മാറി, എറണാകുളത്തും തിരുവനന്തപുരത്തും എന്‍ ഡി എഫും കുറെ മാറിയിട്ടുണ്ട് . എന്താ അവറ്ക്കൊന്നും മാറാന്‍ പറ്റില്ലെ?

    ReplyDelete