Thursday, October 21, 2010

സ്വതന്ത്ര സോഫ്റ്റുവെയറിന് കരുത്തേകി കേരളം

സ്വതന്ത്രസോഫ്റ്റുവെയറിന്റെ ഉപയോഗത്തിലൂടെ കേരളം ലോകത്തിന് വഴികാട്ടുന്നു. ജനകീയമായ ഐടി നയത്തിലൂടെ ഖജനാവിന് കോടികളുടെ ലാഭവും വിജ്ഞാനവ്യാപനത്തിന് പങ്കാളിത്തസ്വഭാവവും കൈവരിക്കാനായി. ഐ ടി രംഗത്തെ കുത്തകയായ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റം സര്‍ക്കാര്‍ മേഖലയില്‍ നിന്നും വഴിമാറുകയാണ്. ആപ്പിള്‍, ഓറക്കിള്‍, അഡോബ് എന്നിവയ്ക്കും സംസ്ഥാനത്ത് വന്‍ തിരിച്ചടിയായി. സര്‍ക്കാര്‍ പദ്ധതികളുടെ ചാലകശക്തിയാണ് ഇന്ന് സ്വതന്ത്ര സോഫ്റ്റുവെയര്‍. ഭരണനിര്‍വഹണവും സേവനവും അടക്കമുള്ളവ കാര്യക്ഷമമായി നിര്‍വഹിക്കുന്നു. സംസ്ഥാനങ്ങളില്‍ ആദ്യമായി ഐടി നയം പ്രഖ്യാപിച്ചത് കേരളമാണ്. ഇതിന്റെ ഭാഗമായാണ് സ്വതന്ത്രസോഫ്റ്റുവെയറിലേക്ക് ചുവടു മാറിയത്. ആദ്യം ഐടി അറ്റ് സ്കൂള്‍ പദ്ധതിയില്‍ ഉപയോഗിച്ചു. സ്ഥലംമാറ്റം, നിയമനം, ഓപ്പസ്കൂള്‍, പാഠപുസ്തകവിതരണം, ഇ- ടെക്സ്റ്റ് ബുക്ക് തുടങ്ങി ഇ- ഗവേണന്‍സില്‍ നിരവധി കാര്യങ്ങള്‍ നടപ്പാക്കി. ലോകത്ത് വലിയതോതിലുള്ള വിദ്യാഭ്യാസപ്രവര്‍ത്തനത്തിന് സ്വതന്ത്രസോഫ്്റ്റുവെയര്‍ ഉപയോഗിച്ചതിന്റെ ഖ്യാതിയും ഐടി അറ്റ് സ്കൂളിനാണ്. 11 കോടി രൂപയാണ് പ്രതിവര്‍ഷം ഇതിലൂടെ ലാഭിക്കുന്നത്.

