Saturday, October 30, 2010

ഇടയലേഖനം തിരഞ്ഞെടുപ്പില്‍ സഹായകമായെന്ന് കെ എം മാണി

ഇടയലേഖനവും ബിഷപ്പുമാരുടെ രാഷ്ട്രീയനിലപാടും തദ്ദേശതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന് സഹായകമായെന്ന് കേരളകോണ്‍ഗ്രസ് എം നേതാവ് കെ എം മാണി. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടയലേഖനത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. വൈദികന്‍മാരും പൗരന്‍മാരാണ്. അവര്‍ക്കും രാഷ്ട്രീയനിലപാടുകളുണ്ടാകാമെന്നും മാണി പറഞ്ഞു. ആരാധനയ്ക്ക്‌വേണ്ടി ഒത്തുകൂടുന്ന ജനങ്ങളോട് ഒരു രാഷ്ട്രീയകക്ഷിയ്ക്ക് വോട്ടുചെയ്യരുതെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ദൈവശാസ്ത്രത്തില്‍ അതും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മാണിയുടെ പ്രതികരണം. ലയനത്തിന്റെ ഫലമായി പാര്‍ട്ടിക്ക് അടിത്തറയുള്ള മേഖലകളില്‍ മെച്ചപ്പെട്ടപ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞു. ലയനത്തിന്‌ശേഷം പി ജെ ജോസഫിനെ കാണാനില്ലല്ലോ എന്ന ചോദ്യത്തിന് ഒരുപ്രായം കഴിഞ്ഞാല്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിയുന്നത് നല്ലതാണെന്നും ജോസഫിന്റേത് രാഷ്ട്രീയ വനവാസമായി അതിനെ കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ കേരളകോണ്‍ഗ്രസ് എം അര്‍ഹിച്ചിരുന്നു. അതുംകൂടി ലഭിച്ചിരുന്നെങ്കില്‍ വിജയം മെച്ചപ്പെടുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണോ എന്ന കാര്യം അപ്പോള്‍ തീരുമാനിക്കും. ബിജെപിയുടെയും എസ്ഡിപിഐയുടെയും വിജയം കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു. ജനഹിതം മാനിച്ച് ഇടതുപക്ഷം രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

janayugom news

2 comments:

  1. ഇടയലേഖനത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. വൈദികന്‍മാരും പൗരന്‍മാരാണ്. അവര്‍ക്കും രാഷ്ട്രീയനിലപാടുകളുണ്ടാകാമെന്നും മാണി പറഞ്ഞു. ആരാധനയ്ക്ക്‌വേണ്ടി ഒത്തുകൂടുന്ന ജനങ്ങളോട് ഒരു രാഷ്ട്രീയകക്ഷിയ്ക്ക് വോട്ടുചെയ്യരുതെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ദൈവശാസ്ത്രത്തില്‍ അതും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മാണിയുടെ പ്രതികരണം.

    ReplyDelete
  2. കത്തോലിക്ക സഭ തുണച്ചു: തങ്കച്ചന്‍

    തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാസഭയുടെ നിലപാട് കോഗ്രസിനും യുഡിഎഫിനും ഗുണം ചെയ്തുവെന്ന് യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്താല്‍ സഭ പ്രതികരിക്കും. അതാണിവിടെ സംഭവിച്ചത്. ഏറ്റവും കൂടുതല്‍ സീറ്റുള്ള കക്ഷിക്ക് അധ്യക്ഷസ്ഥാനവും രണ്ടാം കക്ഷിക്ക് ഉപാധ്യക്ഷസ്ഥാനവും നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചു. പിഡിപി, ജമാഅത്തെ ഇസ്ലാമി, ബിജെപി എന്നിവരുമായി കോഗ്രസിനും യുഡിഎഫിനും ഒരു ബന്ധവുമില്ല. ജനതാദളും ജോസഫും വന്നത് യുഡിഎഫിന് ഗുണമായി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്‍ഡിഎഫ്് സര്‍ക്കാര്‍ രാജിവെക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.

    ReplyDelete