Tuesday, October 19, 2010

ആളെത്തിയപ്പോള്‍ കേന്ദ്രം കട കാലിയാക്കി

2006 മെയ് 18ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൊതുവിതരണസമ്പ്രദായം പാടെ തകര്‍ന്ന നിലയിലായിരുന്നു. റേഷന്‍ കടകള്‍ ജനങ്ങള്‍ ഏറെക്കുറെ കൈയൊഴിഞ്ഞ അവസ്ഥ. റേഷന്‍ സാധനങ്ങള്‍ക്ക് നിലവാരമില്ല. അളവിലും തൂക്കത്തിലും കൃത്രിമവും.

റേഷന്‍ കടകള്‍ അനുവദിക്കുന്നതിലെ കോഴ ഏറെ ഒച്ചപ്പാടായ കാലം. ഒരു ഹോള്‍സയില്‍ കട അനുവദിക്കുന്നതിന് 30 ലക്ഷം രൂപവരെ കൈക്കൂലി ആവശ്യപ്പെട്ടതായി വകുപ്പുമന്ത്രിയുടെ പേരില്‍ ആരോപണമുന്നയിച്ചത് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെ. എല്ലാവരും പൊതുകമ്പോളത്തെ ആശ്രയിക്കുക എന്ന നയം അന്നത്തെ സര്‍ക്കാര്‍ നടപ്പാക്കുക കൂടെ ചെയ്തതോടെ റേഷന്‍ കടയിലേക്ക് ആളെത്താതായി.

ഭക്ഷ്യ സിവല്‍ സപ്ലൈസ് രംഗത്തെ പുനരുദ്ധരികുകയെന്ന ദൌത്യമാണ് പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തത്. സപ്ലൈകോയില്‍ നടന്ന 134 കോടിയുടെ അഴിമതിക്കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടു. അന്നത്തെ സി.എം.ഡി പുലികേശിയെ സസ്പെന്‍ഡ് ചെയ്തു.

റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയായിരുന്നു അടുത്തഘട്ടം. അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തില്‍ കൃത്യത ഉറപ്പാക്കി. റേഷന്‍‌കടകളിലെ തിരിമറികള്‍ അവസാനിപ്പിക്കുക കൂടി ചെയ്തതോടെ, റേഷന്‍‌കട ഉപേക്ഷിച്ചു പോയ ജനങ്ങള്‍ മടങ്ങിയെത്താന്‍ തുടങ്ങി.

എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ രേഷന്‍‌കടകളില്‍ എത്തിത്ഥുടങ്ങിയതോടെ കേന്ദ്രത്തിന്റെ ചതികളും തുടങ്ങി. റേഷന്‍‌കോട്ട 86 ശതമാനമാണ് വെട്ടിക്കുറച്ചത്. 50 ലക്ഷം എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 35 കിലോവീതം പ്രതിമാസം 1,75,000 ടണ്‍ ഭക്ഷ്യധാന്യം ആവശ്യമാണ്. 2006 മാര്‍ച്ച് വരെ അരിയും ഗോതമ്പും കൂറ്റി 1,50,000 ടണ്ണായിരുന്നു എ.പി.എല്‍ ക്വോട്ട. ഇതില്‍ അരിയുടെ വിഹിതം 1,13,420 ടണ്ണൂം. ഇത് ആദ്യം 21,334 ടണ്ണാക്കി വെട്ടിക്കുറച്ചു. പിന്നീട് 17,056 ടണ്ണായും കുറച്ചതോടെ റേഷന്‍‌കടകളുടെ കഥ ഏറെക്കുറെ തീര്‍ന്നു.

ദേശാഭിമാനി 19102010

1 comment:

  1. ഭക്ഷ്യ സിവല്‍ സപ്ലൈസ് രംഗത്തെ പുനരുദ്ധരികുകയെന്ന ദൌത്യമാണ് പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തത്. സപ്ലൈകോയില്‍ നടന്ന 134 കോടിയുടെ അഴിമതിക്കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടു. അന്നത്തെ സി.എം.ഡി പുലികേശിയെ സസ്പെന്‍ഡ് ചെയ്തു.

    റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയായിരുന്നു അടുത്തഘട്ടം. അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തില്‍ കൃത്യത ഉറപ്പാക്കി. റേഷന്‍‌കടകളിലെ തിരിമറികള്‍ അവസാനിപ്പിക്കുക കൂടി ചെയ്തതോടെ, റേഷന്‍‌കട ഉപേക്ഷിച്ചു പോയ ജനങ്ങള്‍ മടങ്ങിയെത്താന്‍ തുടങ്ങി.

    ReplyDelete