മുഖ്യമന്തിയുടെ സുതാര്യകേരളം പദ്ധതിയും സ്വതന്ത്ര സോഫ്റ്റുവെയറിനെ ജനപ്രിയമാക്കി. ഇ- ഗവേണന്‍സ്, സുതാര്യ കേരളം, ഇ- കലക്ടറേറ്റ്, ലോകായുക്ത, ഇന്‍സൈറ്റ് ആന്‍ഡ് മലയാളം കമ്പ്യൂട്ടിങ്, ഡിഡിഎഫ്എസ്, സ്കൂള്‍ വിക്കി തുടങ്ങി നിരവധി പദ്ധതികള്‍ക്ക് ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റുവെയറാണ് ഉപയോഗിക്കുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പോര്‍ട്ടല്‍- കേരള യൂത്ത് ജോബ്, മില്‍മയുടെ ഓഫീസ് ഓട്ടോമേഷന്‍, സഹകരണബാങ്കുകളുടെ സോഫ്റ്റുവെയറായ സംഘമിത്ര, ഖാദി ബോര്‍ഡിന്റെ പ്രോജക്ട്, സെക്രട്ടറിയറ്റിലെ ഹാജര്‍ പരിശോധിക്കാനുള്ള ഓലൈന്‍ സംവിധാനം, കിന്‍ഫ്ര പാര്‍ക്കുകളിലെ ഓലൈന്‍ രജിസ്ട്രേഷന്‍, പട്ടികജാതി വകുപ്പിന്റെ ബജറ്റ് ട്രാക്കിങ് സോഫ്റ്റുവെയര്‍, പിഡബ്ള്യുഡി നെറ്റ്വര്‍ക്ക് പ്രൊജക്ട്, സിപിസിആര്‍ഐ, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ക്ഷീരവികസന ബോഡ്, സംസ്ഥാനത്തെ സ്കൂളുകളെ ബന്ധിപ്പിക്കുന്ന വിക്കി വെബ്സൈറ്റ്, ഗ്രാമങ്ങളുടെ ഇ- ശൃംഖല തുടങ്ങി ജീവനാഡികളായ പദ്ധതികളുടെ കരുത്താണ് സ്വതന്ത്രസോഫ്റ്റുവെയര്‍. വെബ്ദര്‍ശിനി, അക്ഷയ സി ഡി , ദിനേശ് ഐടി തുടങ്ങിയവയിലും ഈ സോഫ്റ്റുവെയറാണ്. മറ്റ് സോഫ്റ്റുവെയറുകള്‍ക്ക് ലൈസന്‍സ് ഫീസ് നല്‍കണം. മാറ്റംവരുത്തി ഉപയോഗിക്കാനും കഴിയില്ല. അറിവ് കൈകാര്യം ചെയ്യുന്നതിലെ വിലങ്ങുകള്‍ക്ക് തടയിടാനും ലോകത്തിന് ബദല്‍ കാഴ്ചവയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ കഴിഞ്ഞതായി ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. കേരളത്തിനു പിന്നാലെ തമിഴ്നാടും മഹാരാഷ്ട്രയും സ്വതന്ത്ര സോഫ്റ്റുവെയറിലേക്ക് ചുവടുമാറ്റി. സ്വകാര്യസംരംഭകരും ധാരാളമായി ഉപയോഗിക്കുന്നു. ഡമോക്രാറ്റിക് അലയന്‍സ് ഓഫ് നോളജ് ഫ്രീഡം എന്ന സംഘടനയും സ്വതന്ത്ര സോഫ്റ്റുവെയര്‍ പ്രസ്ഥാനത്തിന് കരുത്തേകുന്നു.
(സതീഷ് ഗോപി)

1 comment:

  1. സ്വതന്ത്രസോഫ്റ്റുവെയറിന്റെ ഉപയോഗത്തിലൂടെ കേരളം ലോകത്തിന് വഴികാട്ടുന്നു. ജനകീയമായ ഐടി നയത്തിലൂടെ ഖജനാവിന് കോടികളുടെ ലാഭവും വിജ്ഞാനവ്യാപനത്തിന് പങ്കാളിത്തസ്വഭാവവും കൈവരിക്കാനായി. ഐ ടി രംഗത്തെ കുത്തകയായ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റം സര്‍ക്കാര്‍ മേഖലയില്‍ നിന്നും വഴിമാറുകയാണ്. ആപ്പിള്‍, ഓറക്കിള്‍, അഡോബ് എന്നിവയ്ക്കും സംസ്ഥാനത്ത് വന്‍ തിരിച്ചടിയായി. സര്‍ക്കാര്‍ പദ്ധതികളുടെ ചാലകശക്തിയാണ് ഇന്ന് സ്വതന്ത്ര സോഫ്റ്റുവെയര്‍. ഭരണനിര്‍വഹണവും സേവനവും അടക്കമുള്ളവ കാര്യക്ഷമമായി നിര്‍വഹിക്കുന്നു. സംസ്ഥാനങ്ങളില്‍ ആദ്യമായി ഐടി നയം പ്രഖ്യാപിച്ചത് കേരളമാണ്. ഇതിന്റെ ഭാഗമായാണ് സ്വതന്ത്രസോഫ്റ്റുവെയറിലേക്ക് ചുവടു മാറിയത്. ആദ്യം ഐടി അറ്റ് സ്കൂള്‍ പദ്ധതിയില്‍ ഉപയോഗിച്ചു. സ്ഥലംമാറ്റം, നിയമനം, ഓപ്പസ്കൂള്‍, പാഠപുസ്തകവിതരണം, ഇ- ടെക്സ്റ്റ് ബുക്ക് തുടങ്ങി ഇ- ഗവേണന്‍സില്‍ നിരവധി കാര്യങ്ങള്‍ നടപ്പാക്കി. ലോകത്ത് വലിയതോതിലുള്ള വിദ്യാഭ്യാസപ്രവര്‍ത്തനത്തിന് സ്വതന്ത്രസോഫ്്റ്റുവെയര്‍ ഉപയോഗിച്ചതിന്റെ ഖ്യാതിയും ഐടി അറ്റ് സ്കൂളിനാണ്. 11 കോടി രൂപയാണ് പ്രതിവര്‍ഷം ഇതിലൂടെ ലാഭിക്കുന്നത്.

    ReplyDelete